• Logo

Allied Publications

Europe
ഡബ്ല്യുഎംസി നൃത്താഞ്ജലി ആൻഡ് കലോത്സവം: നിരഞ്ജനയും ഗ്രേസും ബ്രോണയും കലാതിലകം
Share
ഡബ്ലിൻ: ബാല്യ കൗമാര നൃത്ത, കലാ ഉത്സവമായ ഡബ്ല്യുഎംസി നൃത്താഞ്ജലി ആൻഡ് കലോത്സവത്തിന് ഉജ്ജ്വല സമാപനം. ഡബ്ലിനിലെ ഗ്രിഫിത്ത് അവന്യൂ സ്കൂൾ ഹാളിൽ, രണ്ടു ദിവസങ്ങളിലായി രചനാ മത്സരങ്ങൾ കൂടാതെ 130 ലധികം ഇനങ്ങളാണ് വേദിയിൽ അവതരിപ്പിക്കപ്പെട്ടത്.

ഈ വർഷത്തെ കലാതിലകമായി നിരഞ്ജന ജിതേഷ് പിള്ള (സബ്ജൂണിയർ) , ഗ്രേസ് മറിയ ജോസ് (ജൂണിയർ), ബ്രോണാ പേരെപ്പാടൻ (സീനിയർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

സിനിമാറ്റിക്ക് ഡാൻസ്, ആക്ഷൻ സോംഗ് എന്നിവയിൽ ഒന്നാം സ്ഥാനവും കഥ പറച്ചിലിൽ രണ്ടാം സ്ഥാനവും നേടിയാണ് നിരഞ്ജന സബ്ജൂണിയർ വിഭാഗത്തിൽ കലാതിലകമായത്. പമേഴ്സ്ടൗണിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശികളായ ജിതേഷ് പിള്ളയുടെയും സ്വപ്നയുടേയും മകളാണ് നിരഞ്ജന.

നാടൻ പാട്ട്, പ്രസംഗം, കരോക്കെ ഗാനം, കവിതാ പാരായണം, ഇൻസ്ട്രമെന്‍റ് മ്യൂസിക് എന്നിവയിൽ ഒന്നാം സ്ഥാനവും സിനിമാറ്റിക്ക് ഡാൻസ്, നാടോടി നൃത്തം, കളറിംഗ് എന്നിവയിൽ രണ്ടാം സ്ഥാനവും നേടിയാണ് ഗ്രേസ് കലാ തിലകപട്ടം സ്വന്തമാക്കിയത്. ചിട്ടയായ പരിശീലനത്തിലൂടെ വ്യത്യസ്തമായ മത്സരങ്ങളിൽ പങ്കെടുത്ത് അഞ്ചോളം മത്സരങ്ങളിൽ ഒന്നാം സ്ഥാനവും നേടിയ ഗ്രേസ്, ലൂക്കനിൽ താമസിക്കുന്ന തൃശൂർ സ്വദേശികളായ ബെന്നി ജോസിന്‍റെയും വിൻസിയുടെയും മകളാണ്.

കുച്ചിപ്പുഡി, പ്രസംഗം, കത്തെഴുത്ത് എന്നിവയിൽ ഒന്നാം സ്ഥാനവും കവിതാ പാരായണത്തിൽ മൂന്നാം സ്ഥാനവും നേടിയാണ് ബ്രോണ കലാതിലകപട്ടം നേടിയത്. താലയിൽ താമസിക്കുന്ന അങ്കമാലി സ്വദേശികളായ ബേബി പേരെപ്പാടന്‍റെയും ജിൻസിയുടേയും മകളാണ് ബ്രോണ. യുവ ഗായകനായ ബ്രിട്ടോ പേരെപ്പാടൻ സഹോദരനാണ്.

മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഡബ്ല്യുഎംസി എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.