കേജരിവാളിന് തിരിച്ചടി; ഡോക്ടറെ കാണാൻ അനുവാദം തേടിയ ഹർജി തള്ളി
Monday, April 22, 2024 6:58 PM IST
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനു തിരിച്ചടി. വീഡിയോ കോണ്‍ഫറൻസിലൂടെ ഡോക്ടറെ കാണാൻ അനുവാദം തേടിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഇൻസുലിൻ നൽകാനും ആവശ്യമായ ചികിത്സ ഉറപ്പാക്കാനും കോടതി നിർദേശം നൽകി.
കേജരിവാളിന് ജയിലിൽ എന്തെങ്കിലും പ്രത്യേക പരിഗണന ആവശ്യമുണ്ടെങ്കിൽ തീഹാർ ജയിൽ അധികൃതർക്ക് എയിംസിലെ ഡോക്ടർമാരെ ഉൾപ്പെടുത്തി ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കാമെന്നും ഉത്തരവ് പാസാക്കുന്നതിനിടെ പ്രത്യേക ജഡ്ജി കാവേരി ബവേജ പറഞ്ഞു.
കേജരിവാളിന് ഇൻസുലിൻ ആവശ്യമുണ്ടോ എന്ന് ബോർഡ് തീരുമാനിക്കുമെന്നും ജഡ്ജി പറഞ്ഞു.