• Logo

Allied Publications

Europe
എസ്പിഡിയുടെ അമരത്തേക്ക് ആൻഡ്രിയ നാലസ്
Share
ബെർലിൻ: ജർമൻ പൊതുതെരഞ്ഞെടുപ്പിനുശേഷം വിവിധ പാർട്ടികളിൽ പുതിയ ധ്രുവീകരണം നടക്കുന്നു. എഎഫ്ഡിയിൽ വൻ മുന്നേറ്റത്തിനു ശേഷവും പൊട്ടിത്തെറിയാണു നടക്കുന്നതെങ്കിൽ, എസ്പിഡി ചരിത്രപരമായ പരാജയത്തിനു പിന്നാലെ പുതിയ നേതൃത്വത്തിനു കീഴിലേക്കാണു മാറുന്നത്. 150 വർഷത്തെ ചരിത്രപാരന്പര്യമുള്ള ഒരുതൊഴിലാളി പാർട്ടിയെന്ന നിലയിൽ ആദ്യമായി ഒരു വനിത പാർട്ടിയുടെ അമരത്തേയ്ക്ക് വരുന്നു.

ആൻഡ്രിയ നാലസ് ആയിരിക്കും ഇനി പാർട്ടിയെ നയിക്കുക എന്നാണ് സൂചന. അതിലുപരി വരും പാർലമെന്‍റിലെ പ്രതിപക്ഷ നേതാവായി നാലസിനെ പ്രതിഷ്ടിക്കുമെന്ന് പാർട്ടി വക്താവിന്‍റെ വെളിപ്പെടുത്തൽ ഒരു സന്പൂർണ അഴിച്ചുപണിയുടെ സൂചനയാണ് നൽകുന്നത്.

കഴിഞ്ഞ മന്ത്രിസഭയുടെ തുടക്കത്തിൽ പാർട്ടിയെ നയിച്ചിരുന്നത് സിഗ്മർ ഗബ്രിയേൽ ആയിരുന്നുവെങ്കിൽ, തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് അദ്ദേഹം തന്നെ മുൻകൈയെടുത്ത് മാർട്ടിൻ ഷൂൾസിനെ തലപ്പത്ത് പ്രതിഷ്ഠിച്ചിരുന്നു. എന്നാൽ, പ്രതീക്ഷിച്ച പോരാട്ടം പോലും തെരഞ്ഞെടുപ്പിൽ കാഴ്ചവയ്ക്കാൻ ഷൂൾസിനും പാർട്ടിക്കും കഴിയാതെ വന്നതോടെയാണ് നേതൃമാറ്റം അനിവാര്യമായത്.

വനിതയിലേക്കുള്ള നേതൃകൈമാറ്റം എന്നതിലുപരി നാൽപ്പത്തേഴുകാരിയിലൂടെ തലമുറ മാറ്റം കൂടിയാണ് സംഭവിക്കാൻ പോകുന്നത് എന്നും വിശേഷിപ്പിക്കാം. പ്രായം കുറവാണെങ്കിലും ഇപ്പോഴുള്ള മുതിർന്നവരോളം പരിചയസന്പത്ത് രാഷ്ട്രീയത്തിൽ അവർക്കുണ്ടുതാനും. തന്നെയുമല്ല നിലവിലെ മെർക്കൽ മുന്നണി വിശാല മുന്നണി സർക്കാരിന്‍റെ തൊഴിൽ മന്ത്രിയായി വകുപ്പ് കൈകാര്യം ചെയ്തതിന്‍റെ തിളക്കവും നാലസിനെ പാർട്ടിയിൽ ജനപ്രിയയാക്കുന്നു. ജർമനിയിൽ 63ാം വയസിൽ ജോലിയിൽ നിന്നും വിരമിക്കാമെന്ന പുതിയ ചട്ടം രൂപപ്പെടുത്തിയതും ഇതുവരെ പ്രാബല്യത്തിലാക്കാതിരുന്ന മിനിമം കൂലി 8.50 എന്ന സംഖ്യയിലെത്തിച്ചതും നാലസിന്‍റെ മന്ത്രിയെന്ന നിലയിലുള്ള കഴിവ് വ്യക്തമാക്കുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.