• Logo

Allied Publications

Europe
ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫർട്ട് വാരാന്ത്യ സെമിനാർ നടത്തി
Share
ഫ്രാങ്ക്ഫർട്ട്: ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫർട്ട് ഈ വർഷത്തെ വാരാന്ത്യ സെമിനാർ നീഡർസാക്ണ്‍ ഡ്യൂഡൻസ്റ്റാട്ട്ലെ ഫേറിയൻപാരഡൈസ് ഫേഡ്ബെർഗ് ഹൗസിൽ ഒക്ടോബർ ആറ്, ഏഴ്, എട്ട് തീയതികളിൽ നടത്തി.

ആറിന് വൈകുന്നേരം ഒത്തുകൂടിയ കുടുംബാംഗങ്ങളെ മൈക്കിൾ പാലക്കാട്ട് സ്വാഗതം ചെയ്തു. ഒന്നിച്ച്ചേർന്ന നടപ്പിനും അത്താഴത്തിനും ശേഷം സെമിനാർ ഹാളിൽ ഒത്തുകൂടി പരസ്പരം യാത്രാ വിശേഷം പങ്കുവച്ചും കുശലം പറഞ്ഞും ആദ്യ സായാഹ്നം ചിലവഴിച്ചു.

ഏഴിന് രാവിലെ പ്രഭാതഭക്ഷണത്തിനുശേഷം ന്ധസോഷ്യൽ മീഡിയാ ഗുണങ്ങളും ദോഷങ്ങളും’ എന്ന വിഷയത്തിൽ ഡോ. സെബാസ്റ്റ്യൻ മണ്ടിയാനപ്പുറത്ത്, ആന്‍റണി തേവർപാടം, സെബാസ്റ്റ്യൻ മാബള്ളി, ആനി സ്വീബൽ, ലില്ലിക്കുട്ടി ജോണി, സേവ്യർ പള്ളിവാതുക്കൽ എന്നിവർ സംസാരിച്ചു. തുടർന്നു കായിക മത്സരങ്ങളും ബാർബിക്യു പാർട്ടിയും നടത്തി. വൈകുന്നേരം ഗ്രേസി പള്ളിവാതുക്കൽ ക്വിസ് നടത്തി. തുടർന്നു ജോസ് തിനംപറന്പിൽ, ആന്‍റണി തേവർപാടം, മേരി എടത്തിരുത്തിക്കാരൻ, ജെൻസി പാലക്കാട്ട്, ലില്ലിക്കുട്ടി ജോണി എന്നിവർ സിനിമാറ്റിക് ഗാനങ്ങളും സമൂഹഗാനങ്ങളും ആലപിച്ചു.

എട്ടിന് രാവിലെ നടന്ന വിശുദ്ധ കുർബാനക്കുശേഷം സെമിനാറിനെക്കുറിച്ച് വിലയിരുത്തൽ നടത്തി. അടുത്ത വർഷം മുതൽ എല്ലാ വർഷവും സെമിനാർ നടത്താൻ തീരുമാനമെടുത്തു. വാരാന്ത്യ സെമിനാറിൽ പങ്കെടുത്തവർക്ക് സേവ്യർ ഇലഞ്ഞിമറ്റം നന്ദിപറഞ്ഞു. ആന്‍റണി തേവർപാടം സെമിനാർ മോഡറേറ്റ് ചെയ്തു.

റിപ്പോർട്ട്: ജോർജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.