• Logo

Allied Publications

Europe
യു​ക്മ റീ​ജ​ണ​ൽ ക​ലാ​മേ​ള​യ്ക്ക് അ​ര​ങ്ങു​ണ​രാ​ൻ മൂ​ന്നു​നാ​ൾ
Share
ബ​ർ​മിം​ഗ്ഹാം: മി​ഡ്ലാ​ന്‍റ്സി​ന്‍റെ മ​ണ്ണി​ൽ ചി​ല​ങ്ക​ക​ളു​ടെ താ​ള​മു​യ​രാ​ൻ ഇ​നി മൂ​ന്നു​നാ​ൾ മാ​ത്രം. ആ​ത്മാ​വും ശ​രീ​ര​വും ഒ​ന്നു​ചേ​ർ​ന്ന് ഒ​ഴു​കു​ന്ന അ​നു​പ​മ അ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്ന അ​പൂ​ർ​വ മ​ണി​ക്കൂ​റു​ക​ൾ​ക്ക് ഒ​ക്ടോ​ബ​ർ 7 ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ന​ടു​ത്ത് ടി​പ്ട​നി​ൽ തി​ര​ശീ​ല ഉ​യ​രും. മി​ഡ്ലാ​ണ്ട്സ് മ​ല​യാ​ളി​ക​ളു​ടെ ക​ലാ മാ​മാ​ങ്ക​മാ​യ യു​ക്മ റീ​ജ​ണ​ൽ ക​ലാ​മേ​ള​യ്ക്ക് ആ​തി​ഥ്യ​മ​രു​ളാ​ൻ അ​ണി​ഞ്ഞൊ​രു​ങ്ങി നി​ൽ​ക്കു​ക​യാ​ണ് ക​ലാ​മേ​ള വേ​ദി​യാ​യ ടി​പ്ട​ൻ ആ​ർ​എ​സ്എ അ​ക്കാ​ഡ​മി.

ഈ ​അ​ക്കാ​ദ​മി​യി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു സൗ​ത്ത് ഇ​ന്ത്യ​ൻ പ​രി​പാ​ടി അ​ര​ങ്ങേ​റു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ന്ന തി​ര​ക്കി​ലാ​ണ് അ​ക്കാ​ദ​മി അ​ധി​കൃ​ത​രും ക​ലാ​മേ​ള സം​ഘാ​ട​ക​രും. ഒ​ക്ടോ​ബ​ർ എ​ഴി​ന്‍റെ പ​ക​ൽ പെ​യ്തി​റ​ങ്ങു​ന്പോ​ൾ മി​ഡ്ലാ​ന്‍റ്സ് മ​ല​യാ​ളി​ക​ളി​ലെ ക​ലാ​പ്രേ​മി​ക​ൾ​ക്ക് നെ​ഞ്ചോ​ട് ചേ​ർ​ക്കാ​ൻ കു​റെ അ​വി​സ്മ​ര​ണീ​യ നി​മി​ഷ​ങ്ങ​ൾ​ക്ക് ആ​ർ​എ​സ്എ അ​ക്കാ​ഡ​മി സാ​ക്ഷി​യാ​കും. ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​വാ​നും ക​ണ്ടാ​സ്വ​ദി​ക്കാ​നും എ​ല്ലാ ക​ലാ​പ്രേ​മി​ക​ളെ​യും 2017 ഒ​ക്ടോ​ബ​ർ 7 ശ​നി​യാ​ഴ്ച ടി​പ്പ്ട​ണി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ക​ലാ​മേ​ള ക​മ്മി​റ്റി അ​റി​യി​ച്ചു.

ക​ലാ​മേ​ള വേ​ദി​യു​ടെ വി​ലാ​സം:
The RSA Academy
Bilston road, Tipton, West Midlands
DY4 0BZ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.