മുല്ലപ്പെരിയാര്‍ ഡാമില്‍ അതിക്രമിച്ച് കടന്നു; മൂന്നു പേര്‍ക്കെതിരെ കേസ്
Wednesday, February 1, 2023 2:50 PM IST
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ അനധികൃതമായി പ്രവേശിച്ച മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുമളി സ്വദേശികളായ രാജന്, രഞ്ജു, സതീശന് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മൂന്നു പേരും ലോറി ക്ലീനര്‍മാരാണ്.
അനുമതിയില്ലാതെ ഇവര്‍ ഡാമില്‍ പ്രവേശിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഡാമിലെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി മെറ്റല്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വള്ളക്കടവ് വഴി കൊണ്ടുപോകാന്‍ തമിഴ്നാടിന് അനുമതി നല്‍കിയിരുന്നു.
നാലു ലോറികളിലായാണ് സാധനങ്ങള്‍ കൊണ്ടുപോയത്. ഇതില്‍ മൂന്നു ലോറികളിലെ ക്ലീനര്മാര്ക്കെതിരെയാണ് കേസെടുത്തത്.