പാനൂരിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു; നാടൻ ബോംബെറിഞ്ഞതെന്ന് സംശയം
Friday, December 6, 2024 10:10 AM IST
കണ്ണൂർ: പാനൂരിൽ ചെണ്ടയാട് കണ്ടോത്തുംചാലിൽ റോഡിന് സമീപം സ്ഫോടനം. വ്യാഴാഴ്ച അർധരാത്രിയിലാണ് ഉഗ്രശബ്ദത്തിൽ രണ്ട് തവണ സ്ഫോടനം ഉണ്ടായത്.
സ്ഫോടനത്തിന്റെ ആഘാതത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു. നാടൻ ബോംബെറിഞ്ഞതാണെന്നാണ് സംശയം.
പാനൂർ പോലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. പ്രദേശത്തുനിന്ന് സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.