• Logo

Allied Publications

Europe
ക്നാനായ നോർത്ത് ഈസ്റ്റ് റീജണിന്‍റെ കുടുംബമേളക്ക് ഉജ്ജ്വല പരിസമാപ്തി
Share
ലണ്ടൻ: യുകെകെസിഎയുടെ ശക്തമായ റീജണുകളിലൊന്നായ നോർത്ത് ഈസ്റ്റ് റീജണിന്‍റെ കുടുംബ കണ്‍വൻഷൻ ഒക്ടോബർ 28ന് റോതർഹാമിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ന്യൂ കാസിൽ, ഷെഫീൽഡ്. ലീഡ്സ് , യോർക്ക്, മിഡിൽസ്ബ്രോ, ഹംബർ സൈഡ് എന്നീ യൂണിറ്റുകളുടെ സജീവമായ പങ്കാളിത്തം കുടുംബ കൂട്ടായ്മ ഒരു വൻ വിജയമായി മാറി.

സെന്‍റ് ജെറാൾഡ് പള്ളിയിൽ രാവിലെ 11ന് ആരംഭിച്ച വിശുദ്ധ കുർബാനക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതവികാരി ജനറാൾ ഫാ. സജി മലയിൽപുത്തൻപുരയിലും റീജണൽ ചാപ്ലിൻ ഫാ. സജി തോട്ടത്തിലും ചേർന്ന് കാർമികത്വം വഹിച്ചു. തുടർന്നു സ്നേഹവിരുന്നും നടന്നു.

ഉച്ചകഴിഞ്ഞു നടന്ന പൊതുസമ്മേളനം ഫാ. സജി മലയിൽ പുത്തൻപുരയും ഫാ. സജി തോട്ടത്തിലും ചേർന്ന് ഉദ്ഘാടനം ചെയ്തു. യുകെകെസിഎ പ്രസിഡന്‍റ് ബിജു മടക്കക്കുഴി മുഖ്യ പ്രഭാഷണം നടത്തി. ജോസ് കല്ലുംതോട്ടിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷെഫീൽഡ് യൂണിറ്റ് പ്രസിഡന്‍റ് ബേബി ഉറുന്പിൽ, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുരയിൽ, ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്‍റ് ജോസ് മുഖച്ചിറയിൽ, ജോയിന്‍റ് ട്രഷറർ ഫിനിൽ കളത്തികോട്ടിൽ, UKKCYL സെക്രട്ടറി സ്റ്റീഫൻ ടോം ന്യൂ കാസിൽ റീജണിനെ പ്രതിനിധീകരിച്ച് സിറിൽ തടത്തിൽ, ലീഡ്സ് യൂണിറ്റ് പ്രസിഡന്‍റ് ബിനീഷ് പെരുമപ്പാടം, യോർക്ക് പ്രസിഡന്‍റ് തോമസുകുട്ടി കല്ലിടിക്കൽ, മിഡിൽബ്രോ സെക്രട്ടറി രജീഷ് ജോർജ്, ഹംബർ സൈഡ് സെക്രട്ടറി സിബി പുളിമൂട്ടിൽ, ഷെഫീൽഡ് യൂണിറ്റ് സെക്രട്ടറി ലിമിൻ കൊഴുവൻതാനത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

റീജണിലെ ജിസിഎസ് സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ അലീന ജോസിനെയും (മിഡിൽബ്രോ), A Level പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ ആൽബി ജോസഫിനെയും (ലീഡ്സ്) ചടങ്ങിൽ ആദരിച്ചു. തുടർന്നു അടുത്ത വർഷത്തെ കണ്‍വൻഷൻ ഏറ്റെടുത്ത യോർക്ക് യൂണിറ്റിന് ഷെഫീൽഡ് യൂണിറ്റ് പ്രതിനിധികളും റീജണ്‍ പ്രതിനിധികളും ചേർന്ന് പതാക കൈമാറി. ഷെഫീൽഡ് കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ അരങ്ങേറി.

കുടുംബമേളയുടെ വിവിധ കമ്മിറ്റികൾക്കു എസ്കെസിഎയുടെ ഭാരവാഹികളായ കുര്യാക്കോസ് വള്ളോംകുന്നേൽ, സാൽവി മഠത്തിപ്പറന്പിൽ, അനു കൊഴുവൻതാനത്ത്, ഫിലിപ്പ്, അന്നമ്മ പുത്തൻകാലാ, ടെസി ജോസ്, പ്രിൻസ് എന്നൊലിക്കര, സിമിമോൾ ചോരത് ആൻഡ് ആൻസി വാഴപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.