റൊമാനിയയിലെ പെട്രോൾ പമ്പിൽ സ്ഫോടനം; ഒരാൾ മരിച്ചു
Sunday, August 27, 2023 3:26 AM IST
വാഴ്സോ: റൊമാനിയയിലെ പെട്രോൾ പമ്പിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 33 പേർക്ക് പരിക്കേറ്റു.
ബുക്കാറെസ്റ്റിന് സമീപമുള്ള ക്രെവേഡിയയിലാണ് അപകടം നടന്നത്. സ്ഫോടനത്തെ തുടർന്ന് രണ്ട് ടാങ്കുകളിലേക്കും സമീപത്തെ വീട്ടിലേക്കും തീ പടർന്നു. ഇതേ തുടർന്ന് 300 മീറ്റർ ചുറ്റളവിൽ ആളുകളെ ഒഴിപ്പിച്ചു. റോഡ് ഗതാഗതം തടസപ്പെടുകയും ചെയ്തു.
രണ്ടാമത്തെ സ്ഫോടനം എൽപിജി സ്റ്റേഷനിലാണ് നടന്നത്. ഇതേതുടർന്ന് 26 അഗ്നിശമന സേനാംഗങ്ങൾക്ക് പൊള്ളലേറ്റു. തീ ഇതുവരെ അണച്ചിട്ടില്ലെന്നും സ്ഥലത്തെ മൂന്നാമത്തെ ടാങ്ക് അപകടഭീഷണി ഉയർത്തുന്നതിനാൽ കൂടുതൽ സ്ഫോടനങ്ങൾ ഉണ്ടാകാമെന്നും അധികൃതർ അറിയിച്ചു.