• Logo

Allied Publications

Africa
നാടിന്‍റെ ഗൃഹാതുരത ഉണർത്തി ചിത്ര പാടി, സഭയതിൽ അലിഞ്ഞു
Share
തിരുവനന്തപുരം: ലോക കേരള സഭയിൽ കേരളത്തിന്‍റെ കേളികൊട്ടുണർത്തിക്കൊണ്ട് മലയാളികളുടെ വാനം പാടി കെ.എസ്. ചിത്ര ഗാനങ്ങൾ ആലപിച്ചത് സഭയുടെയും അംഗങ്ങളുടെയും കൈയടി നേടി. ന്ധസഭയിൽ കേരളം കേളികൊട്ടുയരുന്ന കേരളം’ എന്ന ഗാനവും ഓപ്പണ്‍ ഫോറത്തിൽ ന്ധനാളികേരത്തിന്‍റെ നാട്ടിലെനിക്കൊരു’ എന്ന ഗാനവുമാണ് ആലപിച്ചത്. വേദിയിലെത്തിയപ്പോൾ പ്രവാസി സദസിന്‍റെ സ്നേഹനിർബന്ധത്തിന് വഴങ്ങിയാണ് അവർ ഗാനം ആലപിച്ചത്. ആ ഗാനങ്ങളാകട്ടെ പ്രവാസ ജീവിതത്തിൽ എന്നും മോഹിപ്പിക്കുന്ന ജ·നാടിനെക്കുറിച്ചുള്ള ഗാനങ്ങൾ തന്നെ ആയിരുന്നു. ആദ്യമായി രൂപീകരിച്ച ലോക കേരള സഭയിൽ അംഗമായിരുന്നു ഇഷ്ടഗായികയിൽ നിന്നുതന്നെ പാട്ടു കേൾക്കാനായതിന്‍റെ അനുഭൂതിയിലായിരുന്നു അംഗങ്ങൾ.


കേരളീയ കലകളുടെ വ്യാപനത്തിന് നടപടി വേണം: ശോഭന


കേരളീയ കലകൾക്ക് ഇന്ത്യയിലും ലോകത്തും കൂടുതൽ പ്രാതിനിധ്യം ലഭിക്കാൻ സാംസ്കാരിക അംബാസഡർമാർ ഉണ്ടാവണമെന്ന് പ്രശസ്ത അഭിനേത്രി ശോഭന. ലോക കേരള സഭയോടനുബന്ധിച്ച് നടന്ന ഓപ്പണ്‍ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അവർ.

കേരളത്തിലെ കലകൾക്ക് ഇന്ത്യയിൽ തന്നെ വേണ്ടത്ര പ്രാതിനിധ്യം ലഭിക്കാറില്ല. പല പെർഫോമൻസുകളും കേരളത്തിന് വെളിയിൽ നടക്കുന്നത് പ്രവാസി സമൂഹത്തിലാണ്. കലയെ ഇതര ഇന്ത്യൻ സമൂഹത്തിനു മുന്നിലും ലോകത്തിനു മുന്നിലും തുറന്നു കാട്ടാനുള്ള വേദികളും അവസരങ്ങളുമാണ് ഉണ്ടാകേണ്ടത്. കേരളത്തിലെ കലകളെ ഇന്ത്യൻ ഫെസ്റ്റിവലുകളിലും രാജ്യത്തിനു വെളിയിൽ ലോകസമൂഹത്തിനു മുന്നിലും അവതരിപ്പിക്കാൻ കഴിയുന്ന തരത്തിൽ പ്രവാസി സമൂഹത്തിന് സംഭാവന നൽകാൻ കഴിയും. കലാകാര·ാർക്ക് ഇത് സ്വയം ചെയ്യാൻ കഴിയില്ല. ഇത് നല്ല രീതിയിൽ നടത്തുന്നതിന് പരിശീലനം ലഭിച്ച മികവു തെളിയിച്ച കൾച്ചറൽ അംബാസഡർമാരെ നമുക്ക് ആവശ്യമുണ്ട്. കലയെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും തികഞ്ഞ മൂല്യത്തോടെ മാർക്കറ്റ് ചെയ്യാനും കഴിഞ്ഞാൽ ലോകസമൂഹത്തിൽ പ്രവാസി മലയാളിയുടെ സ്ഥാനവും കേരളത്തിന്‍റെ സ്ഥാനവും കൂടുതൽ മെച്ചപ്പെടും.

കേംബ്രിഡ്ജ് പോലുള്ള പല സർവകലാശാലകളിലും ധാരാളം ഇന്ത്യൻ ഭാഷകൾ പാഠ്യവിഷയമാണെങ്കിലും അവയിലൊന്നായി സ്ഥാനം പിടിക്കാൻ മലയാളത്തിന് കഴിഞ്ഞിട്ടില്ല. കേംബ്രിഡ്ജിൽ മലയാളം പാഠ്യവിഷയമാക്കുന്നതിനുള്ള പ്രൊപ്പോസലുകളുണ്ട്. ഇത്തരം പ്രൊപ്പോസലുകൾ വിദേശ സർവകലാശാലകളുടെ രീതിക്ക് യോജിച്ച രീതിയിൽ തയാറാക്കി നൽകാനും വിദേശ സർവകലാശാലകളിൽ പാഠ്യവിഷയമാക്കാനും കഴിയണമെന്നും ശോഭന കൂട്ടിചേർത്തു.


അവർ ഒത്തിരുന്നു സംസാരിച്ചു; ആവശ്യങ്ങൾക്ക് ആദ്യരൂപമായി

ഒന്നാം ലോകകേരള സഭയുടെ ആദ്യദിനംതന്നെ അവർ ഒത്തൊരുമിച്ചിരുന്ന് ആവശ്യങ്ങൾ സംസാരിച്ചു. രാജ്യത്തിനകത്തും പുറത്തും പ്രവാസികൾ നേരിടുന്ന കഷ്ടനഷ്ടങ്ങൾക്കുള്ള പരിഹാര സാധ്യതകളും ആവശ്യങ്ങളും കേരളത്തിന്‍റെ വളർച്ചയ്ക്കുള്ള നിർദ്ദേശങ്ങൾക്കും അതോടെ കരട് രൂപമായി. പശ്ചിമേഷ്യ, ഏഷ്യയിലെ ഇതര രാജ്യങ്ങൾ, യൂറോപ്പും അമേരിക്കയും മറ്റു ലോകരാജ്യങ്ങൾ, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായി ഇരുന്നായിരുന്നു ചർച്ച.

ഉപസമ്മേളന നിർദ്ദേശങ്ങൾ അവതരിപ്പിച്ച ആസാദ് മൂപ്പൻ പ്രവാസികൾക്കായി മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതി അവതരിപ്പിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചു. സംസ്ഥാന സർക്കാരും പ്രവാസികളും ഒരുപോലെ വിഹിതം അടയ്ക്കുന്ന തരത്തിലുള്ള പദ്ധതി ആവിഷ്കരിക്കാൻ സർക്കാർ തയാറാവണമെന്നായിരുന്നു അഭ്യർഥന. പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങിവരുന്നവരുടെ കണക്ക് തയാറാക്കണം. വിദേശത്ത് അപകടമരണം സംഭവിക്കുന്നവർക്ക് ഒരു ലക്ഷം രൂപയുടെ സഹായധനം പ്രഖ്യാപിക്കണം. വിദേശത്തു മരണമടയുന്ന മലയാളികളിൽ സാന്പത്തിക ഭദ്രതയില്ലാത്തവരുടെ മൃതദേഹങ്ങൾ സർക്കാർ ചെലവിൽ നാട്ടിലെത്തിക്കണം. വിമാനത്താവളത്തിൽനിന്നും അവരുടെ വീടുവരെ അംബുലൻസ് സൗകര്യവും ഏർപ്പെടുത്തണം.60 വയസുകഴിഞ്ഞ പ്രവാസികൾക്കായി പെൻഷൻ പദ്ധതി നടപ്പാക്കണം. സംസ്ഥാനത്ത് മുതൽമുടക്കാൻ തയാറാവുന്ന സംരംഭകർക്കായി ഏകജാലക സംവിധാനം ഏർപ്പെടുത്തണം. സാധാരണ പ്രവാസികൾക്ക് വ്യവസായം തുടങ്ങാനും നിക്ഷേപം നടത്താനും കിഫ്ബിയിൽ സൗകര്യമുണ്ടാകണം. കേരള ബാങ്ക്, പ്രവാസി നിക്ഷേപം സൗകര്യങ്ങൾ ഉപയോഗിച്ച് കേരളത്തിന്‍റെ സ്വന്തം വിമാനക്കന്പനി തുടങ്ങുന്നതിനുള്ള ശ്രമങ്ങൾ പുനരാരംഭിക്കണം. തിരിച്ചുവരുന്ന പ്രവാസികളെ ഉൾപ്പെടുത്തി കുടുംബശ്രീയെപോലെ സഹകരണാടിസ്ഥാനത്തിൽ പുതിയ വ്യവസായകേന്ദ്രം തുടങ്ങണം. ആഗോള കുടിയേറ്റ നിയമത്തിലെ കേരളത്തിന്‍റെ താത്പര്യങ്ങൾ സംരക്ഷിക്കാനും പ്രവാസികാര്യ വകുപ്പ് പുനഃസ്ഥാപിക്കാനും കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം.

ഇഎസ്ഐ മാതൃകയിൽ പ്രവാസികൾക്കായി ഒരു ആശുപത്രിയെന്ന പശ്ചിമേഷ്യയുടെ സ്വപ്നമാണ് സി.വി. നാരായണൻ മുന്നോട്ടുവച്ചത്. കലാമണ്ഡലം മാതൃകയിൽ ഒരുകേന്ദ്രം വിദേശത്തെ പ്രവാസികുട്ടികൾക്കായി നിർമിക്കണം. കേരളത്തിലെ സ്കൂളുകളിൽ തങ്ങളുടെ കുട്ടികൾക്ക് പ്രവേശനം ലഭിക്കാൻ അവസരമുണ്ടാകണം. ജിസിസി രാജ്യങ്ങളിൽ നിയമസഹായ കേന്ദ്രങ്ങൾ ആരംഭിക്കണം. കേരളത്തിന്‍റെ തനതായ കലകളെ വിദേശങ്ങളിൽ പ്രോത്സാഹിപ്പിക്കാൻ നടപടി സ്വീകരിക്കണം. ഇന്ത്യയിൽനിന്ന് ഉദ്യോഗസ്ഥരോ മന്ത്രിമാരോ ഈ രാജ്യങ്ങളിൽ എത്തുന്പോൾ അവിടങ്ങളിലെ ജയിലുകളും സന്ദർശിക്കണം. കേരള മുഖ്യമന്ത്രി പിണറായി വിജയൻ സൗദി അറേബ്യ സന്ദർശിക്കണമെന്ന ആവശ്യവും ഇവർ മുന്നോട്ടുവച്ചു.

ടൂറിസം, ആയുർവേദ രംഗത്ത് ഏഷ്യയിലെ ഇതരരാജ്യങ്ങളിലുള്ള അനന്തമായ സാധ്യതകളാണ് ഇവിടന്നുള്ളവർ ചൂിക്കാട്ടിയത്. ഇവയുടെ പ്രചാരണത്തിനായി കൂടുതൽ നടപടികൾ വേണം. ഈ മേഖലയിലെ രാജ്യങ്ങളുമായി സാംസ്കാരിക വിനിമയവും ഉറപ്പാക്കണം. ജോലിതേടിവരുന്നവർക്ക് ഭാഷാ നൈപുണ്യം ഉറപ്പാക്കുന്നതിനായി പരിശീലന കേന്ദ്രങ്ങൾ വേണം. ക്രൗഡ് ഫിങ് രീതിയിൽ പ്രവാസികൾക്ക് നിക്ഷേപിക്കാൻ കഴിയുന്ന തരത്തിലുള്ള കേരള ഫിങ് പദ്ധതി കൊണ്ടുവരണം. ഇതിന്‍റെ ചെലവഴിക്കൽ പരിശോധിക്കാൻ മേൽനോട്ട സമിതിയും ഉണ്ടാവണമെന്നും നിർദ്ദേശമുണ്ട്.

സംസ്ഥാനത്തെ നദികളേയും കയലുകളേയും വൃത്തിയായി സൂക്ഷിക്കുന്നതിന് ഒരു പദ്ധതി തയാറാക്കിയാൽ അതിന് സാന്പത്തിക സഹായം നൽകാമെന്നായിരുന്നു യൂറോപ്പും അമേരിക്കയും വിഭാഗത്തിന്‍റെ വാഗ്ദാനം.പ്രവാസികളുടെ പ്രായമായ രക്ഷിതാകൾക്ക് സൗകര്യപ്രദമായ നിലയിലുള്ള താമസസൗകര്യം ഉറപ്പാക്കുന്ന നഴ്സിംഗ് ഹോമുകൾ സ്ഥാപിക്കണം. ആധാർ കാർഡുകൾക്കു പകരം ഒസി കാർഡുകൾ തിരിച്ചറിയൽ രേഖയായി സർക്കാർ അംഗീകരിക്കണം. അപ്പാർട്ട്മെന്‍റ് ഓണർഷിപ്പ് ആക്ട് നടപ്പിലാക്കണം. മലയാളം പഠിപ്പിക്കുന്നതിനും നൃത്തം പഠിപ്പിക്കുന്നതിനും ജർമനിയിൽ സ്കൂളുകൾ ആരംഭിക്കുക, തൊഴിൽരംഗത്ത് നൈപുണ്യവികസനത്തിന് പദ്ധതികൾ ഉണ്ടാവുക തുടങ്ങിയവ ഇവിടെനിന്നുള്ളവർ ഉന്നയിച്ചു.

ലോക രാജ്യങ്ങളിലെ മലയാളികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് സമഗ്രമായ പരിഹാരം

ലോക രാജ്യങ്ങളിലെ പ്രവാസി മലയാളികൾ നേരിടുന്ന പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും കേരള സഭയുടെ ഭാഗമായ മറ്റു ലോക രാജ്യങ്ങളുടെ സെക്ഷനിൽ സജീവ ചർച്ചയായി. ഗൾഫ് മേഖലയിൽ നിന്നും തൊഴിൽ നഷ്ടപെട്ട് തിരികെ എത്തുന്ന മലയാളികൾക്ക് മറ്റു ലോക രാജ്യങ്ങളിൽ വൻ തൊഴിലവസരങ്ങൾ കാത്തിരിക്കുന്നതായി ലോകരാജ്യങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഒറ്റപ്പെട്ട നിലയിൽ നടക്കുന്ന വംശീയ ആക്രമണങ്ങളെ ചെറുക്കുന്നതിന് ഗവണ്‍മെന്‍റിന്‍റെ ശക്തമായ ഇടപെടലുകൾ ഉണ്ടാകണം. കൃഷിയിലും മീൻപിടിത്തത്തിലും മറ്റുരാജ്യങ്ങൾ ഇടപെടൽ നടത്തുന്നതുപോലെ നമ്മുടെ രാജ്യത്തിനും ഇടപെടൽ നടത്താൻ കഴിയണമെന്ന് നൈജീരിയൻ പ്രതിനിധി അഭിപ്രായപ്പെട്ടു. ഇന്ത്യൻ എംബസി ഇല്ലാത്ത ലോക രാജ്യങ്ങളിൽ ഒരു പ്രതിനിധിയെ നോർക്ക വഴി നിയമിക്കണമെന്ന് സെന്‍റ് ലൂസ്യ പ്രതിനിധിയുടെ അഭിപ്രായത്തോട് ഗവണ്‍മെന്‍റുമായി ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്ന് മന്ത്രി ജി. സുധാകരൻ മറുപടി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസത്തിന് വളരെയധികം പ്രോത്സാഹനവും അവസരവുമുള്ള നമ്മുടെ സംസ്ഥാനത്തിലേക്ക് വിദേശ രാജ്യങ്ങളിലെ കുട്ടികൾക്ക് പഠനത്തിന് അവസരമൊരുക്കണം. ലോക രാജ്യങ്ങളിൽ സ്വദേശീയരായ വിദ്യാർഥികളിൽ നിന്നും മിനിമം ഫീസും പ്രവാസികളായ കുട്ടികളിൽ നിന്നും അമിത ഫീസും ഈടാക്കുന്നതിനെതിരെ നമ്മുടെ ഗവണ്‍മെന്‍റിന്‍റെ ശ്രദ്ധ പതിയണം.

മാതൃഭാക്ഷ പഠിക്കാൻ എല്ലാ പ്രവാസികൾക്കും ആഗ്രഹമുണ്ടങ്കിലും അതിനുള്ള അവസരം ലഭിക്കുന്നില്ല. മലയാളം മിഷന്‍റെ പ്രവർത്തനം മറ്റു ലോക രാജ്യങ്ങളിൽക്കൂടി വ്യാപിപ്പിക്കണമെന്ന പ്രതിനിധികളുടെ ആവശ്യത്തിന് സജീവ പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്ര നാഥ് പറഞ്ഞു. ആയുർവേദ ഒൗഷധങ്ങൾ കേരളത്തിൽ നിന്നും വിദേശരാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് വിലക്കുള്ളതിനാൽ ഒൗഷധിയിലൂടെ ആയുർവേദ മരുന്നുകൾ ഇറക്കുമതി ചെയ്യണം. ആയുർവേദ ടൂറിസം പ്രോത്സാഹിപ്പിക്കാൻ ഗവണ്‍മെന്‍റ് കൂടുതൽ താത്പര്യമെടുക്കണം.

വിദേശരാജ്യങ്ങളിൽ വിദ്യാഭ്യാസ വീസയുടെ പേരിൽ വ്യാജ പത്രപരസ്യം നൽകി നിരവധി പേരെ കബളിപ്പിക്കുന്നതിനാൽ വ്യാജ പരസ്യങ്ങളെ നിയന്ത്രിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. വിദേശത്തേക്കുള്ള നഴ്സിംഗ് ജോലികൾക്കായി അമിത തുക ഈടാക്കുന്നതിനെതിരെ ഗവണ്‍മെന്‍റിന്‍റെ ഇടപെടൽ കാര്യക്ഷമമാക്കണം.

പ്രവാസികളായ മലയാളികളുടെ മാതാപിതാക്കൾ ഒറ്റപ്പെട്ടു പോകുന്നതിനാൽ അവർക്ക് മികച്ച സൗകര്യങ്ങളോടുകൂടിയ വൃദ്ധസദനങ്ങൾ ഒരുക്കണമെന്ന പ്രതിനിധികളുടെ ആവശ്യത്തിന് സർക്കാർ പുതിയ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് മന്ത്രി ജി. സുധാകരൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഏറ്റവും കൂടുതൽ കശുവണ്ടി ഉത്പാദിപ്പിക്കുന്ന രാജ്യമായ ടാൻസാനിയയിൽ അവിടെയുള്ള തൊഴിലവസരങ്ങളെ കേരളം പ്രയോജനപ്പെടുത്തണമെന്ന് ടാൻസാനിയൻ പ്രതിനിധി ആവശ്യപ്പെട്ടു. ഓസ്ട്രേലിയ, കെനിയ, മോസ്കോ, നൈജീരിയ, മെൽബണ്‍, ട്രാൻസാനിയ, ന്യൂസിലൻഡ്, കരീബിയയിലെ സെന്‍റ് ലൂസിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. മന്ത്രിമാരായ ജി. സുധാകരൻ, ജി. രവീന്ദ്രനാഥ്, എംപിമാരായ സി.പി. നാരായണൻ, കെ.കെ. രാഗേഷ്, മഞ്ഞളാംകുഴി അലി എംഎൽഎ എന്നിവർ പങ്കെടുത്തു.


ലോക കേരളസഭയിൽ കലാവിരുന്നായി ദൃശ്യാഷ്ടകം

ലോകകേരളസഭയോടനുബന്ധിച്ച് നിയമസഭാംഗങ്ങളുടെ ലോഞ്ചിൽ അവതരിപ്പിച്ച ദൃശ്യാഷ്ടകം മികച്ച ദൃശ്യവിരുന്നായി. കേരളത്തിലെ എട്ടു ജില്ലകളിൽ നിന്നുള്ള എട്ടു വ്യത്യസ്ത കലാരൂപങ്ങൾ കോർത്തിണക്കിയാണ് ദൃശ്യാഷ്ടകം തയ്യാറാക്കിയത്. കലാമണ്ഡലത്തിലെ പൂർവ വിദ്യാർഥികളും അഗസ്ത്യവനം ആദിവാസികലാകേന്ദ്രം പ്രവർത്തകരും നാടൻകലാകാര·ാരും ഉൾപ്പെട്ട സംഘം വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ചു.

കൂടിയാട്ടം, തെയ്യം, ചവിട്ടുനാടകം, മോഹിനിയാട്ടം, പടയണി, പൂപ്പടയാട്ടം, പുലികളി, ഒപ്പന എന്നിവയാണ് അവതരിപ്പിച്ചത്. ജയരാജ് വാര്യർ പരിപാടിയുടെ അവതാരകനായിരുന്നു. പ്രമോദ് പയ്യന്നൂരാണ് കലാപരിപാടികൾ സംവിധാനം ചെയ്തത്. എട്ടു ജില്ലകളിലെ സംസാരശൈലികൾ ജയരാജ്വാര്യർ അവതരിപ്പിച്ചു. ഇതോടൊപ്പം ലോകകേരളസഭയുടെ മുദ്രാഗാനത്തിന്‍റെ ദൃശ്യാവിഷ്കാരവും നടന്നു. പ്രഭാവർമ്മ രചിച്ച മുദ്രാഗാനത്തിന് സംഗീതസംവിധായകൻ ശരത്താണ് ഈണം പകർന്നത്.


വിദേശത്ത് തൊഴിൽ തേടിപ്പോകുന്ന സ്ത്രീകൾക്ക് ബോധവൽക്കരണം അനിവാര്യം : രേവതി

വിദേശത്തേക്ക് തൊഴിൽ തേടിപ്പോകുന്ന സ്ത്രീകൾക്ക് മികച്ച രീതിയിൽ ബോധവൽക്കരണം അനിവാര്യമെന്ന് നടി രേവതി ലോക കേരളസഭയിൽ അഭിപ്രായപ്പെട്ടു. വിദ്യാസന്പന്നരുരേടേയും ഉയർന്ന രാഷ്ട്രീയ ബോധമുള്ളവരുടെയും നാടാണ് കേരളം. എന്നാൽ വിദേശങ്ങളിലേക്ക് തൊഴിൽ തേടിപൊകുന്ന സ്ത്രീജനങ്ങളുടെ സ്ഥിതി പരിതാപകരമാണ്. വ്യാജ റിക്രൂട്ടിംഗ് ഏജൻസികളാൽ കബളിപ്പിക്കപ്പെട്ട് തട്ടിപ്പിന് വിധേയരാകുന്ന സ്ത്രീകളെ കുവൈത്തിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്. നഴ്സിംഗ്, വീട്ടുജോലി തുടങ്ങിയ വീസകളിൽ ജോലിതേടിപ്പോകുന്നവരാണ് ഇത്തരത്തിൽ തട്ടിപ്പിനിരയാകുന്നതിൽ ഭൂരിഭാഗവും. വിദേശജോലിയുടെ സാങ്കേതിക വശത്തെക്കുറിച്ചുള്ള പൂർണ്ണമായ അവബോധം നൽകാൻ ഗവണ്‍മെന്‍റ് മുൻകൈ എടുക്കണമെന്നും അവർ അഭ്യർഥിച്ചു.


ഗൾഫാർ മുഹമ്മദാലി


വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കേരളത്തിന്‍റെ സ്ഥിതി മെച്ചപ്പെടുത്താൻ കൂട്ടായ ശ്രമം വേണമെന്ന് ഗൾഫാർ മുഹമ്മദാലി ആവശ്യപ്പെട്ടു. സമയബന്ധിതമായ ഒരു സ്മാർട്ട് പദ്ധതി ഇതിനായി ഒരുക്കണം. ഖരമാലിന്യ സംസ്കരണ രംഗത്തും കൃത്യമായ നയപരിപാടി രൂപീകരിക്കണം. കേരള എന്ന ബ്രാന്‍റ് ഇപ്പോൾ ഗൾഫ് രാജ്യങ്ങളിൽ മാത്രമാണ് കൂടുതലായി അറിയപ്പെടുന്നത്. മറ്റ് രാജ്യങ്ങളിലെ സർക്കാരുകളും കേരള ബ്രാന്‍റുമായി പരിചിതമാവാനുള്ള നടപടികളെടുക്കണം. സംസ്ഥാനത്ത് അടിസ്ഥാന സൗകര്യവികസന രംഗത്തും പ്രവാസികളുടെ സഹകരണം തേടാവുന്നതാണ്.


ഡോ. ഗീത ഗോപിനാഥ്


മറ്റു സംസ്ഥാനങ്ങൾക്കും അനുകരിക്കാവുന്ന മാതൃകയാണ് ലോക കേരള സഭ. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടക്കമുള്ള ശാസ്ത്ര സാങ്കേതികവിദ്യയിലെ മുന്നേറ്റം തൊഴിൽ സാധ്യത കുറയ്ക്കുന്നു. ഗൾഫിലെ പ്രതിസന്ധിയും യുഎസിന്‍റെ പുതിയ നയങ്ങളും തൊഴിൽ സാധ്യത കുറയ്ക്കുന്നു. സ്ത്രീകളുടെ തൊഴിൽരംഗത്തെ പങ്കാളിത്തം കുറയുന്നതും ചർച്ച ചെയ്യേണ്ടതാണ്. ഇത്തരം വെല്ലുവിളികൾ ഇനിയും വർധിക്കും. ഈ ചർച്ചകളിലൂടെ ഫലവത്തായ പ്രതിവിധികൾ ഉരുത്തിരിയണം ഡോ. ഗീത ഗോപിനാഥ് പറഞ്ഞു.


ഡോ. എം. അനിരുദ്ധൻ

ഇന്ത്യയിലെ കുട്ടികളിൽ വളർച്ചാഘട്ടത്തിൽ പോഷകാംശങ്ങളുടെ കുറവു മൂലമുള്ള പ്രശ്നങ്ങളുണ്ടാവുന്നുണ്ട്. ലോകാരോഗ്യസംഘടനയുടെ പഠനത്തിൽ ഇതു വ്യക്തമാക്കുന്നുണ്ട്. ഈ രംഗത്ത് പ്രവാസിയായ തനിക്ക് സംഭാവനകൾ നല്കാനാവുമെന്ന് ഗവേഷകനും വ്യവസായിയുമായ ഡോ. എം. അനിരുദ്ധൻ പറഞ്ഞു.


ഗോകുലം ഗോപാലൻ


പ്രവാസി നിക്ഷേപങ്ങൾ സംരക്ഷിക്കാനും പ്രവാസികളുടെ വ്യവസായങ്ങൾ സുഗമമായി പ്രവർത്തിക്കാനുമുള്ള സാഹചര്യം ഒരുക്കണം. ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കണം


ബോസ് കൃഷ്ണമാചാരി

സംസ്ഥാനത്തെ കലാ സാംസ്കാരിക മേഖലയിൽ കൂടുതൽ നിക്ഷേപം ആവശ്യമാണ്. ഈ നിക്ഷേപം സന്പദ് വ്യവസ്ഥയ്ക്ക് ഉണർവു പകരും. തൊഴിൽ വരുമാനസാധ്യത വർധിപ്പിക്കുകയും വാണിജ്യ നിക്ഷേപരംഗത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും. പാർശ്വവത്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്കെത്തിക്കാനും കലാരംഗത്തെ നിക്ഷേപത്തിന് കഴിയും. മാതൃകാ സംസ്ഥാനമാവാൻ കേരളത്തിനും പ്രവാസികൾക്കും ഒന്നു ചേർന്നു പ്രവർത്തിക്കാമെന്നും ബോസ് കൃഷ്ണമാചാരി പറഞ്ഞു.


എ.വി. അനൂപ്

ഇന്ത്യയ്ക്കകത്തെ മലയാളികളുടെ യാത്രാപ്രശ്നം പരിഹരിക്കാൻ നടപടികളെടുക്കണം. കലാ സാംസ്കാരിക രംഗത്ത് പ്രവാസികളുടെ സംഭാവനകൾ പ്രോത്സാഹിപ്പിക്കാനായി പ്രവാസി യുവജനോത്സവം നടത്താവുന്നതാണ്. ആയുർവേദരംഗത്തും ആയുർവേദ ടൂറിസം രംഗത്തും നിക്ഷേപം പ്രോത്സാഹിപ്പിക്കണം


നിലന്പൂർ ആയിഷ

പ്രവാസികളായ സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികളെടുക്കണമെന്ന് നിലന്പൂർ ആയിഷ പറഞ്ഞു. വിദേശത്ത് സ്ത്രീ തൊഴിലാളികൾക്ക് പലപ്പോഴും ശാരീരിക മാനസിക പീഡനം നേരിടേണ്ടി വരുന്നു. ഈ പ്രശ്നത്തിൽ ഫലപ്രദമായി ഇടപെടാനുള്ള നീക്കം ഉണ്ടാകണം.


റസൂൽ പൂക്കുട്ടി

കേരളത്തിലെ സർക്കാരും പ്രവാസികളും തമ്മിലുള്ള ദൂരം കുറയ്ക്കുന്നതായിരിക്കും ലോക കേരള സഭ. പ്രശസ്ത വ്യവസായിയായ യൂസഫലിയും ആടുജീവിതത്തിലെ കഥാനായകൻ നജീബും ലോക കേരളസഭയിൽ പ്രതിനിധികളാണ്. നജീബിനെപ്പോലുള്ള സാധാരണക്കാരുടെ പങ്കാളിത്തം ലോക കേരളസഭയിലെ ഓരോ തീരുമാനങ്ങളിലും ഉണ്ടാകും.


ആശ ശരത്

സ്കൂൾ പഠനത്തിനുശേഷം കല പ്രധാനവിഷയമായി പഠിക്കാനുള്ള സാഹചര്യം പ്രവാസിക്കില്ല. ഇതിനുള്ള സംവിധാനം വേണം. ഇതിനായി കേരളത്തിലെ വിവിധ സർവകലാശാലകളുടെ സെന്‍ററുകൾ വിദേശത്ത് ആരംഭിക്കണം. റിക്രൂട്ട്മെന്‍റ് എജൻസികളുടെ ചതിയിൽ പെട്ട് വിദേശത്തെത്തുന്ന സ്ത്രീകൾ എറെയുണ്ട്. പ്രവാസികളുടെ തൊഴിൽസ്ഥലത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആരെ സമീപിക്കണം എന്നതിൽ വിദേശത്തേക്ക് പോകുന്നവർക്ക് ബോധവത്കരണം നൽകേണ്ടതുണ്ടെന്നും അവർ പറഞ്ഞു.


ശശികുമാർ

മലയാളി പ്രവാസികളുടെ സാന്പത്തിക നിക്ഷേപം മാത്രമല്ല, സാമൂഹ്യ, സാംസ്കാരിക നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കണം. പ്രവാസികളുടെ പുതിയ തലമുറയ്ക്ക് മലയാള ഭാഷ അന്യമാണ്. ഇത്തരമൊരു തലമുറയ്ക്ക് നാടിനോടും സംസ്കാരത്തോടുമുള്ള അടുപ്പം തോന്നാൻ എന്തു ചെയ്യാമെന്നപരിശോധിക്കണം.

പ്രഫ. എ.എം. മത്തായി

സംസ്ഥാനത്ത് ആരംഭിച്ച അന്താരാഷ്ട്ര നിലവാരമുള്ള സെന്‍റർ ഫോർ മാത്തമറ്റിക്കൽ സയൻസ് കാര്യക്ഷമമായി നോക്കിനടത്താനുള്ള സാഹചര്യം സൃഷ്ടിക്കണം


പ്രിയ പിള്ള

തീരുമാനം കൈക്കൊളളുന്നതിൽ കൂടുതൽ ജനപ്രാതിനിധ്യം ഉറപ്പു വരുത്തുന്ന സംവിധാനമാണ് ലോക കേരള സഭയുടെ രൂപീകരണത്തിലൂടെ നടന്നത്. സാമൂഹ്യ, പാരിസ്ഥിതിക പ്രശ്നങ്ങൾ സഭ അനുഭാവപൂർവം കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രിയ പിള്ള പറഞ്ഞു.


ബെന്യാമിൻ

ലോകമെന്പാടും ജനാധിപത്യം പുതിയ വികസന മാതൃക കൈവരിക്കുന്ന ഈ ഘട്ടത്തിൽ മലയാളികളെ ഉൾപ്പെടുത്തി ലോക കേരള സഭ രൂപീകരിച്ചത് സ്തുത്യർഹമാണ്. പെണ്‍ പ്രവാസം സംബന്ധിച്ച പ്രശ്നങ്ങൾ കൂടുതൽ ഗൗരവതരമായി സഭയിൽ ചർച്ച ചെയ്യപ്പെടണം. സഭയിലെ പ്രവാസികളുടെ പ്രാതിനിധ്യ സ്വഭാവം കൂടുതൽ കൃത്യമാക്കണം. പ്രവാസികളുടെ പുനരധിവാസത്തിന് കൂടുതൽ ക്രിയാത്മകമായ പരിപാടികൾ ആസൂത്രണം ചെയ്യണം. പ്രവാസി സ്വത്ത് അന്യാധീനപ്പെടാതിരിക്കാൻ നിയമപരിരക്ഷ വേണം.


അന്താരാഷ്ട്ര പ്രശസ്തരായ എട്ട് ശാസ്ത്രജ്ഞർ ഓപ്പണ്‍ ഫോറത്തിൽ

ലോക കേരള സഭയിൽ 13 ന് രാവിലെ യൂണിവേഴ്സിറ്റി കോളജ് അങ്കണത്തിൽ ശാസ്ത്രജ്ഞർക്കൊപ്പം ഓപ്പണ്‍ ഫോറത്തിൽ ഡോ. എം.എസ് സ്വാമിനാഥനടക്കമുള്ള പ്രഗത്ഭരാണ് പങ്കെടുക്കുന്നത്. സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സണ്‍ ചിന്ത ജെറോം അധ്യക്ഷത വഹിക്കും. വെങ്കിടേഷ് രാമകൃഷ്ണൻ മോഡറേറ്ററാവും. ഇന്ത്യൻ കൗണ്‍സിൽ ഓഫ് അഗ്രികൾച്ചർ റിസർച്ചിന്‍റെ മുൻ ഡയറക്ടർ ജനറലും ഹരിത വിപ്ളവത്തിന്‍റെ ഉപജ്ഞാതാവുമായ ഡോ. എം.എസ്. സ്വാമിനാഥനു പുറമെ പ്രഫ. എ.ഗോപാലകൃഷ്ണൻ, പ്രഫ. ജോർജ് ഗീവർഗീസ് ജോസഫ്, പ്രഫ എ.എം. മത്തായി, പ്രഫ. പ്രദീപ് തലാപ്പിൽ, പ്രഫ. സത്യഭാമാദാസ് ബിജു, പ്രഫ. പ്രഹ്ലാദ് വടക്കേപ്പാട്ട്, പ്രഫ. എം.ജി. ശാർങ്ഗധരൻ എന്നിവർ പങ്കെടുക്കും. യൂണിവേഴ്സിറ്റി കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ജി. സന്തോഷ്കുമാർ, സംസ്ഥാന യുവജനകമ്മീഷൻ സെക്രട്ടറി ജോക്കോസ് പണിക്കർ തുടങ്ങിയവർ സംസാരിക്കും.

സംസ്ഥാനത്തെ സെന്‍റർ ഫോർ മാത്തമറ്റിക്കൽ ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് ഡയറക്ടർ പ്രഫ. എ.എം. മത്തായി ഇന്ത്യൻ മാത്തമറ്റിക്കൽ സൊസൈറ്റി പ്രസിഡന്‍റും സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ചെയർമാനുമാണ്. കാനഡ മോണ്‍ട്റിയൽ മക്ഗിൽ സർവകലാശാല എമിരേറ്റ്സ് പ്രഫസറായ ഇദ്ദേഹം മാത്തമറ്റികൽ ആൻഡ് അപ്ളൈഡ് സ്റ്റാറ്റിസ്റ്റിക്സിലും മാത്തമറ്റിക്കൽ ആസ്ട്രോ ഫിസിക്സിലും വിദഗ്ധനാണ്. ന്യുക്ളിയർ ഫിസിക്സ് ശാസ്ത്രജ്ഞനായ പ്രഫ. എ. ഗോപാലകൃഷ്ണൻ അറ്റോമിക് എനർജി റഗുലേറ്ററി ബോർഡിന്‍റെ മുൻ ചെയർമാനാണ്. ന്യുക്ലിയർ സുരക്ഷയെക്കുറിച്ചുള്ള അന്താരാഷ്ട്ര കണ്‍വൻഷന്‍റെ ഐഎഇഎ കമ്മിറ്റിയുടെ മുൻ ചെയർമാനാണദ്ദേഹം.

റോബോട്ടിക്സ്, ഹ്യുമനോയിഡ്സ്, ബയോമോർഫിക് റോബോട്ട്സ് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധനായ പ്രഫ. പ്രഹ്ളാദ് വടക്കേപ്പാട്ട് ഫെഡറേഷൻ ഓഫ് ഇന്‍റർനാഷണൽ റോബോട്ട് സോക്കർ അസോസിയേഷൻ (ഫിറ)യുടെ സ്ഥാപകനും ജനറൽ സെക്രട്ടറിയും സിംഗപുർ നാഷണൽ യൂണിവേഴ്സിറ്റിയിലെ അധ്യാപകനുമാണദ്ദേഹം.

ഗണിതചരിത്രത്തിൽ അഗ്രഗണ്യനായ പ്രഫ. ജോർജ് ഗീവർഗീസ് ജോസഫ് മാഞ്ചസ്റ്റർ സർവകലാശാലയിലെ സ്കൂൾ ഓഫ് എഡ്യുക്കേഷനിലെയും കാനഡയിലെ മക് മാസ്റ്റർ സർവകലാശാലയിലെയും അധ്യാപകനാണ്.

മോളിക്യുലർ കെമിസ്ട്രി, നാനോസ്കെയിൽ മെറ്റീരിയൽസ്, നാനോ സയൻസ് ആൻഡ് നാനോടെക്നോളജി എന്നിവയിൽ വിദഗ്ധനായ പ്രഫ. പ്രദീപ് തലാപ്പിൽ മദ്രാസ് ഐഐടിയിലെ രസതന്ത്രവിഭാഗം അധ്യാപകനാണ്.

ഉഭയജീവികളുടെ സംരക്ഷണത്തിൽ ഗവേഷണം നടത്തിയിട്ടുള്ള പ്രഫ. സത്യഭാമ ദാസ് ബിജു ഈ രംഗത്ത് പ്രഗത്ഭനും ഡൽഹി സർവകലാശാല പരിസ്ഥിതിപഠനവിഭാഗത്തിലെ സിസ്റ്റമാറ്റിക് ലാബ് മേധാവിയുമാണ്. പ്രഫ. എം.ജി. ശാർങ്ഗധരൻ പ്രശസ്ത വൈറോളജിസ്റ്റ് (യുഎസ്എ) ആണ്.

മൊ​സാം​ബി​ക് തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി 90 പേ​ർ മ​രി​ച്ചു.
മാ​പു​ട്ടോ: മൊ​സാം​ബി​ക്കി​ന്‍റെ വ​ട​ക്ക​ൻ തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി തൊ​ണ്ണൂ​റി​ല​ധി​കം പേ​ർ മ​രി​ച്ചു.
ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ബ​സ് മ​റി​ഞ്ഞ് 45 പേ​ർ മ​രി​ച്ചു.
കേ​പ്ടൗ​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ബ​സ് മ​റി​ഞ്ഞ് 45 പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു.
വൈദികനെ വെടിവച്ചു കൊലപ്പെടുത്തി.
ജോ​ഹ​ന്നാ​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ വൈ​ദി​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി.
ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ മൂ​ന്ന് കോ​പ്റ്റി​ക് വൈ​ദി​ക​ർ കൊ​ല്ല​പ്പെ​ട്ടു.
പ്രി​ട്ടോ​റി​യ: ഈ​ജി​പ്തി​ലെ കോ​പ്റ്റി​ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാം​ഗ​ങ്ങ​ളാ​യ മൂ​ന്ന് സ​ന്യ​സ്ത വൈ​ദി​ക​ർ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ കൊ​ല്ല​പ്പെ​ട്ടു.
നൈജീരിയയിൽ 287 വിദ്യാർഥികളെ കൊള്ളക്കാർ തട്ടിക്കൊണ്ടുപോയി.
ലാ​ഗോ​സ്: നൈ​ജീ​രി​യ​യി​ൽ കൊ​ള്ള​ക്കാ​ർ 287 സ്കൂ​ൾ കു​ട്ടി​ക​ളെ​യും ഒ​രു അ​ധ്യാ​പ​ക​നെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യി.