ഇ​ന്ത്യ​ക്ക് അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി
ഇ​ന്ത്യ​ക്ക് അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി
Wednesday, March 27, 2024 1:34 AM IST
ഗോ​ഹ​ട്ടി: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ര​ണ്ടാം റൗ​ണ്ട് യോ​ഗ്യ​താ ഗ്രൂ​പ്പ് പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​ക്ക് അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി. റാ​ങ്കിം​ഗി​ൽ താ​ഴെ​യു​ള്ള അ​ഫ്ഗാ​നി​സ്ഥാ​നോ​ട് ഹോം ​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ 1-2നു ​തോ​റ്റു.

88-ാം മി​നി​റ്റി​ലെ പെ​നാ​ൽ​റ്റി ഗോ​ളി​ലാ​ണ് ഇ​ന്ത്യ​യു​ടെ തോ​ൽ​വി. ഇ​തോ​ടെ ലോ​ക​ക​പ്പ് യോ​ഗ്യ​താ മൂ​ന്നാം റൗ​ണ്ടി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ പ്ര​യാ​ണം വി​ഷ​മ​വൃ​ത്ത​ത്തി​ലാ​യി. ഗ്രൂ​പ്പ് എ​യി​ൽ നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ നാ​ല് പോ​യി​ന്‍റു​മാ​യി ഇ​ന്ത്യ ര​ണ്ടാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. ഗോ​ളി ഗു​ർ​പ്രീ​ത് സിം​ഗ് സ​ന്ധു ന​ട​ത്തി​യ ഫൗ​ളി​നു​ള്ള ശി​ക്ഷ​യാ​യാ​ണ് റ​ഫ​റി പെ​നാ​ൽ​റ്റി വി​ധി​ച്ച​ത്. ഗു​ർ​പ്രീ​തി​ന് മ​ഞ്ഞ​ക്കാ​ർ​ഡും ല​ഭി​ച്ചു.

ഗോ​ൾ വ​ന്നു പ​ക്ഷേ, തോ​റ്റു

2023 ന​വം​ബ​ർ 16നു​ശേ​ഷം ഇ​ന്ത്യ​ക്ക് ഗോ​ൾ നേ​ടാ​ൻ സാ​ധി​ച്ചി​ല്ല എ​ന്ന ദുഃ​ഖം അ​വ​സാ​നി​ച്ചെ​ങ്കി​ലും സ​ന്തോ​ഷി​ക്കാ​നു​ള്ള വ​ക​യു​ണ്ടാ​യി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം. നീ​ണ്ട 570 മി​നി​റ്റ് ഗോ​ൾ നേ​ടാ​ൻ സാ​ധി​ക്കാ​തി​രു​ന്ന ഇ​ന്ത്യ​ക്കു​വേ​ണ്ടി സു​നി​ൽ ഛേത്രി ​വ​ല കു​ലു​ക്കി.


അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ന്‍റെ 38-ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി​യി​ലൂ​ടെ​യാ​യി​രു​ന്നു ഛേത്രി​യു​ടെ ഗോ​ൾ. എ​ന്നാ​ൽ, 70-ാം മി​നി​റ്റി​ൽ റ​ഹ്മ​ത്ത് അ​ക്ബ​റി​യും 88-ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി​യി​ലൂ​ടെ ഷ​രീ​ഫ് മു​ഹ​മ്മ​ദും ഗോ​ൾ നേ​ടി​യ​തോ​ടെ ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ അ​വ​സാ​നി​ച്ചു.

റി​ക്കാ​ർ​ഡ് ഛേത്രി

​രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ സു​നി​ൽ ഛേത്രി​യു​ടെ 150-ാം മ​ത്സ​ര​മാ​യി​രു​ന്നു. 150-ാം മ​ത്സ​ര​ത്തി​ൽ ഗോ​ൾ നേ​ടാ​ൻ സാ​ധി​ച്ചു എ​ന്ന​തു​മാ​ത്ര​മാ​ണ് ഏ​ക​നേ​ട്ടം. ഛേത്രി​യു​ടെ രാ​ജ്യാ​ന്ത​ര ഗോ​ൾ എ​ണ്ണം ഇ​തോ​ടെ 94ൽ ​എ​ത്തി. ഇ​തോ​ടെ അ​ര​ങ്ങേ​റ്റം, 25, 50, 75, 100, 125, 150 മ​ത്സ​ര​ങ്ങ​ളി​ൽ രാ​ജ്യാ​ന്ത​ര വേ​ദി​യി​ൽ ഗോ​ൾ നേ​ടു​ന്ന ആ​ദ്യ താ​രം എ​ന്ന റി​ക്കാ​ർ​ഡും ഛേത്രി ​സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.