ന്യൂഡൽഹി: ഇവിഎം അട്ടിമറി ആരോപണം അടിസ്ഥാനരഹിതമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. വോട്ടീംഗ് മെഷീന് ആര്‍ക്കും ഹാക്ക് ചെയ്യാനാകില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
ഡല്‍ഹി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാജീവ് കുമാര്‍. ഇവിഎം അട്ടിമറി സംബന്ധിച്ച ആരോപണങ്ങള്‍ വേദനിപ്പിച്ചു. ഇത്തരം കാര്യങ്ങളെക്കുറിച്ച് നല്ല ധാരണയുള്ളവരാണ് വോട്ടര്‍മാര്‍.
ചോദ്യം ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിലുണ്ട്. എന്നാല്‍ അടിസ്ഥാനരഹിതമായ പ്രചാരണം ശരിയല്ല.
തെഞ്ഞെടുപ്പുകള്‍ എല്ലാം സുതാര്യമാണ്. വോട്ടെടുപ്പിന് മുമ്പും ശേഷവും ഇവിഎം പരിശോധിക്കുന്നുണ്ട്. വോട്ടര്‍പട്ടികയില്‍ ആളുകളെ ചേര്‍ക്കുന്നതും ഒഴിവാക്കുന്നതും ചട്ടപ്രകാരമാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം തന്റെ അവസാനത്തെ വാര്ത്താസമ്മേളനമാണിതെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനവും നടത്തി. അടുത്ത അഞ്ച് മാസം ഹിമാലയത്തില്‍ ധ്യാനമിരിക്കാനാണ് തന്റെ തീരുമാനം. അതിന് ശേഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകുമെന്നും അദ്ദേഹം അറിയിച്ചു.