• Logo

Allied Publications

Europe
യുക്മ മിഡ്ലാൻഡ്സ് കലാമേള: ബിസിഎംസി ചാന്പ്യന്മാർ
Share
ലണ്ടൻ: യുക്മ മിഡ്ലാൻഡ്സ് കലാമേളയിൽ ബെർമിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി ചാന്പ്യന്മാരായി. ഒക്ടോബർ ഏഴിന് റ്റിപ്റ്റണിൽ നടന്ന ആവേശകരമായ മത്സരത്തിൽ സ്റ്റോക് ഓണ്‍ ട്രെന്‍റ് രണ്ടാം സ്ഥാനവും ലെസ്റ്റർ കേരള കമ്യൂണിറ്റി മൂന്നാം സ്ഥാനവും നേടി. SMA സ്റ്റോക് ഓണ്‍ ട്രെന്‍റിൽ നിന്നുള്ള ആഞ്ജലീന ആൻ സിബി കലാതിലകവും ആഷ്ലി ജേക്കബ് കലാപ്രതിഭ പട്ടവും സ്വന്തമാക്കി. കിഡ്സ് വിഭാഗത്തിൽ ആതിര രാമനും സബ് ജൂണിയർ വിഭാഗത്തിൽ അഷ്നി ഷിജുവും ജൂണിയർ വിഭാഗത്തിൽ ആഞ്ജലീന ആൻ സിബിയും സീനിയർ വിഭാഗത്തിൽ ശ്രീകാന്ത് നന്പൂതിരിയും ചാന്പ്യന്മാരായി.

റ്റിപ്ട്ടനിലെ RSA അക്കാഡമിയിൽ നടന്ന മത്സരങ്ങൾ യുക്മ ദേശീയ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജോയിന്‍റ് ട്രഷറർ ജയകുമാർ നായർ, നാഷണൽ കമ്മിറ്റി അംഗം സുരേഷ് കുമാർ, മിഡ്ലാൻഡ്സ് റീജണൽ പ്രസിഡന്‍റ് ഡിക്സ് ജോർജ്, സെക്രട്ടറി സന്തോഷ് തോമസ്, ട്രഷറർ പോൾ ജോസഫ്, വൈസ് പ്രസിഡന്‍റ് ജോർജ് മാത്യു, ജോയിന്‍റ് സെക്രട്ടറിയും കലാമേള കോ ഓർഡിനേറ്ററുമായ നോബി കെ. ജോസ്, ജോയിന്‍റ് ട്രഷറർ ഷിജു ജോസ്, അലൈഡ് ഫിനാൻഷ്യൽ സർവീസ് ഡയറക്ടർ ജോയ് തോമസ് എന്നിവർ സംബന്ധിച്ചു. യുക്മ ദേശീയ സെക്രട്ടറി റോജിമോൻ വർഗീസ്, ദേശീയ ട്രഷറർ അലക്സ് വർഗീസ്, മുൻ ദേശീയ പ്രസിഡന്‍റ് ഫ്രാൻസിസ് മാത്യു, പിആർഒ അനീഷ് ജോണ്‍ യുക്മ ബോട്ട് റേസ് ജനറൽ കണ്‍വീനർ എബി സെബാസ്റ്റ്യൻ എന്നിവർ സംബന്ധിച്ചു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.