• Logo

Allied Publications

Europe
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവം: റീജണൽ മത്സരങ്ങൾ സെപ്റ്റംബർ 30 മുതൽ
Share
ബ്രിസ്റ്റോൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ (SMEGB) പ്രഥമ ബൈബിൾ കലോത്സവത്തിന്‍റെ മുന്നൊരുക്കമായി നടക്കുന്ന റീജണൽ മത്സരങ്ങൾക്ക് സെപ്റ്റംബർ 30ന് തുടക്കം കുറിക്കും.

ഗ്ലാസ്ഗോയിലും ലണ്ടനിലും സെപ്റ്റംബർ 30നാണ് മത്സരങ്ങൾ. ഗ്ളാസ്ഗോയിൽ സെന്‍റ് കത്ബെർട്സ് ചർച്ചിൽ രാവിലെ ഒന്പതിന് മത്സരങ്ങൾ ആരംഭിക്കും. ഫാ. ജോസഫ് വെന്പാടംതറയാണ് ഗ്ലാസ്ഗോ റീജണൽ കോഓർഡിനേറ്റർ. വിവരങ്ങൾക്ക്: ഫാ. ജോസഫ് വെന്പടംതറ.

വിലാസം: St Cuthberts Church, 98 High Blatnyre Road, Hamilton ML3 9HW

ലണ്ടൻ റീജണിലെ മത്സരങ്ങൾ സലേഷ്യൻ ഹൗസിൽ രാവിലെ ഒന്പതിന് ആരംഭിക്കുന്ന മത്സരങ്ങൾ വൈകുന്നേരം ആറിന് സമാപിക്കും. ഫാ. സെബാസ്റ്റ്യൻ ചാമക്കാലയും ഫാ. ജോസ് അന്തിയാംകുളവുമാണ് റീജണൽ കോഓർഡിനേറ്റർമാർ.

വിലാസം: Salesian House, Surrey Lane, London SW11 3PN

കേംബ്രിഡ്ജ് റീജണിലെ മത്സരങ്ങൾ ഒക്ടോബർ ഒന്നിന് ഇപ്സ് വിച്ചിലെ സെന്‍റ് ആൽബൻസ് കാത്തലിക് സ്കൂളിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ നാല് സ്റ്റേജുകളിലായി ആരംഭിക്കുന്ന മത്സരങ്ങൾ രാത്രി 10ന് അവസാനിക്കും. ഫാ. ടെറിൻ മുല്ലക്കരയാണ് കോഓർഡിനേറ്റർ.

വിവരങ്ങൾക്ക് ഫാ. ടെറിൻ മുല്ലക്കര 07985695056, സെബാസ്റ്റ്യൻ വർഗീസ് 07828897358, ബിജോയ് വർഗീസ് 07853196476.

വിലാസം: St Alban’s Catholic School, Digby Road, Ipswich IP4 3NI

ഗ്രേറ്റ് ബ്രിട്ടൻ രൂപത സ്ഥാപിതമായതിനുശേഷം രൂപതയുടെ നേതൃത്വത്തിൽ ആദ്യമായി നടക്കുന്ന ബൈബിൾ കലോത്സവമാണിത്. സീറോ മലബാർ സഭയുടെ എട്ടു റീജണുകളിലായി നടക്കുന്ന ആദ്യഘട്ട മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്കാണ് നവംബർ നാലിന് ബ്രിസ്റ്റോളിൽ നടക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവത്തിൽ പങ്കെടുക്കുവാൻ അർഹത ലഭിക്കുക.

മറ്റു റീജണുകളിലെ മത്സരങ്ങൾ :

ബ്രിസ്റ്റോൾ കാർഡിഫ് റീജണിൽ ഒക്ടോബർ ഏഴിന് രാവിലെ 9.30 ന് സൗത്മീഡ് ഗ്രീൻവേ സെന്‍ററിൽ ആരംഭിക്കുന്ന മത്സരങ്ങൾ വൈകുന്നേരം ആറിന് സമാപിക്കും. ഫാ പോൾ വെട്ടിക്കാട്ടാണ് റീജണൽ കോഓർഡിനേറ്റർ.

വിലാസം: Greenway Cetnre, Southmead, Bristol BS10 5PY

പ്രസ്റ്റണിൽ ഒക്ടോബർ 21 ന് ഡി ല സല്ലേ അക്കാദമിയിൽ രാവിലെ ഒന്പതു മുതൽ വൈകുന്നേരം ആറു വരെയാണ് മത്സരങ്ങൾ. ഫാ. സജി തോട്ടത്തിലാണ് റീജണൽ കോഓർഡിനേറ്റർ.

വിലാസം: De La Salle Academy, Carr Lane East L11 4SG

കവൻട്രിയിൽ ഒക്ടോബർ 14ന് സട്ടണ്‍ കോൾഫീൽഡിലെ ബിഷപ്പ് വാൽഷ് കാത്തലിക് സ്കൂളിൽ രാവിലെ ഒന്പതിന് ആരംഭിക്കികുന്ന മത്സരങ്ങൾ വൈകുന്നേരം 6.30ന് സമാപിക്കും. ഫാ. ജൈസണ്‍ കരിപ്പായിയാണ് കോഓർഡിനേറ്റർ.

വിലാസം: Bishop Walsh Catholic School, Sutton Coldfield, B76 1QT

മാഞ്ചസ്റ്റർ റീജണിൽ ഒക്ടോബർ 22ന് കിംബെർളി പെർഫോമിംഗ് ആർട്സ് സെന്‍ററിൽ രാവിലെ 9.30ന് ആരംഭിച്ച് വൈകുന്നേരം ആറിന് സമാപിക്കും. ഫാ. തോമസ് തൈക്കൂട്ടത്തിലും ഫാ. ബിജു കുന്നക്കാട്ടുമാണ് കോഓർഡിനേറ്റർമാർ.

വിലാസം:Kimberly Performing Art cetnre, South Leys Campus Enderby Road, Scunthorpe , DN17 2JL.

റിപ്പോർട്ട്: ജെഗി ജോസഫ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.