ആ​ല​പ്പു​ഴ​യി​ലും എം​പോ​ക്സ് എ​ന്ന് സം​ശ​യം; ഒ​രാ​ൾ ചി​കി​ത്സ​യി​ൽ
Saturday, September 21, 2024 8:15 PM IST
ആ​ല​പ്പു​ഴ: വി​ദേ​ശ​ത്തു നി​ന്ന് എ​ത്തി​യ ഒ​രാ​ളെ എം​പോ​ക്സ് ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം ക്വാ​റ​ന്‍റീ​നി​ലാ​ണ്.

ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശം ന​ൽ​കി. അ​തേ​സ​മ​യം ക​ണ്ണൂ​രി​ൽ എം​പോ​ക്സ് സം​ശ​യ​ത്തെ തു​ട​ർ​ന്ന് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന യു​വ​തി​യു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​യി.

അ​ബു​ദാ​ബി​യി​ൽ നി​ന്നെ​ത്തി​യ സ്ത്രീ​യെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക