• Logo

Allied Publications

Europe
ക്രിസ്റ്റ്യാനോ റൊണാൾഡോ ലോക ഫുട്ബോളർ
Share
സൂറിച്ച്: ബാഴ്സിലോണയുടെ അർജന്‍റീനൻ താരം ലയണൽ മെസിയെയും എസ്പിജിയുടെ ബ്രസീൽ നായകൻ നെയ്മറേയും പിൻതള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോ (സിആർ 7) ലോക ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ടു. കളി മികവുകൊണ്ടു മാത്രം നേടിയ താരചക്രവർത്തിപ്പട്ടമാണ് ഇത്തവണയും ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയത്. 2017 ലെ ഏറ്റവും മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ഫിഫ ബെസ്റ്റ് പ്ലെയർ പുരസ്കാരമാണ് പോർച്ചുഗൽ ക്യാപ്റ്റനും സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്‍റെ സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തം പട്ടികയിൽ എഴുതിച്ചേർത്തത്.

വോട്ടെടുപ്പിൽ മെസി രണ്ടാമതും നെയ്മർ മൂന്നാമതുമെത്തി. ബാഴ്സലോണയുടെ നെതർലൻഡ് താരം ലീക്ക് മാർട്ടിനസ് ആണു മികച്ച വനിത താരം.

പോർച്ചുഗലിന് യൂറോ കപ്പും റയൽ മഡ്രിഡിന് യുവേഫ ചാന്പ്യൻസ് ലീഗും ലാ ലീഗയും നേടിക്കൊടുത്ത പ്രകടനമാണു മുപ്പത്തിരണ്ടുകാരനായ റെണാൾഡോയെ ഈ ബഹുമതിക്ക് അർഹനാക്കിയത്. കഴിഞ്ഞ സീസണിലെ ലാ ലീഗയിൽ 25 ഗോളുകളും ചാന്പ്യൻസ് ലീഗിൽ 12 ഗോളുകളുമായിരുന്നു റൊണാൾഡോയുടെ സന്പാദ്യം. ഏറ്റവും മികച്ച ഗോളിനുള്ള ഈ വർഷത്തെ പുരസ്കാരം ആഴ്സണലിന്‍റെ ഫ്രഞ്ച് താരം ഒലിവർ ജിറൗഡിൻ സ്വന്തമാക്കി. ക്രിസ്റ്റൽ പാലസിനെതിരെ ഒരു തകർപ്പൻ സ്കോർപ്പിയൻ കിക്കിലൂടെ നേടിയ ഗോളാണ് താരത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.

ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫന്‍റീനോ സൂറിച്ചിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു. ഇത് അഞ്ചാം തവണയാണു ക്രിസ്റ്റ്യാനോ ഫിഫ പുരസ്കാരം നേടുന്നത്. 2008, 2013, 2014, 2016 വർഷങ്ങളിലാണ് ഇതിനു മുൻപു കിരീടം നേടിയത്.

റയൽ മാഡ്രിഡിന്‍റെ ഫ്രഞ്ച് പരിശീലകനായ സിനദിൻ സിദാനാണ് മികച്ച പരിശീലകൻ. ഏറ്റവും മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരം യുവന്‍റസിന്‍റെ ഇറ്റാലിയൻ ഇതിഹാസ ഗോൾകീപ്പർ ഇറ്റലിക്കാരൻ ജിയാൻ ലുജി ബഫണ്‍ സ്വന്തമാക്കി.

തെരഞ്ഞെടുക്കപ്പട്ട ജേണലിസ്റ്റുകൾ, ആരാധകർക്കായുള്ള ഓണ്‍ലൈൻ വോട്ടിംഗ് എന്നിവയിലൂടെയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് തിങ്കളാഴ്ച രാത്രിയാണ് പ്രഖ്യാപനം നടന്നത്.

മറ്റു പുരസ്ക്കാരങ്ങൾ ഇങ്ങനെ:

ഫിഫ ഫാൻ: സെൽറ്റിക് ആരാധകർ.
ഫെയർ പ്ലേ: ഫ്രാൻസിസ് കോൻ(ടോഗോ).
ഫിഫ ഫിഫ്പ്രോ ലോക ഇലവൻ: ബുഫണ്‍(ഗോളി), ബൊനൂച്ചി, ആൽവസ്, സെർജിയോ റാമോസ്, മാർസെലോ (കാവൽനിര), ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ്, ആന്ദ്രെ ഇനിയേസ്റ്റ (മധ്യനിര), മെസി, നെയ്മർ, ക്രിസ്റ്റ്യാനോ (മുന്നേറ്റനിര).

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ