• Logo

Allied Publications

Africa
ഷൈ​സ​ണ്‍ പി. ​ഒൗ​സേ​ഫി​ന് വേ​ൾ​ഡ് ഐ​ക്ക​ണ്‍ ഓ​ഫ് മീ​ഡി​യ ഫോ​ർ പീ​സ് അ​വാ​ർ​ഡ്
Share
തൃ​ശൂ​ർ: ചാ​ല​ക്കു​ടി മോ​തി​ര​ക്ക​ണ്ണി സ്വ​ദേ​ശി ഷൈ​സ​ണ്‍ പി. ​ഒൗ​സേ​ഫ് ഈ ​വ​ർ​ഷ​ത്തെ ’വേ​ൾ​ഡ് ഐ​ക്ക​ണ്‍ ഓ​ഫ് മീ​ഡി​യ ഫോ​ർ പീ​സ്’ അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യി. ഷൈ​സ​ന്‍റെ ഇ​രു​പ​തി​ൽ​പ​രം രാ​ജ്യ​ങ്ങ​ളി​ൽ നി​ർ​മി​ച്ച ഡോ​ക്യു​മെ​ന്‍റ​റി സി​നി​മ​ക​ളു​ടെ​യും ഫോ​ട്ടോ​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഈ ​അ​വാ​ർ​ഡ്.

ആ​ഫ്രി​ക്ക​യി​ലെ നൈ​ജീ​രി​യ ആ​സ്ഥാ​ന​മാ​യ അ​ഡ​യാ​മി കോ​ളേ​ജ് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​നും, ’വേ​ൾ​ഡ് ഇ​നി​ഷ്യേ​റ്റീ​വ് ഫോ​ർ പീ​സ്’ എ​ന്ന സം​ഘ​ട​ന​യും ചേ​ർ​ന്നാ​ണ് അ​വാ​ർ​ഡ് ഒ​രു​ക്കി​യ​ത്. നൈ​ജീ​രി​യ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഷൈ​സ​ണ്‍ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

മ​നു​ഷ്യ​നും പ്ര​കൃ​തി​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ ആ​സ്പ​ദ​മാ​ക്കി ഷൈ​സ​നും സെ​റീ​ന അ​ണ്ട​ർ​ലി​നി​യും കൂ​ടി അ​മേ​രി​ക്ക​യി​ൽ സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ’പ്ലെ​യ അ​സു​ല, ഐ ​ല​വ് യു’ ​എ​ന്ന സി​നി​മ​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​മേ​രി​ക്ക​ൻ ഡോ​ക്യു​മെ​ന്‍റ​റി ഫി​ലിം അ​സോ​സി​യേ​ഷ​ന്‍റെ അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

ക​ഴി​ഞ്ഞ പ​തി​നെ​ഞ്ചു​വ​ർ​ഷ​മാ​യി ഡോ​ക്യൂ​മെ​ന്‍റ​റിി ഫി​ലിം മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഷൈ​സോ​നെ​ത്തേ​ടി ഇ​തി​ന​കം ആ​റി​ൽ​പ്പ​രം അ​ന്ത​ർ ദേ​ശി​യ അ​വാ​ർ​ഡു​ക​ൾ തേ​ടി​യെ​ത്തി. ചാ​ല​ക്കു​ടി​യി​ലെ മോ​തി​ര​ക്ക​ണ്ണി​യി​ൽ പെ​രു​ന്പി​ള്ളി​ക്കാ​ട​ൻ ഒൗ​സെ​ഫ് അ​മ്മി​ണി​യു​ടെ മൂ​ത്ത പു​ത്ര​നാ​യ ഷൈ​സ​ണ്‍ മും​ബൈ സെ​ന്‍റ് സേ​വി​യേ​ഴ്സ് കോ​ളേ​ജി​ലെ ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ന് പ്രൊ​ഫ​സ​റാ​ണ്. ഷൈ​സ​ണ്‍ ഇ​പ്പൊ​ൾ അ​മേ​രി​ക്കാ ആ​സ്ഥാ​ന​മാ​യ ’മാ​ട്രി​ക്സ് ഓ​ഫ് ലേ​ർ​ണിം​ഗ്’ എ​ന്ന പു​തി​യ വി​ദ്യാ​ഭ്യാ​സ രീ​തി​യെ​പ്പ​റ്റി​യു​ള്ള ഡോ​ക്യു​മെ​ന്‍റ​റി ഫി​ലി​മി​ന്‍റെ അണിയറയി​ലാ​ണ്.

‌കെ​നി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം; സൈ​നി​ക മേ​ധാ​വി ഉ​ൾ​പ്പെ​ടെ ഒ​ന്പ​ത് പേ​ർ മ​രി​ച്ചു.
നെ​യ്‌​റോ​ബി: കെ​നി​യ​ൻ സൈ​നി​ക മേ​ധാ​വി​യും ഒ​ൻ​പ​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി പ്ര​സി​ഡ​ന്‍റ് വി
മൊ​സാം​ബി​ക് തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി 90 പേ​ർ മ​രി​ച്ചു.
മാ​പു​ട്ടോ: മൊ​സാം​ബി​ക്കി​ന്‍റെ വ​ട​ക്ക​ൻ തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി തൊ​ണ്ണൂ​റി​ല​ധി​കം പേ​ർ മ​രി​ച്ചു.
ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ബ​സ് മ​റി​ഞ്ഞ് 45 പേ​ർ മ​രി​ച്ചു.
കേ​പ്ടൗ​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ബ​സ് മ​റി​ഞ്ഞ് 45 പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു.
വൈദികനെ വെടിവച്ചു കൊലപ്പെടുത്തി.
ജോ​ഹ​ന്നാ​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ വൈ​ദി​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി.
ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ മൂ​ന്ന് കോ​പ്റ്റി​ക് വൈ​ദി​ക​ർ കൊ​ല്ല​പ്പെ​ട്ടു.
പ്രി​ട്ടോ​റി​യ: ഈ​ജി​പ്തി​ലെ കോ​പ്റ്റി​ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാം​ഗ​ങ്ങ​ളാ​യ മൂ​ന്ന് സ​ന്യ​സ്ത വൈ​ദി​ക​ർ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ കൊ​ല്ല​പ്പെ​ട്ടു.