• Logo

Allied Publications

Europe
സ്വിറ്റ്സർലന്‍റിൽ സർക്കാർ ആശുപത്രിതലപ്പത്ത് മലയാളി; സിബി ചെത്തിപ്പുഴയ്ക്ക് അപൂർവ നേട്ടം
Share
സൂറിച്ച്: സ്വിറ്റ്സർലന്‍റിലെ സർക്കാർ ആശുപത്രി തലപ്പത്ത് മലയാളി നിയമതിനായി. മുവാറ്റുപുഴ കടവൂർ സ്വദേശിയായ സിബി ചെത്തിപ്പുഴയാണ് ഈ അപൂർവ നേട്ടത്തിന് ഉടമയായത്. വാലൻസ്റ്റാറ്റ് കൻടോണ്‍ ഹോസ്പിറ്റലിന്‍റെ ഡയറക്ടറായാണ് സിബി ചെത്തിപ്പുഴയെ നിയമിച്ചത്. സ്വിസ് പ്രവിശ്യയായ സെന്‍റ് ഗാലന്‍റെ ഹെൽത് ഡിപ്പാർട്മെന്‍റിന് കീഴിലുള്ള സർക്കാർ ആശുപത്രിയുടെ രണ്ട് ഡയറക്ടർമാരിൽ, ഡോക്ടർമാർ ഒഴികെയുള്ള മുഴുവൻ ഡിപ്പാർട്മെന്‍റിന്‍റെയും പൂർണ ചുമതല സിബിക്കായിരിക്കും.

സൂറിച്ച് യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും, സ്വിസ് അപ്ലൈഡ് സയൻസസ് യുണിവേഴ്സിറ്റിയിൽനിന്നും അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബിരുദവും ലിബി നേടിയിട്ടുണ്ട്. ഇപ്പോൾ സൂറിക് പ്രവിശ്യയുടെ ഹോസ്പിറ്റൽ ഡെവലപ്മെന്‍റ് കമ്മിറ്റി എക്സിക്യൂട്ടീവ് മെംബറായും, സ്പിറ്റക്സ് സൊള്ളിക്കോണിന്‍റെ ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചു വരുന്നു. മുവാറ്റുപുഴ നിർമല കോളേജിൽ നിന്നും സയൻസിൽ ബിരുദം നേടി വിയന്നയിൽ എത്തിയ സിബി വിയന്നയിൽ നഴ്സിംഗ് ഡിപ്ലോമ പഠനത്തിന് ചേരുകയായിരുന്നു. ബാംഹെർസിഗൻ ബ്രൂഡർ ഹോസ്പിറ്റലിൽ നിന്നും ഡിപ്ളോമ നേടിയശേഷം, അവിടെ തന്നെ 1996 മുതൽ ആറു വർഷം നഴ്സിംഗ് ഡിപ്പാർട്ടമെന്‍റിൽ വിവിധ ചുമതലകൾ വഹിച്ചിരുന്നു.

2002 ൽ സ്വിറ്റസർലന്‍റിലെ ഓൾട്ടണിലെ കണ്‍റ്റോണ്‍ ഹോസ്പിറ്റലിൽ നഴ്സിംഗ് ഡിപ്പാർട്ടമെന്‍റ് സെക്ഷൻ മേധാവിയായി നിയമനം ലഭിച്ചു. ഇതേ തുടർന്നാണ് സ്വിറ്റസർലന്‍റിലേക്ക് വരുന്നത്. ഓൾട്ടൻ പ്രവിശ്യയുടെ ഹെൽത് ഡിപ്പാർട്മെന്‍റിന് കീഴിൽ വിവിധ സമിതികളിൽ അംഗമായിരുന്നു. ഇതിനിടെയാണ് 2010 ൽ സൂറിച്ചിൽ നിയമനം ലഭിക്കുന്നത്. ജോലിയോടൊപ്പമാണ് ബിരുദങ്ങൾ സ്വന്തമാക്കിയത്.
അധ്യാപക ദന്പതികളായിരുന്ന മുവാറ്റുപുഴ കടവൂർ ചെത്തിപ്പുഴ വീട്ടിൽ പരേതരായ സി. ടി. മാത്യുവിന്‍റെയും, കുഞ്ഞമ്മ മാത്യുവിന്‍റെയും മകനാണ്. ഭാര്യ ജിൻസി. മൂന്ന് മക്കൾ. സ്വിസിലെ വിവിധ കലാ വേദികളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള പ്രതിഭകളാണ് ജോനസും, ജാനറ്റും, ജോയലും. സൂറിച്ച് എഗിൽ താമസിക്കുന്നു.

നവംബർ ഒന്നിനു സിബി പുതിയ ചുമതലയേറ്റെടുക്കും. 125 വർഷം മുന്പ് ആരംഭിച്ച ആശുപത്രിയിൽ വിവിധ ഡിപ്പാർട്ടുമെന്‍റുകളിലായി 400 ജീവനക്കാരെ ഇനി സിബി നിയന്ത്രിക്കും. നിലവിൽ സൂറിക്കിലെ സോളികർബർഗ് ഹോസ്പിറ്റലിൽ റിസോഴ്സ് മാനേജ്മെന്‍റ് വിഭാഗം മേധാവിയും, നഴ്സിംഗ് ഡിപ്പാർട്ടമെന്‍റ് സെക്ഷൻ മാനേജരുമായി പ്രവർത്തിക്കുകയാണ്.

റിപ്പോർട്ട്: ബിൻസ് മണ്ഡപം

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.