• Logo

Allied Publications

Europe
ബെർമിംഗ്ഹാമിൽ രണ്ടാം ശനിയാഴ്ച കണ്‍വൻഷൻ 14 ന്
Share
ബെർമിംഗ്ഹാം: പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തിയുടെയും മധ്യസ്ഥതയുടെയും പ്രത്യേകതകൊണ്ട് ധന്യമായ ഒക്ടോബർ മാസത്തിലെ രണ്ടാം ശനിയാഴ്ച കണ്‍വൻഷൻ 14 ന് ബെർമിംഗ്ഹാമിൽ നടക്കും.

രാവിലെ എട്ടിന് മരിയൻ റാലിയോടെ തുടങ്ങുന്ന കണ്‍വൻഷൻ വൈകുന്നേരം നാലിന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. പ്രശസ്ത വചനപ്രഘോഷകനും സെഹിയോൻ യൂറോപ്പ് ഡയറക്ടറും ഗ്രേറ്റ് ബ്രിട്ടൻ രൂപത ഇവാഞ്ചലൈസേഷൻ കോഓർഡിനറ്ററുമായ ഫാ.സോജി ഓലിക്കലാണ് കണ്‍വൻഷൻ നയിക്കുന്നത്. ആയിരങ്ങൾ ഒരുമിക്കുന്ന യൂണിവേഴ്സൽ ബൈബിൾ കണ്‍വൻഷനിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ പങ്കെടുക്കും.

കോട്ടയം പാന്പാടി ഗുഡ് ന്യൂസ് ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ജോസഫ് കണ്ടത്തിപ്പറന്പിൽ, നവ വൈദികൻ ഫാ. മൈക്കൽ ബേറ്റ്സ്, സെഹിയോൻ യൂറോപ്പിന്‍റെ ബ്രദർ ജാക്സണ്‍ ജോസ് എന്നിവരും വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ജപമാല മാസ കണ്‍വൻഷനിൽ പതിവുപോലെ കുട്ടികൾക്കും കൗമാരക്കാർക്കും പ്രത്യേകം ശുശ്രൂഷകൾ നടക്കും. കുന്പസാരത്തിനും സ്പിരിച്വൽ ഷെയറിംഗിനും സൗകര്യമുണ്ടായിരിക്കും.

വിവരങ്ങൾക്ക്: ഷാജി 07878149670, അനീഷ് 07760254700, ബിജുമോൻ മാത്യു 07515 368239.

വിലാസം: ബഥേൽ കണ്‍വെൻഷൻ സെന്‍റർ, കെൽവിൻ വേ, വെസ്റ്റ് ബ്രോംവിച്ച്, ബെർമിംഗ്ഹാം B70 7JW.

റിപ്പോർട്ട്: ബാബു ജോസഫ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.