• Logo

Allied Publications

Europe
ഡോ. മാത്യൂസ് മാർ തിമോത്തിയോസിന് വിയന്നയിൽ സ്വീകരണം
Share
വിയന്ന: ഒൗദ്യോഗിക സന്ദർശനത്തിന്‍റെ ഭാഗമായി യൂറോപ്പിൽ എത്തിയ മലങ്കര ഓർത്തോഡോക്സ് സഭയുടെ യൂറോപ്പ് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസിന് വിയന്ന അന്തരാഷ്ട്ര വിമാനത്താവളത്തത്തിൽ സ്വീകരണം നൽകി. സെന്‍റ് തോമസ് ഇടവക വികാരി ഫാ. വിൽസണ്‍ അബ്രഹാം, ഫാ. സി.എം ഫിലിപ്പോസ്, ഫാ. ജോബിൻ മാമൻ, ഇടവക പ്രതിനിധികൾ തുടങ്ങിയവർ ചേർന്ന് പൂച്ചെണ്ട് നൽകി സ്വീകരിച്ചു.

പരിശുദ്ധ പരുമല തിരുമേനിയുടെ 115ാമത് ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ചു വിയന്നയിലെത്തിയ മാർ തിമോത്തിയോസ് നവംബർ 5ന് ആം താബോർ ദേവാലയത്തിൽ നടന്ന ആഘോഷമായ സമൂഹ ബലിയിൽ മുഖ്യകാർമികത്വം വഹിച്ചു. പൊതുസമ്മേളനത്തിൽ സണ്‍ഡേ സ്കൂളിനെ പ്രതിനിധീകരിച്ച് നാവോമി, നാഥൻ, നാഥൻ, നിമി, യൂത്ത് ലീഗിൽ നിന്നുള്ള ജൂലിയ, ജെറീന, ആൻസി, മഞ്ജു, ജെഫിൻ, ജസ്റ്റിൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. സ്നേഹവിരുന്നോടെ സമ്മേളനം സമാപിച്ചു.

മലങ്കര ഓർത്തോഡോക്സ് സഭയുടെ യൂറോപ്പ്, യുകെ, ആഫ്രിക്ക റീജണുകളുടെ ഭദ്രാസനാധിപനായ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് ഒരാഴ്ചയോളം വിയന്നയിൽ സന്ദർശനം നടത്തും. തുടർന്ന് അദ്ദേഹം നവംബർ ജർമനിയും സ്വിറ്റ്സർലൻഡും സന്ദർശിക്കും.

റിപ്പോർട്ട്: ജോബി ആന്‍റണി

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.