ഹരിയാന നിയമസഭയിലേക്ക് എഎപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കേജരിവാൾ
Sunday, January 28, 2024 9:58 PM IST
ന്യൂഡൽഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും ആം ആദ്മി പാർട്ടി (എഎപി) ഒറ്റക്ക് മത്സരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രിയും പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജരിവാൾ.
ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളിലും പാർട്ടി ഒറ്റയ്ക്ക് മത്സരിക്കും. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ ഭാഗമായിട്ടായിരിക്കും മത്സരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് ജനങ്ങൾക്ക് ഒരു പാർട്ടിയിൽ മാത്രമേ വിശ്വാസമുള്ളൂ. അത് ആം ആദ്മി പാർട്ടിയാണ്. ഇന്ന് ഹരിയാന ഒരു വലിയ മാറ്റമാണ് തേടുന്നത്. ഡൽഹിയിലും പഞ്ചാബിലും ജനങ്ങൾ ഉണ്ടാക്കിയ വലിയ മാറ്റം കൊണ്ട് ഇപ്പോൾ അവിടെയുള്ള ആളുകൾ സന്തുഷ്ടരാണെന്നും കേജരിവാൾ കൂട്ടിച്ചേർത്തു.