ഫോർലാൻ ഗോളിൽ മുംബൈ
ഫോർലാൻ ഗോളിൽ മുംബൈ
Tuesday, October 25, 2016 11:56 AM IST
കോൽക്കത്ത: ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രമണ്ണിൽ ആർത്തിരമ്പിയ സ്വന്തം കാണികൾക്കു മുമ്പിൽ കോൽക്കത്തയക്ക് പിഴച്ചു. സൂപ്പർ താരം ഡിയേഗോ ഫോർലാൻ 79–ാം മിനിറ്റിൽ നേടിയ ഏക ഗോളിന്റെ ബലത്തിൽ മുംബൈ എഫ്സി അത്ലറ്റിക്കോ ഡി കോൽക്കത്തയെ തകർത്തു.

ആക്രമണ പ്രത്യാക്രമണങ്ങളുമായി കളി മുറുകവെ കോൽക്കത്തൻ ആരാധകരെ നിശബ്ദമാക്കി ഫോർലാന്റെ ഗോൾ വന്നു. ബോക്സിനുള്ളിൽ കോൽക്കത്തയുടെ പ്രതിരോധനിരക്കാരെ വെട്ടിയെഴിഞ്ഞു നോർദെ ഷോട്ടുതിർത്തെങ്കിലും പ്രബീർ ദാസിന്റെ ദേഹത്തു തട്ടി പന്ത് പോസ്റ്റിൽ കാത്തു നിന്ന ഫോർലാന്റെ കാലുകളിലേക്ക്. ഉറുഗ്വെ ഇതിഹാസത്തിനു പിഴച്ചില്ല. കോൽക്കത്തയുടെ ഗോളി ഡെബ്ജിത്ത് മജുംദാറിന്റെ കൈകളെ തളുകി പന്ത് ഗോൾ പോസ്റ്റിനുള്ളിലേക്ക്.


പിന്നീട് സമനില ഗോളിനായി ഹ്യൂമും സംഘവും നിരന്തര ആക്രമണങ്ങൾ നടത്തിയെങ്കിലും മുംബൈ പ്രതിരോധം അനങ്ങിയില്ല. ഇതോടെ ഏഴു കളികളിൽ നിന്നും മുന്നു ജയത്തോടെ മുംബൈ ഒന്നാം സ്‌ഥാനത്തേക്കു കയറി. ആറു കളികൾ രണ്ടു ജയവുമായി കോൽക്കത്ത മുന്നാം സ്‌ഥാനത്താണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.