• Logo

Allied Publications

Europe
ബെർമിംഗ്ഹാമിൽ രണ്ടാം ശനിയാഴ്ച കണ്‍വൻഷൻ 11 ന്
Share
ബെർമിംഗ്ഹാം: സെഹിയോൻ യൂറോപ്പ് ഡയറക്ടർ ഫാ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വൻഷൻ 11 ന് ബെർമിംഗ്ഹാം ബഥേൽ സെന്‍ററിൽ നടക്കും. എട്ടു റീജണുകളിലായി നടന്ന അഭിഷേകാഗ്നി കണ്‍വൻഷനിൽ ഗ്രേറ്റ് ബ്രിട്ടണ്‍ അഭിഷേക നിറവിലേക്കെത്തിയപ്പോൾ നാമോരോരുത്തരുടെയും പ്രേഷിത ദൗത്യമായ യൂറോപ്പിന്‍റെ നവസുവിശേഷവത്കരണത്തിനായുള്ള രണ്ടാം ശനിയാഴ്ച കണ്‍വൻഷൻ ഇത്തവണ കൂടുതൽ അഭിഷകമായിമാറും.

മരിച്ച വിശ്വാസികൾക്കുവേണ്ടിയുള്ള പ്രത്യേക പ്രാർഥനയുടെയും അനുസ്മരണത്തിന്‍റെയും നവംബർ മാസത്തിൽ നടക്കുന്ന കണ്‍വൻഷനിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യൻ മാർ ജോസഫ് സ്രാന്പിക്കൽ, എം എസ്എഫ്എസ് കോണ്‍ഗ്രിഗേഷൻ സുപ്പീരിയർ ജനറൽ ഫാ. ഏബ്രഹാം വെട്ടുവേലിൽ, സെഹിയോൻ യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷക ബാർബറ ലബ്രോസ് എന്നിവരും വചനവേദിയിലെത്തും.

രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കണ്‍വൻഷൻ വൈകുന്നേരം 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കണ്‍വൻഷനിൽ കുന്പസാരത്തിനും സ്പിരിച്വൽ ഷെയറിംഗിനും സൗകര്യമുണ്ടായിരിക്കും.

രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും ശുശ്രൂഷകൾ നടക്കും. ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിൾ, പ്രാർഥനാ പുസ്തകങ്ങൾ, മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കണ്‍വൻഷൻ സെന്‍ററിൽ ലഭ്യമാണ്.

വിലാസം: ബഥേൽ കണ്‍വൻഷൻ സെന്‍റർ, കെൽവിൻ വേ, വെസ്റ്റ് ബ്രോംവിച്ച്
ബർമിംഗ്ഹാം.

വിവരങ്ങൾക്ക്: ഷാജി 07878149670, അനീഷ്.07760254700, ബിജുമോൻ മാത്യു.07515 368239.

റിപ്പോർട്ട്: ബാബു ജോസഫ്


മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.