• Logo

Allied Publications

Europe
യൂറോപ്പിൽ വിന്‍റർ സമയം ഒക്ടോബർ 29 മുതൽ
Share
ഫ്രാങ്ക്ഫർട്ട്: യൂറോപ്പിൽ വിന്‍റർ സമയം ഒക്ടോബർ 29 (ഞായർ) പുലർച്ചെ മുതൽ ആരംഭിക്കും. ഒരു മണിക്കൂർ സമയം പുറകോട്ട് തിരിച്ചാണ് വിന്‍റർ സമയം ക്രമീകരിച്ചിരിക്കുന്നത്. അതായത് ഞായറാഴ്ച മൂന്ന് മണിയെന്നുള്ളത് രണ്ട് മണിയാക്കി പുറകോട്ട് മാറ്റും.

ജർമനിയിലെ ബ്രൗണ്‍ഷ്വൈഗിലുള്ള ഭൗതിക ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലാണ് (പിറ്റിബി) ഈ സമയമാറ്റ ക്രമീകരണങ്ങൾ നിയന്ത്രിക്കുന്നത്. ഫ്രാങ്ക്ഫർട്ടിൽ സ്ഥാപിച്ചിട്ടുള്ള ടവറിൽ നിന്നും സിഗ്നലുകൾ പുറപ്പെടുവിച്ച് സ്വയംചലിത നാഴിക മണികൾ പ്രവർത്തിക്കുന്നു. 1980 മുതലാണ് ജർമനിയിൽ സമയ മാറ്റം ആരംഭിച്ചത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും സമയ മാറ്റം പ്രാവർത്തികമാണ്. അതുവഴി മധ്യയൂറോപ്യൻ സമയവുമായി (എം.ഇ.ഇസഡ്) തുല്യത പാലിക്കാൻ സഹായകമാകും.

വിന്‍റർ സമയവും ക്രമീകരിക്കുന്നത് ഒക്ടോബർ മാസം അവസാനം വരുന്ന ഞായറാഴ്ച പുലർച്ചെ ഒരു മണിക്കൂർ പിന്നോട്ട് തിരിച്ചാണ്. വിന്‍റർ ടൈം മാറുന്ന ദിനത്തിൽ രാത്രി ജോലിക്കാർക്ക് ഒരു മണിക്കൂർ കൂടുതൽ ജോലി ചെയ്യണം. ഇത് അധിക സമയമായി കണക്കാക്കി വേതനത്തിൽ വകയിരുത്തും. രാത്രിയിൽ നടത്തുന്ന ട്രെയിൻ സർവീസിലെ സമയമാറ്റ ക്രമീകരണങ്ങൾ ഓട്ടോമാറ്റിക് സംവിധാനങ്ങളാണ് ചിട്ടയായി ചെയ്യുന്നത്.

വിന്‍ററിൽ ജർമൻ സമയവും ഇന്ത്യൻ സമയവുമായി മുന്പോട്ട് നാലര മണിക്കൂർ വ്യത്യാസമാണുള്ളത്. ബ്രിട്ടൻ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങൾ യൂറോപ്പിലാണെങ്കിലും ജർമൻ സമയവുമായി ഒരു മണിക്കൂർ പുറകിലായിരിക്കും.

റിപ്പോർട്ട്: ജോർജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.