ജൂണിയർ ഫെഡറേഷൻ കപ്പ്: മനു ഫ്രാൻസിസിനു സ്വർണം
ജൂണിയർ ഫെഡറേഷൻ കപ്പ്: മനു ഫ്രാൻസിസിനു സ്വർണം
Tuesday, May 3, 2016 12:42 PM IST
ബംഗളൂരു: ദേശീയ ജൂണിയർ ഫെഡറേഷൻ കപ്പിൽ ആദ്യദിനം കേരളത്തിനു നിരാശ. 10 ഫൈനലുകൾ നടന്നതിൽ ഒരു സ്വർണം മാത്രമാണ് കേരളത്തിനു നേടാനായത്. ആൺകുട്ടികളുടെ ഹൈജംപിൽ മനു ഫ്രാൻസിസാണ് കേരളത്തിനായി സ്വർണം സ്വന്തമാക്കിയത്. 2.10 മീറ്റർ ഉയരം കണ്ടെത്തിയ മനു മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഈയിനത്തിൽ ജിയോ ജോസ് കേരളത്തിനായി വെങ്കലം നേടി. സ്വർണം പ്രതീക്ഷിച്ച ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ വെങ്കലം മാത്രമാണ് കേരളത്തിനു ലഭിച്ചത്. ടി. ആരോമലാണ് വെങ്കലം നേടിയത്. ആദ്യദിനം പൂർത്തിയാകുമ്പോൾ ഹരിയാനയാണു മുന്നിൽ. ഇന്ന് പെൺകുട്ടികളുടെ പോൾവോൾട്ടിലുൾപ്പെടെ കേരളം സ്വർണം പ്രതീക്ഷിക്കുന്നു. മരിയ ജയ്സണാണ് കേരളത്തിനായി ഇറങ്ങുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.