വിയ്യാറയൽ ചാമ്പ്യൻസ് ലീഗിന്
വിയ്യാറയൽ ചാമ്പ്യൻസ് ലീഗിന്
Monday, May 2, 2016 12:22 PM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോൾ അവസാനത്തോടടുക്കുമ്പോൾ ബാഴ്സലോണ, അത്ലറ്റികോ മാഡ്രിഡ്, റയൽ മാഡ്രിഡ് ടീമുകൾ ആരും വിട്ടുകൊടുക്കാൻ തയാറല്ല. വിയ്യാറയൽ ചാമ്പ്യൻസ് ലീഗ് ഉറപ്പിച്ചു. റയൽ മാഡ്രിഡ് 1–0ന് റയൽ സോസിദാദിനെ തോൽപ്പിച്ച് കുറച്ച് മണിക്കൂറുകൾ ഒന്നാം സ്‌ഥാനത്ത് തുടർന്നെങ്കിലും അത്ലറ്റിക്കോ മാഡ്രിഡും ബാഴ്സലോണയും വിജയത്തോടെ വീണ്ടും ആദ്യ സ്‌ഥാനങ്ങളിൽ തിരിച്ചുവന്നു. അത്ലറ്റിക്കോ മാഡ്രിഡ് ഏപക്ഷീയമായ ഒരു ഗോളിനു റയോ വയ്യക്കാനോയെ തോൽപ്പിച്ചു. ആന്റോണി ഗ്രീസ്മാൻ (55) ആണ് വിജയഗോളിനുടമ. എവേ പോരിൽ റയൽ ബെറ്റിസിനെ മറുപടിയില്ലാത്ത രണ്ടു ഗോളിനു തകർത്ത് ബാഴ്സലോണ വിജയിച്ച് ഒന്നാം സ്‌ഥാനം വിട്ടുകൊടുക്കാതെ സൂക്ഷിച്ചു. ഇവാൻ റാക്കിട്ടിച്ച് (50), ലൂയി സുവാരസ് (81) എന്നിവരാണ് ഗോൾ നേടിയത്. രണ്ടു ഗോളിനും വഴിയൊരുക്കിയത് ലയണൽ മെസിയായിരുന്നു. 36 കളിയിൽനിന്ന് 85 പോയിന്റുമായി ബാഴ്സയും അത്ലറ്റിക്കോയും ഒന്നും രണ്ടും സ്‌ഥാനങ്ങളിൽ. ഒരു പോയിന്റ് കുറവുള്ള റയൽ മൂന്നാം സ്‌ഥാനത്തുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.