• Logo

Allied Publications

Europe
ആയിരങ്ങൾ തിരുവചന വേദിയിലേക്ക്; ലണ്ടൻ റീജണൽ കണ്‍വെൻഷൻ ഞായറാഴ്ച
Share
ലണ്ടൻ: തിരുവചനവും,പ്രാർത്ഥനകളും ഒന്നു ചേർന്ന് പങ്കിടുന്പോൾ സുദൃഢമായ കുടുംബവും, ശക്തമായ ഒരു കൂട്ടായ്മ്മയുമാണ് രൂപപ്പെടുക, ഒപ്പം സുവിശേഷവൽക്കരണവും’ എന്ന ലക്ഷ്യത്തോടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ നേതൃത്വം നൽകി രൂപതാ തലത്തിൽ സംഘടിപ്പിക്കുന്ന അഭിഷേകാഗ്നി കണ്‍വെൻഷനുകൾ ഞായറാഴ്ച ലണ്ടനിലെ അല്ലിൻസ് പാർക്കിൽ നടത്തപ്പെടുന്ന കണ്‍വെൻഷനോടെ സമാപിക്കും.

രൂപതയിൽ പരിശുദ്ധാത്മ ശുശ്രുഷകൾ നയിക്കുന്നതിലേക്കായി നിയോഗിക്കപ്പെട്ട ശക്തനായ തിരുവചന പ്രഘോഷകനും, സെഹിയോൻ മിനിസ്ട്രിയുടെ സ്ഥാപക ഡയറക്ടറും,പരിശുദ്ധാത്മ ശുശ്രുഷകളിൽ അഭിഷിക്തനുമായ സേവ്യർഖാൻ വട്ടായിൽ അച്ചനും ടീമും അഭിവന്ദ്യ പിതാവിനോടൊപ്പം ഇന്നലെ വൈകി ലണ്ടനിൽ എത്തിച്ചേർന്നു. കണ്‍വെൻഷൻ വേദിയിൽ ഹൃസ്വ സന്ദർശനം നടത്തിയ പിതാവ് ഒരുക്കങ്ങൾ കണ്ടു മനസിലാക്കി ചില നിർദ്ദേശങ്ങൾ നൽകിയുമാണ് വേദി വിട്ടത്.

അഭിഷേകാഗ്നി കണ്‍വെൻഷൻ സെന്‍ററിന്‍റെ അഡ്രസ്
Allianz Park, Greenlands Lanes, Hendon, London NW4 1RL

കോച്ചിലും സ്വകാര്യ വാഹനങ്ങളിലുമായി കണ്‍വെൻഷൻ സെന്‍ററിലേക്ക് എത്തുന്നവർ A1 ൽ നിന്നും A 41 ൽ കയറി പേജ് സ്ട്രീറ്റ് വഴി ചാന്പ്യൻസ് വേ യിലൂടെ മുന്നോട്ടു വന്ന് A ഗെയിറ്റിനു സമീപത്തുള്ള പാർക്കിങ്ങിൽ പാർക്ക് ചെയ്യാവുന്നതാണ്.

സൗജന്യവും വിശാലവുമായ പാർക്കിങ്ങിൽ 800 ഓളം കാറുകൾക്കും 200 ഓളം കോച്ചുകൾക്കും പാർക്ക് ചെയ്യുവാനുള്ള സൗകര്യം ഉണ്ട്. ലണ്ടനിലെ അഭിഷേകാഗ്നി കണ്‍വെൻഷൻ ഉപവാസ ശുശ്രുഷയായിട്ടാവും നടത്തപ്പെടുക.അതിനാൽ കുട്ടികൾ അടക്കം ഭക്ഷണം ആവശ്യം ഉള്ളവർ എല്ലാവരും തങ്ങളുടെ കൈവശം പാക് ലഞ്ച് കരുതേണ്ടതാണ്.

രാവിലെ 9:30 നു ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കണ്‍വെൻഷൻ ശുശ്രുഷകൾ വൈകുന്നേരം 6:00 മണിക്ക് സമാപിക്കും.

300 അടിയോളം നീളമുള്ള വിശാലമായ ഹാളിൽ ബൈബിൾ കണ്‍വെൻഷന്‍റെ തത്സമയ സംപ്രേഷണം ബിഗ് സ്ക്രീനിൽ ഒരുക്കുന്നതിനാൽ ഏവർക്കും കണ്ടു കൊണ്ട് ധ്യാന ശുശ്രുഷയിൽ പൂർണ്ണമായി പങ്കു ചേരുവാൻ കഴിയും.

കണ്‍വെൻഷനിൽ പങ്കുചേരുവാനായി ട്രെയിൻ മാർഗം മിൽ ഹിൽ ഈസ്റ്റ് ട്യൂബ് സ്റ്റേഷനിൽ വന്നെത്തുന്നവർക്കായി കണ്‍വെൻഷൻ സെന്‍ററിലേക്കും തിരിച്ചും ഷട്ടിൽ സർവ്വീസുകൾ ക്രമീകരിച്ചിട്ടുണ്ട്. (അനിൽ 07723744639)

പ്രായാടിസ്ഥാനത്തിൽ രണ്ടു വിഭാഗങ്ങളായി തിരിച്ചുകൊണ്ടു കുട്ടികൾക്കായുള്ള പ്രത്യേക ശുശ്രുഷകൾ സെഹിയോൻ യു കെ യുടെ ഡയറക്ടർ സോജി അച്ചന്‍റെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: ഡീക്കൻ ജോയ്സ് 0783237420, തോമസ് ആന്‍റണി07903867625,
അനിൽ ആന്‍റണി07723744639,ജോസഫ് കുട്ടന്പേരൂർ07877062870.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണൻചിറ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.