കെഎസ്ആർടിസിയിൽ കാട്ടിലെ തടി തേവരുടെ ആന എന്ന സമീപനം മാറണമെന്നു ധനകാര്യമന്ത്രി
Monday, July 3, 2023 7:22 PM IST
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ കാട്ടിലെ തടി തേവരുടെ ആന എന്ന സമീപനം മാറണമെന്നും സ്വന്തം നിലയ്ക്ക് ധനസ്ഥിതി മെച്ചപ്പെടുത്താൻ സ്ഥാപനം ശ്രമിക്കണമെന്നും ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ.
ബജറ്റിൽ വകയിരുത്തിയാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. കെഎസ്ആർടിസിക്ക് 1000 കോടി ബജറ്റിൽ വകയിരുത്തുമെങ്കിലും അതിനിരട്ടി കൊടുക്കേണ്ട സ്ഥിതിയാണിപ്പോൾ. ഇതിനായി പണം കണ്ടെത്തേണ്ടി വരുന്പോൾ മറ്റൊരിടത്ത് കുറയ്ക്കേണ്ടി വരും.
കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുന്ന സാഹചര്യം ഒരുവശത്തു നില്ക്കുന്പോഴാണ് ഈ അധികചെലവ്. കെഎസ്ആർടിസി ഒരു പൊതുമേഖലാ സ്ഥാപനമാണ്. സ്ഥാപനം മെച്ചപ്പെടാൻ അവിടുത്തെ ജീവനക്കാരും ഉദ്യോഗസ്ഥരും ഒന്നടങ്കം ശ്രമിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.