വ്യാ​ജ​ഗ​ർ​ഭ​ത്തി​ന്‍റെ പേ​രി​ൽ 17 ത​വ​ണ​യാ​യി ത​ട്ടി​യ​തു 98 ല​ക്ഷം
Wednesday, February 28, 2024 12:23 PM IST
ഗ​ർ​ഭി​ണി​യാ​ണെ​ന്ന് അ​ഭി​ന​യി​ച്ചു സ​ർ​ക്കാ​രി​ൽ​നി​ന്നു പ്ര​സ​വാ​നു​കൂ​ല്യ​മാ​യി 98 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത അ​ന്പ​തു​കാ​രി​ക്ക് ഒ​രുവ​ർ​ഷ​വും ആ​റു മാ​സ​വും ത​ട​വു​ശി​ക്ഷ. ഇ​റ്റ​ലി​ക്കാ​രി​യാ​യ ബാ​ർ​ബ​റ ലോ​ലെ ആ​ണു വ്യാ​ജ​ഗ​ർ​ഭം പേ​റി ത​ട്ടി​പ്പു ന​ട​ത്തി​യ​ത്.

ഒ​രു ത​വ​ണ​യാ​യി​രു​ന്നി​ല്ല ഇ​വ​രു​ടെ ത​ട്ടി​പ്പ്. 24 വ​ർ​ഷ​ത്തി​നു​ള്ളി​ൽ 17 ത​വ​ണ​യാ​ണ് ഇ​വ​ർ ഗ​ർ​ഭി​ണി​യാ​ണെ​ന്നു പ​റ​ഞ്ഞ് അ​ന​ർ​ഹ​മാ​യി ആ​നു​കൂ​ല്യ​ങ്ങ​ൾ പ​റ്റി​യ​ത്.‌ പ​ണം പ​റ്റു​ന്ന​തി​നു പു​റ​മേ വ്യാ​ജ​ഗ​ർ​ഭ​ത്തി​ന്‍റെ പേ​രി​ൽ ജോ​ലി​യി​ൽ​നി​ന്ന് ഇ​വ​ർ സ്ഥി​ര​മാ​യി ലീ​വെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഗ​ർ​ഭി​ണി​യാ​ണെ​ന്നു ന​ടി​ച്ച​ശേ​ഷം 12 ത​വ​ണ ഗ​ർ​ഭം അ​ല​സി​യെ​ന്നും അ​ഞ്ചു കു​ട്ടി​ക​ളു​ണ്ടെ​ന്നും ഇ​വ​ർ അ​ധി​കൃ​ത​രെ വി​ശ്വ​സി​പ്പി​ച്ചു. റോ​മി​ലെ ഒ​രു ക്ലി​നി​ക്കി​ൽ​നി​ന്നു ബാ​ർ​ബ​റ ഇ​തി​ന്‍റെ വ്യാ​ജ​രേ​ഖ​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് ബാ​ർ​ബ​റ ത​ന്‍റെ അ​വ​സാ​ന​ത്തെ കു​ഞ്ഞി​നു ജ​ന്മം ന​ൽ​കി എ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, അ​തി​നു മു​ൻ​പേ ഇ​വ​രു​ടെ തു​ട​ർ​ച്ച​യാ​യ ഗ​ർ​ഭ​ധാ​ര​ണ​ത്തെ​ക്കു​റി​ച്ചു സം​ശ​യ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്നു പോ​ലീ​സ് നി​രീ​ക്ഷ​ണ​വും തു​ട​ങ്ങി​യി​രു​ന്നു. ബാ​ർ​ബ​റ പ​റ​ഞ്ഞ ഗ​ർ​ഭ​ധാ​ര​ണ​സ​മ​യ​ത്തൊ​ന്നും അ​വ​ർ കു​ഞ്ഞു​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് ഇ​റ്റാ​ലി​യ​ൻ കോ​ട​തി ശി​ക്ഷി​ച്ച​ത്.

ഗ​ർ​ഭി​ണി​യാ​ണെ​ന്നു തോ​ന്നി​പ്പി​ക്കു​ന്ന​തി​നാ​യി വ​യ​റി​ൽ ത​ല​യ​ണ കെ​ട്ടി​വ​ച്ചാ​ണു ബാ​ർ​ബ​റ സ്ഥി​ര​മാ​യി ന​ട​ന്നി​രു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. ബാ​ർ​ബ​റ ഗ​ർ​ഭി​ണി​യ​ല്ലെ​ന്നു ത​നി​ക്ക് അ​റി​യാ​മാ​യി​രു​ന്നെ​ന്ന് അ​വ​ളു​ടെ പ​ങ്കാ​ളി​യാ​യ ഡേ​വി​ഡ് പി​സി​നാ​റ്റോ പി​ന്നീ​ടു പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.