ബിജെപി നേതാവിന്‍റെ ഗോശാലയിൽ പട്ടിണികിടന്ന് 200 പശുക്കൾ ചത്തു
ബിജെപി നേതാവിന്‍റെ ഗോശാലയിൽ പട്ടിണികിടന്ന് 200 പശുക്കൾ ചത്തു
Friday, August 18, 2017 12:22 PM IST
റാ​​​യ്പു​​​ർ: ഛത്തീ​​​സ്ഗ​​​ഢിൽ ബി​​ജെ​​പി നേ​​താ​​വി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ഗോ​​ശാ​​ല​​യി​​ൽ മൂ​​ന്നു ദി​​വ​​സ​​ത്തി​​നി​​ടെ 200 പ​​ശു​​ക്ക​​ൾ പ​​ട്ടി​​ണി​​കി​​ട​​ന്നും പ​​രി​​ച​​ര​​ണ​​ത്തി​​ന്‍റെ അ​​ഭാ​​വം​​മൂ​​ല​​വും ച​​ത്തു. ദു​​​ര്‍​ഗ് ജി​​​ല്ല​​​യി​​​ലെ ബി​​​ജെ​​​പി നേ​​​താ​​​വ് ഹ​​​രീ​​​ഷ് വ​​​ർ​​​മ​​യു​​ടെ ഗോ​​ശാ​​ല​​യി​​ലാ​​ണു സം​​ഭ​​വം.

ജാ​​​മു​​​ൽ മു​​നി​​സി​​പ്പ​​ൽ വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​ണ് വ​​ർ​​മ. ഔ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം 27 പ​​​ശു​​​ക്ക​​​ൾ മാ​​​ത്ര​​​മാ​​​ണ് ച​​​ത്ത​​​ത്. സം​​ഭ​​വ​​ത്തി​​ൽ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു. ഛത്തീ​​സ്ഗ​​ഢ് രാ​​ജ്യ​​ഗോസേ​​വാ ആ​​യോ​​ഗാ​​ണു പ​​രാ​​തി ന​​ല്തി​​യ​​ത്. അ​​തേ​​സ​​മ​​യം, ചൊ​​വ്വാ​​ഴ്ച ഗോ​​ശാ​​ല​​യു​​ടെ ചു​​റ്റു​​മ​​തി​​ൽ ത​​ക​​ർ​​ന്നു​​വീ​​ണാ​​ണു പ​​ശു​​ക്ക​​ൾ ച​​ത്ത​​തെ​​ന്നാ​​ണു ഹ​​രീ​​ഷ് വ​​ർ​​മ​​യു​​ടെ വാ​​ദം.​​
ഗോ സേ​​വാ ആ​​യോ​​ഗി​​ൽ​​നി​​ന്നു സ​​ഹാ​​യ​​ധ​​നം കി​​ട്ടി​​യി​​ട്ടി​​ല്ലെ​​ന്നും വ​​ർ​​മ പ​​റ​​യു​​ന്നു.

ക​​​ഴി​​​ഞ്ഞ ഏ​​​ഴു വ​​​ർ​​​ഷ​​​മാ​​​യി ഹ​​​രീ​​​ഷ് ശ​​​ർ​​​മ ന​​ട​​ത്തു​​ന്ന ഗോ​​ശാ​​ല​​യി​​ൽ അ​​ഞ്ഞൂ​​റോ​​ളം ക​​ന്നു​​കാ​​ലി​​ക​​ളാ​​ണു​​ള്ള​​ത്. സ​​ർ​​ക്കാ​​രി​​ന്‍റെ സ​​ഹാ​​യ​​വും ഗോ​​ശാ​​ല​​യ്ക്കു​​ണ്ട്. ക​​​ന്നു​​​കാ​​​ലി സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​പ്ര​​​കാ​​​രം വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​ണ് ഹ​​​രീ​​​ഷ് ശ​​​ർ​​​മ​​​യെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി ഗോ​​​ശാ​​​ല​​​യ്ക്കു സ​​​മീ​​​പം മ​​​ണ്ണു​​​മാ​​​ന്തി യ​​​ന്ത്ര​​​ങ്ങ​​​ള്‍ പ്ര​​​വ​​​ര്‍​ത്തി​​​ച്ചി​​​രു​​​ന്ന​​​താ​​​യി രാ​​​ജ്പു​​​ർ പ​​​ഞ്ചാ​​​യ​​​ത്ത് അ​​​ധ്യ​​​ക്ഷ​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ് സേ​​​വ റാം ​​​സാ​​​ഹു പ​​​റ​​​ഞ്ഞു. ത​​​ങ്ങ​​​ൾ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ വി​​​വ​​​രം അ​​​റി​​​യി​​​ക്കു​​​ക​​​യും സ്ഥ​​​ല​​​ത്ത് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തു.


പ​​​ട്ടി​​​ണി​​​കി​​​ട​​​ന്നാ​​​ണ് പ​​​ശു​​​ക്ക​​​ൾ ച​​​ത്ത​​​തെ​​​ന്ന് സ്ഥ​​​ല​​​ത്ത് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ ഡോ​​​ക്ട​​​ർ​​​മാ​​​രും​​ വ്യ​​​ക്ത​​​മാ​​​ക്കി. ഭ​​​ക്ഷ​​​ണ​​​വും മ​​​രു​​​ന്നും ല​​​ഭി​​​ക്കാ​​​തെ​​​യാ​​​ണ് പ​​​ശു​​​ക്ക​​​ൾ ച​​​ത്ത​​​ത്. ഇ​​​നി​​​യും 50 പ​​​ശു​​​ക്ക​​​ൾ​​കൂ​​​ടി അ​​​തീ​​​വ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ ഇ​​​വി​​​ടെ​​​യു​​​ണ്ടെ​​​ന്നും ഡോ​​​ക്ട​​​ർ​​​മാ​​​ർ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.