സ്വാ​ഗ​തം 2025; നാ​ടും ന​ഗ​ര​വും ആ​ഘോ​ഷ​ത്തി​മി​ർ​പ്പി​ൽ
Tuesday, December 31, 2024 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ മി​നി​റ്റു​ക​ൾ മാ​ത്രം വാ​ക്കി നി​ൽ​ക്കെ നാ​ടും ന​ഗ​ര​വും ആ​ഘോ​ഷ​ത്തി​മി​ർ​പ്പി​ൽ. കോ​വ​ളം, വ​ർ​ക്ക​ല, ഫോ​ർ​ട്ട് കൊ​ച്ചി, കോ​ഴി​ക്കോ​ട്, കോ​ട്ട​യം, തൃ​ശൂ​ര്‍ അ​ട​ക്ക​മു​ള്ള​യി​ട​ങ്ങ​ളി​ല്‍ വ​ലി​യ തോ​തി​ലു​ള്ള ആ​ഘോ​ഷ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.

കൊ​ച്ചി​യി​ല്‍ ഗാ​ലാ ഡി ​ഫോ​ര്‍​ട്ട്‌​കൊ​ച്ചി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ളി മൈ​താ​ന​ത്ത് സ്ഥാ​പി​ച്ച 42 അ​ടി ഉ​യ​ര​മു​ള്ള പ​പ്പാ​ഞ്ഞി​യെ ക​ത്തി​ച്ചു. ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലേ​ക്ക് വ​ന്‍​ജ​ന​മാ​ണ് ഒ​ഴു​കി​യെ​ത്തി​യ​ത്.

ലോ​ക​ത്ത് ആ​ദ്യം പു​തു​വ​ര്‍​ഷ​മെ​ത്തി​യ​ത് പ​സ​ഫി​ക് മ​ഹാ​സ​മു​ദ്ര​ത്തി​ലെ ചെ​റു ദ്വീ​പ് രാ​ജ്യ​മാ​യ കി​രി​ബാ​ത്തി ദ്വീ​പി​ലാ​ണ്. ഇ​ന്ത്യ​ന്‍ സ​മ​യം ഉ​ച്ച​കഴിഞ്ഞ് മൂ​ന്ന​ര​യ്ക്കാ​ണ് കി​രി​ബാ​ത്തി​യി​ല്‍ പു​തു​വ​ര്‍​ഷം പി​റ​ന്ന​ത്.

വെ​ടി​ക്കെ​ട്ടി​ന്‍റെ​യും സം​ഗീ​ത​ത്തി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു കി​രി​ബാ​ത്തി ദ്വീ​പു​കാ​ര്‍ പു​തു​വ​ത്സ​ര​ത്തെ വ​ര​വേ​റ്റ​ത്. കി​രി​ബാ​ത്തി​ക്ക് പി​ന്നാ​ലെ ന്യൂ​സി​ലാ​ന്‍​ഡ്, ടോ​കെ​ലൗ, ടോം​ഗ എ​ന്നി​വി​ട​ങ്ങ​ളി​ലും പു​തു​വ​ര്‍​ഷം പി​റ​ന്നു. ജ​പ്പാ​ന്‍, ദ​ക്ഷി​ണ കൊ​റി​യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 8.30ന് ​പു​തു​വ​ര്‍​ഷം പി​റ​ന്നു.

തൊ​ട്ടു​പി​ന്നാ​ലെ ചൈ​ന, മ​ലേ​ഷ്യ, സിം​ഗ​പ്പൂ​ര്‍, ഹോ​ങ്കോം​ഗ്, ഫി​ലി​പ്പീ​ന്‍​സ് എ​ന്നി​വി​ട​ങ്ങ​ളും ന്യൂ ​ഇ​യ​റി​നെ വ​ര​വേ​റ്റു. പു​ല​ര്‍​ച്ചെ 1.30ന് ​യു​എ​ഇ, ഒ​മാ​ന്‍, 3.30ന് ​ഗ്രീ​സ്, ദ​ക്ഷി​ണാ​ഫ്രി​ക്ക, സൈ​പ്ര​സ്, 4.30 ന് ​ജ​ര്‍​മ​നി, ഫ്രാ​ന്‍​സ്, ഇ​റ്റ​ലി, നെ​ത​ര്‍​ല​ന്‍​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ പു​തു​വ​ര്‍​ഷ​മെ​ത്തും.

പു​ല​ര്‍​ച്ചെ 5.30ന് ​യു​കെ, അ​യ​ര്‍​ല​ന്‍​ഡ്, പോ​ര്‍​ച്ചു​ഗ​ല്‍ എ​ന്നി​വി​ട​ങ്ങ​ളും ന്യൂ​ഇ​യ​ര്‍ ആ​ഘോ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കും.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക