• Logo

Allied Publications

Europe
യൂറോപ്യൻ പാർലമെന്‍റിലെ ലൈംഗിക അവഹേളനത്തിൽ നടപടി വേണമെന്ന്
Share
സ്ട്രാസ്ബർഗ്: യൂറോപ്യൻ പാർലമെന്‍റിൽ വനിതാ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കുമെതിരേ ലൈംഗിക അവഹേളനവും അപമാനകരമായ പരാമർശങ്ങളും ഉയരുന്നതിനെതിരെ പരാതികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, ഇതിനെതിരേ ശക്തമായ നടപടികൾ വേണമെന്ന് ആവശ്യവുമുയർന്നു.

ഒരു ഫ്രഞ്ച് എംഇപിയുടെ അസിസ്റ്റന്‍റായെത്തിയ ജീണ്‍ പോണ്‍ടെ എന്ന യുവതി ഇത്തരത്തിൽ തനിക്കും സഹപ്രവർത്തകർക്കും നേരിട്ട അന്പതോളം ദുരനുഭവങ്ങളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 2014 മുതലുള്ള കണക്കാണിത്. ആദ്യമായി ഒരു ജർമൻ എംഇപിയിൽനിന്നാണ് ദുരനുഭവം ഉണ്ടായതെന്ന് ഇപ്പോൾ 27 വയസുള്ള ജീൻ പറയുന്നു.

കഴിഞ്ഞ ദിവസം ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് യൂറോപ്യൻ പാർലമെന്‍റ് ചർച്ച ചെയ്യുന്പോൾ മീ ടൂ പ്ലക്കാർഡുകളുമായാണ് പലരും എത്തിയത്. അക്കൂട്ടത്തിൽ വനിതാ എംഇപിമാരും ഉൾപ്പെട്ടിരുന്നു. പാർലമെന്‍റിൽ തന്നെയാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് ജർമനിയിൽനിന്നുള്ള ഗ്രീൻ പാർട്ടിയുടെ എംഇപി ടെറി റീൻകെ പറയുന്നു.

യൂറോപ്പിൽ പ്രത്യേകിച്ച് ജർമനിയെ പോലൊരു രാജ്യത്ത് സ്ത്രീകൾ പൂർണ സുരക്ഷിതരാണെന്നു കരുതിയെങ്കിൽ തെറ്റി. മീ ടൂ കാന്പയിൻ ഇവിടെയും വ്യാപകമായി ഏറ്റെടുക്കപ്പെടുന്നത് ഉദാഹരണമാവുകയാണ്.

ജർമനിയിൽ ഒരിക്കലും സംഭവിക്കില്ലെന്നു കരുതിയ ലൈംഗിക അതിക്രമങ്ങളും അപമാനവും പരസ്യമായി പങ്കുവയ്ക്കാൻ കാന്പയിന്‍റെ ഭാഗമായി പല സ്ത്രീകളും തയാറായി. പലർക്കും ആഘോഷവേളകളിലും മറ്റും അപരിചിതരിൽനിന്നും മറ്റുമാണ് ഇത്തരം അനുഭവങ്ങൾ.

രണ്ടു വർഷം മുൻപത്തെ പുതുവത്സരാഘോഷത്തിനിടെ കൊളോണിൽ അഞ്ഞൂറോളം സ്ത്രീകളാണ് അതിക്രമത്തിന് ഇരകളായത്. എന്നാൽ, ഇതിനു പിന്നിൽ മൊറോക്കൻ യുവാക്കളായിരുന്നുവെന്നു പിന്നീട് വ്യക്തമായിരുന്നു.കഴിഞ്ഞ മേയിൽ ഒരു ലിബിയൻ പൗരനെ തടവിനു ശിക്ഷിച്ചത് ജർമൻ യുവതിയെ മൂന്നു വട്ടം പരസ്യമായി കടന്നു പിടിച്ചതിനാണ്.

ലൈംഗിക അതിക്രമം ലോകത്തെല്ലായിടത്തും വ്യാപകമാണെങ്കിലും ജർമനിയിൽ അത് പരസ്യമായി ചർച്ച ചെയ്യപ്പെടില്ലെന്നാണ് പല സ്ത്രീകളും ചൂണ്ടിക്കാട്ടുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.