ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ ര​ണ്ട് പോ​ലീ​സു​കാ​ർ വെ​ടി​യേ​റ്റു മ​രി​ച്ചു. സ​ഹ​പ്ര​വ​ർ​ത്ത​ക​നെ വെ​ടി​വ​ച്ച് കൊ​ന്ന ശേ​ഷം മ​റ്റെ​യാ​ൾ ആ​ത്മ​ഹ​ത്യ​ചെ​യ്തെ​ന്നാ​ണ് നി​ഗ​മ​നം. ജ​മ്മു കാ​ഷ്മീ​രി​ലെ ഉ​ദ്ദം​പു​രി​ലാ​ണ് സം​ഭ​വം.

പോ​ലീ​സു​കാ​ർ വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. എ​കെ-47 തോ​ക്ക് ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​നെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ മ​റ്റൊ​രു പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ്ര​കോ​പ​ന​ത്തി​നു കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.