ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കെതിരെ അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ അല്‍ക്ക ലാംബയെ കളത്തിലിറക്കി കോണ്‍ഗ്രസ്. കല്‍ക്കാജി മണ്ഡത്തിലാണ് ഇവർ ഏറ്റുമുട്ടുന്നത്.
ആംആദ്മിയുടെ ശക്തികേന്ദ്രമാണ് കല്‍ക്കാജി. 2003ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മോതി നഗര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയെങ്കിലും ബിജെപി നേതാവ് മദന്‍ ലാല്‍ ഖുറാനയോട് പരാജയപ്പെട്ടു.
പിന്നീട് 2014 ഡിസംബറില്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. 2015ല്‍ ചാന്ദ്നി ചൗക്കില്‍ നിന്ന് എഎപി ടിക്കറ്റില്‍ ജനവിധി തേടിയ അല്‍ക ബിജെപി സ്ഥാനാര്‍ഥി സുമന് കുമാര്‍ ഗുപ്തയെ പരാജയപ്പെടുത്തി.
പിന്നീട് അരവിന്ദ് കേജരിവാളുമായുള്ള തർക്കത്തെ തുടർന്ന് അല്‍ക്ക ലാംബ എഎപി വിട്ടു കോൺഗ്രസിൽ ചേരുകയായിരുന്നു.