• Logo

Allied Publications

Europe
ബ്രി​ട്ടോ പെ​രേ​പ്പാ​ട​ന് ഡ​ബ്ലി​യു​എം​എ​ഫ് ഗ്ലോ​ബ​ൽ യൂ​ത്ത് ഐ​ക്ക​ണ്‍ അ​വാ​ർ​ഡ്
Share
വി​യ​ന്ന: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ അ​യ​ർ​ല​ണ്ടി​ൽ നി​ന്നു​ള്ള ബ്രി​ട്ടോ പെ​രേ​പ്പാ​ട​ന് ഗ്ലോ​ബ​ൽ യൂ​ത്ത് ഐ​ക്ക​ണ്‍ അ​വാ​ർ​ഡ്. കാ​ലാ രം​ഗ​ത്ത് ക​ര​സ്ഥ​മാ​ക്കി​യ നേ​ട്ട​ങ്ങ​ളും, മി​ക​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​ര​സ്കാ​രം നൽകുന്നത്.

ന​വം​ബ​ർ മൂ​ന്നി​ന് വി​യ​ന്ന​യി​ൽ ന​ട​ക്കു​ന്ന വ​ർ​ണശ​ബ​ള​മാ​യ ച​ട​ങ്ങി​ൽ പു​ര​സ്കാ​രം ബ്രി​ട്ടോ​യ്ക്ക് സ​മ്മാ​നി​ക്കും. കേ​ര​ള നി​യ​മ​സ​ഭ​യു​ടെ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ​ണ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ജ്യ​സ​ഭാം​ഗം സു​രേ​ഷ്ഗോ​പി മു​ഖ്യ അ​തി​ഥി​യാ​കു​ന്ന ച​ട​ങ്ങി​ൽ തൈ​ക്കു​ടം ബ്രി​ഡ്ജി​ന്‍റെ ലൈ​വ് മ്യൂ​സി​ക് ഷോ​യും നടക്കും.

അ​യ​ർ​ല​ണ്ടി​ലെ ക​ലാ​വേ​ദി​​ക​ളി​ലെ സാ​ന്നി​ധ്യ​മാ​യ ബ്രി​ട്ടോ നി​ര​വ​ധി രാ​ജ്യാ​ന്ത​ര മേ​ള​ക​ളി​ലും അ​യ​ർ​ല​ണ്ടി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. സ്കൂ​ൾ ത​ല​ത്തി​ൽ ത​ന്നെ ഇം​ഗ്ലീ​ഷ്, ഫ്ര​ഞ്ച് ഭാ​ഷ​ക​ളി​ൽ ന​ട​ത്തി​യി​ട്ടു​ള്ള ഡി​ബേ​റ്റു​ക​ളി​ൽ വി​ജ​യി ആ​യി​ട്ടു​ള്ള ബ്രി​ട്ടോ യൂ​റോ​പ്പി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ത്തി​യി​ട്ടു​ള്ള ക​ലാ​മേ​ള​ക​ളി​ലും ജേ​താ​വാ​ണ്. 2015 ലെ ​മി​ക​ച്ച ഗാ​യ​ക​നു​ള്ള ഐ​റീ​ഷ് ആ​ർ​ട്ടി​സ്റ്റ് അ​വാ​ർ​ഡ് ജേ​താ​വാ​യ ബ്രി​ട്ടോ തി​രു​വ​ന​ന്ത​പു​രം വ​യ​ലാ​ർ രാ​മ​വ​ർ​മ്മ സാം​സ്കാ​രി​ക വേ​ദി​യു​ടെ 2016 17 വ​ർ​ഷ​ത്തെ പു​ര​സ്കാ​ര​വും നേ​ടി​യി​ട്ടു​ണ്ട്.

സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നാ​യ ബേ​ബി പെ​രേ​പ്പാ​ട​ന്‍റെ​യും ന്യൂ​കാ​സി​ൽ പീ​മോ​ണ്ട് ഹോ​സ്പി​റ്റ​ലി​ലെ സ്റ്റാ​ഫ് ന​ഴ്സ് ജി​ൻ​സി​യു​ടെ​യും മ​ക​നാ​യ ബ്രി​ട്ടോ ബ​ൾ​ഗേ​റി​യ​യി​ലെ വ​ർ​ണ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ര​ണ്ടാം വ​ർ​ഷ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യാ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.