• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ൽ കൊ​ടു​ങ്കാ​റ്റ്; എ​മി​രേ​റ്റ്സ് എ​യ​ർ​ബ​സ് 380 തെ​ന്നി​മാ​റി
Share
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ഡ്യൂ​സ​ൽ​ഡോ​ർ​ഫ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​മി​രേ​റ്റ്സ് എ​യ​ർ​ബ​സ് 380 വി​മാ​നം ലാ​ൻ​ഡിം​ഗി​നി​ടെ ആ​ടി​യു​ല​ഞ്ഞു റ​ണ്‍​വേ​യി​ൽ നി​ന്നും തെ​ന്നി മാ​റി​യെ​ങ്കി​ലും വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ എ​യ​ർ​ബ​സ് പ്ര​ദേ​ശി​ക സ​മ​യം 1.31 നാ​ണ് ഇ​റ​ങ്ങേ​ണ്ടി​യ​രു​ന്ന​ത് ലാ​ൻ​ഡ് ചെ​യ്ത​ത് ആ​റു മി​നി​ട്ട് വൈ​കി​യാ​ണ്.

റ​ണ്‍​വേ​യി​ലേ​യ്ക്കെ​ത്തി​യ വി​മാ​നം ഇ​ട​ത്തേ​യ്ക്കും വ​ല​ത്തേ​യ്ക്കും പ​ല​ത​വ​ണ ആ​ടി​യു​ല​ഞ്ഞു പു​ൽ​പ്പു​റ​ത്തേ​യ്ക്ക് മാ​റി​യെ​ങ്കി​ലും പൈ​ല​റ്റി​ന്‍റെ അ​വ​സോ​ര​ചി​ത​മാ​യ ഇ​ട​പെ​ട​ൽ​മൂ​ലം വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. എ​യ​ർ​ബ​സി​ൽ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ അ​ഞ്ഞു​റി​ല​ധി​കം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. ലാ​ൻ​ഡിം​ഗി​നി​ടെ​യി​ലെ ഉ​ണ്ടാ​യ അ​സാ​മാ​ന്യ സം​ഭ​വ​ങ്ങ​ൾ മാ​ർ​ട്ടി​ൻ ബോ​ഗ്ഡാ​ൻ വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി യു​ട്യൂ​ബി​ലെ കാ​ർ​ഗോ​സ്പോ​ട്ട​ർ എ​ന്ന ചാ​ന​ലി​ൽ അ​പ്ലോ​ഡ് ചെ​യ്ത​ത് ഇ​തി​നോ​ട​കം വൈ​റ​ലാ​യി.

സേ​വ്യ​ർ എ​ന്നു പേ​രി​ട്ട ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് വ്യാ​ഴാ​ഴ്ച​യാ​ണ് ജ​ർ​മ​നി​യാ​കെ വി​റ​പ്പി​ച്ച​ത്. കൊ​ടു​ങ്കാ​റ്റി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ടം​വും ഏ​ഴു മ​ര​ണ​വും സം​ഭ​വി​ച്ചു. റെ​യി​ൽ​വേ സ​ർ​വീ​സു​ക​ളും റോ​ഡു​മാ​ർ​ഗ്ഗ​വും നി​ശ്ച​ല​മാ​യി.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.