• Logo

Allied Publications

Europe
ഏറ്റവും ശക്തമായ പാസ്പോർട്ട് സിംഗപുരിനു സ്വന്തം; ജർമനി രണ്ടാമത്
Share
ബെർലിൻ: ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ട് എന്ന ബഹുമതി ജർമനിയെ പിന്തള്ളി സിംഗപുർ സ്വന്തമാക്കി. പാസ്പോർട്ട് ഇൻഡെക്സിൽ 159 പോയിന്‍റുമായിട്ടാണ് സിംഗപുർ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്. ഇതാദ്യമായാണ് ഒരു ഏഷ്യൻ രാജ്യം പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ തവണ സംഗപുർ രണ്ടാം സ്ഥാനത്തായിരുന്നു. സിംഗപുർ പാസ്പോർട്ടുമായി വീസയില്ലാതെ 159 രാജ്യങ്ങളിൽ സഞ്ചരിക്കാം.

സ്വീഡനും ദക്ഷിണ കൊറിയയും മൂന്നും നാലു സ്ഥാനങ്ങൾ പങ്കിട്ടു. കഴിഞ്ഞ കാലങ്ങളിൽ ജർമനി, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളായിരുന്നു പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നത്.

വിവിധ രാജ്യങ്ങളുടെ പാസ്പോർട്ടുകളുടെ അതിർത്തി കടക്കുന്നതു സംബന്ധിച്ചുള്ള ഉപയോഗത്തിന്‍റെ അടിസ്ഥാനത്തിലാണ് പാസ്പോർട്ട് ഇൻഡക്സ് തയറാക്കുന്നത്.

രണ്ടാം സ്ഥാനമുള്ള ജർമൻ പാസ്പോർട്ടുമായി വീസയില്ലാതെ 158 രാജ്യങ്ങൾ സന്ദർശിക്കാം. മൂന്നാം സ്ഥാനത്തുള്ള സ്വീഡൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ പാസ്പോർട്ടുപയോഗിച്ച് 157 രാജ്യങ്ങൾ വീസയില്ലാതെ സന്ദർശിക്കാൻ കഴിയും.

ഡെൻമാർക്ക്, ഫിൻലാന്‍റ്, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, നോർവേ, ജപ്പാൻ, യുകെ തുടങ്ങിയ രാജ്യങ്ങളിലെ പാസ്പോർട്ട് ഉപയോഗിച്ച് വീസയില്ലാതെ 156 രാജ്യങ്ങളും ലക്സംബർഗ്, സ്വിറ്റ്സർലൻഡ് നെതർലാന്‍റ്സ്, ബെൽജിയം, ഓസ്ട്രിയ, പോർച്ചുഗൽ (അഞ്ചാം സ്ഥാനം) തുടങ്ങിയ രാജ്യങ്ങളിലെ പാസ്പോർട്ടുകാർക്ക് 155 രാജ്യങ്ങളും മലേഷ്യ, അയർലൻഡ് യുഎസ്എ, കാനഡ (ആറാം സ്ഥാനം) എന്നീ രാജ്യങ്ങളുടെ പാസ്പോർട്ടുപയോഗിച്ച് 154 രാജ്യങ്ങളും വീസയില്ലാതെ സന്ദർശിക്കാം.

ആഗോളതലത്തിൽ 75ാം സ്ഥാനത്താണ് ഇന്ത്യ. 51 രാജ്യങ്ങളാണ് ഇന്ത്യൻ പാസ്പോർട്ട് ധാരികൾക്ക് വീസയില്ലാതെയോ വീസ ഓണ്‍ അറൈവൽ സംവിധാനത്തിലോ സന്ദർശിക്കാവുന്ന രാജ്യങ്ങൾ.

ശ്രീലങ്കയുടെ സ്ഥാനം എണ്‍ത്തിയൊൻപതാമതും (36 രാജ്യങ്ങൾ), പാക്കിസ്ഥാൻ തൊണ്ണൂറ്റി മൂന്നാമതും (26) ആണ്. അഫ്ഗാനിസ്ഥാനാണ് (22 രാജ്യങ്ങൾ) പട്ടികയിൽ അവസാനം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ