ബംഗളൂരു: പൂനേയിൽനിന്ന് കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തി. ബംഗളൂരുവിൽനിന്നാണ് ഇയാളെ കണ്ടെത്തിയത്.
സാമ്പത്തിക പ്രതിസന്ധി മൂലം താൻ മാറിനിന്നതാണെന്ന് വിഷ്ണു പോലീസിന് മൊഴി നൽകി. വിഷ്ണുവിന്റെ സുഹൃത്തുക്കളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബംഗളൂരുവിൽനിന്ന് ഇയാളെ കണ്ടെത്തിയത്.
ഡിസംബർ 17 നാണ് വിഷ്ണുവിനെ കാണാതായത്. നാട്ടിലേക്ക് അവധിക്ക് വരികയാണെന്നും കണ്ണൂരിൽ എത്തിയെന്നുമായിരുന്നു അവസാനമായി വിഷ്ണു കുടുംബത്തോട് പറഞ്ഞിരുന്നത്.