• Logo

Allied Publications

Europe
ജർമനിയിൽ മഞ്ഞുകാലം വരവറിയിച്ചു; സമയംമാറ്റം ഞായറാഴ്ച
Share
ബെർലിൻ: മഞ്ഞു കാലത്തിന്‍റെ ആദ്യ സൂചനകൾ തെക്കൻ ജർമനിയിൽ എത്തിനോക്കിത്തുടങ്ങി. ബ്ലാക്ക് ഫോറസ്റ്റിലാണ് സീസണിലെ ആദ്യ മഞ്ഞു വീഴ്ചയുണ്ടായിരിക്കുന്നത്.

ശീതകാലം തുടങ്ങാൻ ഇനിയും രണ്ടു മാസത്തോളം ബാക്കിയുള്ളപ്പോഴാണ് ബാഡൻ വുർട്ടംബർഗിലെ ഏറ്റവും വലിയ സ്കീ റിസോർട്ടായ ഫെൽഡ്ബർഗിലെ മഞ്ഞു വീഴ്ച. വേനൽക്കാലത്തിനുശേഷമുള്ള ആദ്യ മഞ്ഞു വീഴ്ചയാണിതെന്ന് ജർമൻ കാലാവസ്ഥാ വിഭാഗം സ്ഥിരീകരിച്ചു. സമുദ്ര നിരപ്പിൽ നിന്ന് 1493 മീറ്റർ ഉയരത്തിലാണിവിടം.

മഞ്ഞുവീഴ്ച നേരത്തെ തുടങ്ങിയെങ്കിലും യൂറോപ്പിൽ ശൈത്യസമയം ഒക്ടോബർ 29 ന് (ഞായർ) പുലർച്ചെയാണ് ആരംഭിക്കുന്നത്. ഒരു മണിക്കൂർ പുറകോട്ട് മാറ്റിവച്ചാണ് വിന്‍റർ സമയം ക്രമീകരിക്കുന്നത്. അതായത് പുലർച്ചെ മൂന്നു മണിയെന്നുള്ളത് രണ്ടു മണിയാക്കി മാറ്റും. നടപ്പു വർഷത്തിൽ ഒക്ടോബർ മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലർച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്. വർഷത്തിലെ ഏറ്റവും നീളം കൂടിയ രാത്രിയാണിത്.

ശൈത്യത്തിൽ ജർമൻ സമയവും ഇന്ത്യൻ സമയവുമായി മുന്നോട്ട് നാലര മണിക്കൂറും സമ്മർടൈമിൽ മൂന്നര മണിക്കൂറും വ്യത്യാസമാണ് ഉണ്ടാവുക. യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടൻ, അയർലൻഡ് എന്നിവ ജർമൻ സമയവുമായി ഒരു മണിക്കൂർ പുറകിലാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.