ബംഗളൂരു ജയത്തോടെ തുടങ്ങി
ബംഗളൂരു ജയത്തോടെ തുടങ്ങി
Sunday, November 19, 2017 10:48 AM IST
ബം​ഗ​ളൂ​രു: ഐ​എ​സ്എ​ലി​ലെ പു​തു​മു​ഖ​ങ്ങ​ളാ​യ ബം​ഗ​ളൂ​രു എ​ഫ്സി വി​ജ​യ​ത്തോ​ടെ തു​ട​ങ്ങി. ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന് മും​ബൈ സി​റ്റി എ​ഫ്സി​യെ അ​വ​ർ ത​ക​ർ​ത്തു. ആ​ദ്യ പ​കു​തി ഗോ​ൾ​ര​ഹി​ത​മാ​യി നി​ന്നു. ര​ണ്ടാം പ​കു​തി​യി​ൽ എ​ഡ്വേ​ർ​ഡോ ഗാ​ർ​സി​യ (67), സു​നി​ൽ ഛേത്രി (90+3) ​എ​ന്നി​വ​രു​ടെ ഗോ​ളി​ലാ​ണ് ആ​തി​ഥേ​യ​ർ ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

മ​ത്സ​ര​ത്തി​ൽ മി​ക​ച്ച തു​ട​ക്ക​മാ​ണ് ബം​ഗ​ളൂ​രു പു​റ​ത്തെ​ടു​ത്ത​ത്. സു​നി​ൽ ഛേത്രി​യും ഉ​ദാ​ന്ദ സിം​ഗും മും​ബൈ ബോ​ക്സി​ൽ ഭീ​ഷ​ണി ഉ​യ​ർ​ത്തി​ക്കൊ​ണ്ടി​രു​ന്നു. എ​ന്നാ​ൽ ഗോ​ൾ നേ​ടാ​നാ​യി​ല്ല. 67-ാം മി​നി​റ്റി​ൽ ഗാ​ർ​സി​യ​യു​ടെ വേ​ഗ​മേ​റി​യ​തും കൃ​ത്യ​ത​യാ​ർ​ന്ന​തു​മാ​യ നി​ലം​പ​റ്റെ​യു​ള്ള ഷോ​ട്ട് വ​ല​യി​ൽ ക​യ​റി. ലീ​ഡ് ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മം ബം​ഗ​ളൂ​രു തു​ട​ർ​ന്നു​കൊ​ണ്ടി​രു​ന്നു. ഇ​ഞ്ചു​റി ടൈ​മി​ന്‍റെ മൂ​ന്നാം മി​നി​റ്റി​ൽ ഇ​ന്ത്യ​ൻ നാ​യ​ക​ൻ ഛേത്രി ​ഗോ​ൾ പ​ട്ടി​ക​യി​ൽ പേ​രെ​ഴു​തി ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.