ദ​ക്ഷി​ണ കൊ​റി​യ​ൻ വി​മാ​നാ​പ​ക​ടം: മ​ര​ണം 85 ആ​യി
Sunday, December 29, 2024 10:40 AM IST
സോ​ള്‍: ദ​ക്ഷി​ണ കൊ​റി​യ​യി​ലു​ണ്ടാ​യ വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 85 ആ​യി ഉ​യ​ർ​ന്നു. താ​യ്‍​ല​ൻ​ഡി​ലെ ബാ​ങ്കോ​ക്കി​ല്‍ നി​ന്നു​മെ​ത്തി​യ ജെ​ജു വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ദ​ക്ഷി​ണ കൊ​റി​യ​യി​ലെ മു​വാ​ന്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന​തി​നി​ടെ വി​മാ​നം റ​ണ്‍​വേ​യി​ല്‍ നി​ന്ന് തെ​ന്നി​മാ​റി സു​ര​ക്ഷാ​വേ​ലി​യി​ലി​ടി​ച്ച് ക​ത്തി​യ​മ​രു​ക​യാ​യി​രു​ന്നു.

175 യാ​ത്ര​ക്കാ​രും ആ​റ് ജീ​വ​ന​ക്കാ​രു​മാ​ണ് വി​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.​ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ന്നു​വ​രി​ക​യാ​ണ്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട വി​മാ​ന​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 09.07-നാ​യി​രു​ന്നു അ​പ​ക​ടം.

യാ​ത്ര​ക്കാ​രി​ല്‍ 173 പേ​ര്‍ ദ​ക്ഷി​ണ കൊ​റി​യ​ന്‍ പൗ​ര​ന്മാ​രും ര​ണ്ടു​പേ​ര്‍ താ​യ്‌​ല​ന്‍​ഡ് സ്വ​ദേ​ശി​ക​ളു​മാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട വി​മാ​ന​ത്തി​ല്‍ നി​ന്ന് ര​ണ്ടു​പേ​രെ ജീ​വ​നോ​ടെ പു​റ​ത്തെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് ല​ഭ്യ​മാ​യ വി​വ​രം.

വി​മാ​ന​ത്തി​ന്‍റെ ലാ​ന്‍​ഡിം​ഗി​നു​ണ്ടാ​യ പ്ര​ശ്‌​നം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. ബോ​യിം​ഗ് 737-800 വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക