തിരുവനന്തപുരം: രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് തലസ്ഥാനത്ത് എത്തും. വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും.
വ്യാഴാഴ്ച രാവിലെ 10.30ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു ഗവര്‍ണറായി അധികാരമേല്‍ക്കും. രാജ്ഭവന് ഓഡിറ്റോറിയത്തില്‍ നടത്തുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റീസ് സത്യവാചകം ചൊല്ലിക്കൊടുക്കും.
ബിഹാർ ഗവർണറായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കർ കേരളത്തിലേക്ക് എത്തുന്നത്. ഗോവയില്‍ ബിജെപിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഗോവ ഇന്‍ഡസ്ട്രിയല്‍ ഡെവല്പ്മെന്റ് കോര്പ്പറേഷൻ ചെയര്മാന്, വനം പരിസ്ഥിതി മന്ത്രി തുടങ്ങിയ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.