• Logo

Allied Publications

Europe
ബ്രെക്സിറ്റ് ചർച്ച പുരോഗമിച്ചിട്ടില്ല: ടസ്ക്
Share
ലണ്ടൻ: വ്യാപാര കാര്യങ്ങൾ ചർച്ച ചെയ്യാവുന്നിടത്തോളം പുരോഗതി ബ്രെക്സിറ്റ് ചർച്ചയ്ക്കായിട്ടില്ലെന്ന് യൂറോപ്യൻ കമ്മീഷൻ മേധാവി ഡോണൾഡ് ടസ്ക്. അതേസമയം, വഴി മുട്ടി നിന്ന ചർച്ച മുന്നോട്ടു കൊണ്ടു പോകാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ മുന്നോട്ടു വച്ച നിർദേശങ്ങളെ അദ്ദേഹം സ്വാഗതം ചെയ്തു.

ലണ്ടനിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിലെത്തി തെരേസയുമായി നേരിൽ ചർച്ച നടത്തിയ ശേഷമാണ് ടസ്കിന്‍റെ പരാമർശങ്ങൾ. ബ്രെക്സിറ്റ് പൂർത്തിയായ ശേഷവും രണ്ടു വർഷം കൂടി യൂറോപ്യൻ യൂണിയനുള്ള ബജറ്റ് വിഹിതം യുകെ നൽകാമെന്നും സ്വതന്ത്ര സഞ്ചാരവും വ്യാപാര സഹകരണവും തുടരാമെന്നുമാണ് തെരേസ മുന്നോട്ടു വച്ചിരിക്കുന്ന വാഗ്ദാനം.

യൂറോപ്യൻ യൂണിയനും യുകെയും തമ്മിലുള്ള വ്യാപാര സഹകരണം ഭാവിയിൽ എങ്ങനെയായിരിക്കണമെന്ന കാര്യം ഉടൻ ചർച്ച ചെയ്യണമെന്ന നിലപാടാണ് ബ്രിട്ടൻ സ്വീകരിച്ചു വന്നിരുന്നത്. അതേസമയം ബ്രെക്സിറ്റിനു ശേഷം യൂറോപ്യൻ യൂണിയൻ പൗരൻമാരുടെ അവകാശങ്ങൾ എങ്ങനെയായിരിക്കുമെന്ന കാര്യത്തിൽ തീർപ്പായശേഷം മതി വ്യാപാര ചർച്ച എന്നതാണ് യൂണിയന്‍റെ നിലപാട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.