• Logo

Allied Publications

Europe
മരിയൻ ടൈംസ് സ്പെഷൽ സപ്ലിമെന്‍റ് പ്രകാശനം ചെയ്തു
Share
ബ്രിസ്റ്റോൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ ഗ്രേറ്റ് ബ്രിട്ടൻ അഭിഷേകാഗ്നി കണ്‍വൻഷന്‍റെയും രൂപതാ ബൈബിൾ കലോത്സവത്തിന്‍റെയും വിശദ വിവരങ്ങളോട് കൂടിയ മരിയൻ ടൈംസിന്‍റെ സ്പെഷ്യൽ സപ്ലിമെന്‍റ് പ്രകാശനം ചെയ്തു. ബ്രിസ്റ്റോളിൽ നടന്ന ചടങ്ങിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ ജോസഫ് സ്രാന്പിക്കൽ കലോത്സവം രൂപത ഡയറക്ടർ ഫാ. പോൾ വെട്ടിക്കാട്ടിന് ആദ്യ പ്രതി നൽകി നിർവഹിച്ചു, സിജി വാദ്ധ്യാനത്ത്, നിമ്മി ലിജോ, ലിജോ ചീരാൻ, ഫാ. ഫാൻസുവ പത്തിൽ, ലിസി സാജ്, ബ്രദർ തോമസ് സാജ്, റവ. സി. മേരി ആൻ തുടങ്ങിയവർ സംബന്ധിച്ചു.

ഒക്ടോബർ 22 മുതൽ 29 വരെ എട്ടു റീജണുകളിലായി നടത്തുന്ന കണ്‍വൻഷൻ സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടറും പ്രശസ്ത ധ്യാനഗുരുവുമായ ഫാ. സേവ്യർഖാൻ വട്ടായിലും സംഘവുമാണ് നയിക്കുന്നത്. രാവിലെ 10 മുതൽ വൈകുന്നേരം ആറു വരെയാണ് കണ്‍വൻഷൻ.

കണ്‍വൻഷന്‍റെ പ്രാധാന്യം വ്യക്തമാക്കുന്ന ലേഖനവും കണ്‍വൻഷൻ വിജയത്തിനായുള്ള പ്രാർഥനയും കണ്‍വൻഷൻ നടക്കുന്ന എട്ടു റീജണുകളെക്കുറിച്ചുള്ള വിശദ വിവരങ്ങളും സപ്ലിമെന്‍റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

യൂറോപ്പിലെ ഏറ്റവും വലിയ ബൈബിൾ അധിഷ്ഠിത കലാമാമാങ്കം എന്ന ഖ്യാതിയോടെ കഴിഞ്ഞ 10 വർഷത്തോളമായി ബ്രിസ്റ്റോളിൽ നടന്നു വരുന്ന കലോത്സവത്തിന് ഇത്തവണ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ആദ്യ ബൈബിൾ കലോത്സവം എന്ന പ്രത്യേകതയുണ്ട്. നവംബർ നാലിന് നടക്കുന്ന രൂപതാതല കലോത്സവ മത്സരങ്ങൾക്ക് മുന്നോടിയായി സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് റീജണ്‍ തലത്തിൽ പ്രാഥമിക ഘട്ട മത്സരങ്ങൾ നടക്കുക. 22 ഇനങ്ങളിലായി 7 വിഭാഗങ്ങളിൽ നടത്തപ്പെടുന്ന കലാമേളക്ക് ഫാ. പോൾ വെട്ടിക്കാട്ട് സിഎസ്ടിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്. റീജണൽ കോഓർഡിനേറ്റർമാർക്കൊപ്പം സിജി വാദ്ധ്യാനത്തിന്‍റെ നേതൃത്വത്തിലുള്ള വിവിധ റീജണിൽ നിന്നുള്ള കമ്മിറ്റി അംഗങ്ങളും മത്സരങ്ങൾക്ക് നേതൃത്വം നൽകും.

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.