പി.​വി. അ​ൻ​വ​ർ ജ​യി​ലി​ൽ; എം​എ​ൽ​എ​യെ ത​വ​നൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി
Monday, January 6, 2025 2:15 AM IST
മ​ല​പ്പു​റം: നി​ല​ന്പൂ​ർ ഫോ​റ​സ്റ്റ് ഓ​ഫീ​സ് ഡി​എം​കെ പ്ര​വ​ർ​ത്ത​ക​ർ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ റി​മാ​ൻ​ഡി​ലാ​യ പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യെ ത​വ​നൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ എ​ത്തി​ച്ചു. ഇന്ന് അ​ൻ​വ​ൻ ജാ​മ്യാ​പേ​ക്ഷ ന​ൽ​കു​മെ​ന്നാ​ണ് വി​വ​രം. ‌‌

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ മ​റ്റ് നാ​ലു പേ​രേ​യും അ​ൻ​വ​റി​നൊ​പ്പം ജ​യി​ലി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ അ​ൻ​വ​ർ ഉ​ൾ​പ്പെ​ടെ 11 പേ​ർ‌​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പി.​വി. അ​ൻ​വ​റാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി.

കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​യ​ൽ, പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. നി​ല​ന്പൂ​ർ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

ഒ​താ​യി​യി​ലെ വീ​ട്ടി​ലെ​ത്തി​യാ​ണ് പോ​ലീ​സ് അ​ൻ​വ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ല​മ്പൂ​ർ സി​ഐ സു​നി​ൽ പ​ള്ളി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ൻ​വ​റി​ന്‍റെ വീ​ട്ടി​ലെ​ത്തി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ആ​ദി​വാ​സി യു​വാ​വി​നെ ആ​ന ച​വി​ട്ടി​ക്കൊ​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ട​ത്തി​യ മാ​ർ​ച്ചാ​ണ് വ​നം​വ​കു​പ്പ് ഓ​ഫീ​സ് ആ​ക്ര​മ​ണ​ത്തി​ലേ​ക്കെ​ത്തി​യ​ത്. എ​ഫ്ഐ​ആ​റി​ൽ അ​ൻ​വ​റി​ന്‍റെ മാ​ത്ര​മാ​ണ് പേ​രു​ള​ള​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക