എഐ സാധ്യതകൾ പ്രയോജനപ്പെടുത്തി ബാങ്ക് ഓഫ് ബറോഡ
എഐ സാധ്യതകൾ പ്രയോജനപ്പെടുത്തി ബാങ്ക് ഓഫ് ബറോഡ
Friday, September 20, 2024 11:59 PM IST
കൊ​​ച്ചി: ഉ​​പ​​ഭോ​​ക്തൃ അ​​നു​​ഭ​​വ​​വും ജീ​​വ​​ന​​ക്കാ​​രു​​ടെ കാ​​ര്യ​​ക്ഷ​​മ​​ത​​യും മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നാ​​യി ബാ​​ങ്ക് ഓ​​ഫ് ബ​​റോ​​ഡ ജെ​​ന​​റേ​​റ്റീ​​വ് ആ​​ര്‍ട്ടി​​ഫി​​ഷ​​ല്‍ ഇ​​ന്‍റ​​ലി​​ജ​​ന്‍സ് (ജെ​​ന്‍എ​​ഐ) അ​​വ​​ത​​രി​​പ്പി​​ച്ചു.

എ​​ല്ലാ ഉ​​പ​​ഭോ​​ക്തൃ ചോ​​ദ്യ​​ങ്ങ​​ള്‍ക്കും ഉ​​ത്ത​​രം ന​​ല്‍കാ​​നാ​​യി 24x7 വെ​​ര്‍ച്വ​​ല്‍ റി​​ലേ​​ഷ​​ന്‍ഷിപ് മാ​​നേ​​ജ​​രാ​​യ അ​​തി​​ഥി​​യെ​​ന്ന സം​​വി​​ധാ​​നം ബാ​​ങ്ക് ത​​യാ​​റാ​​ക്കി.

മൂ​​ന്നു വ്യ​​ത്യ​​സ്ത ജ​​ന​​റേ​​റ്റീ​​വ് ആ​​ര്‍ട്ടി​​ഫി​​ഷ​​ല്‍ ഇ​​ന്‍റ​​ലി​​ജ​​ന്‍സ് പ​​വ​​റാ​​ണ് അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്. ഡി​​ജി​​റ്റ​​ല്‍ അ​​വ​​താ​​ര​​ങ്ങ​​ളു​​ടെ രൂ​​പ​​ത്തി​​ല്‍ അ​​വ​​ത​​രി​​പ്പി​​ച്ച മ​​നു​​ഷ്യ​​സ​​മാ​​ന പു​​തി​​യ ഇ​​ന്‍റ​​ര്‍ഫേ​​സ് വി​​വി​​ധ സേ​​വ​​ന​​ങ്ങ​​ളോ​​ടൊ​​പ്പം സം​​ഭാ​​ഷ​​ണ ബാ​​ങ്കിം​​ഗ് വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്നു.


ഓ​​ഡി​​യോ, വീ​​ഡി​​യോ, ചാ​​റ്റ് അ​​ധി​​ഷ്ഠി​​ത സ​​ഹാ​​യ​​വും ഇ​​തി​​ല്‍ പി​​ന്തു​​ണ​​യ്ക്കു​​ന്നു. നി​​ല​​വി​​ലു​​ള്ള ഉ​​പ​​ഭോ​​ക്താ​​ക്ക​​ള്‍ക്ക് ഈ ​​സേ​​വ​​നം ബാ​​ങ്കി​​ന്‍റെ വെ​​ബ്സൈ​​റ്റി​​ല്‍ ല​​ഭ്യ​​മാ​​യ എ​​ൻ​​റോ​​ള്‍മെ​​ന്‍റ് പ്ര​​ക്രി​​യ​​യി​​ലൂ​​ടെ ല​​ഭ്യ​​മാ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.