• Logo

Allied Publications

Europe
"ശ്രാവണോത്സവം’ വേറിട്ടൊരനുഭവമാക്കാൻ ഗ്ലോസ്റ്റർഷെയർ മലയാളികൾ
Share
ലണ്ടൻ: ഓണം മലയാളിക്ക് ഐക്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയുമെല്ലാം പ്രതീകമാണ്. പ്രവാസിക്ക്, അതിനുമപ്പുറത്തു അവന്‍റെ ഹൃദയത്തിൽ എഴുതി ചേർത്ത, നിറമുള്ള ഓർമകളുടെ ഹരം പിടിപ്പിക്കുന്ന സമ്മേളനം കൂടിയാണ് ഓണം. പതിനഞ്ചാം വാർഷികം ആഘോഷിക്കുന്ന ജിഎംഎയുടെ നേതൃത്വത്തിൽ ഗ്ലോസ്റ്റർ ഷെയർ മലയാളികൾ ശ്രാവണോത്സവം 2017 എന്ന പേരിൽ സെപ്റ്റബർ 30ന് (ശനി) ഓണം ആഘോഷിക്കുന്നു. ഗ്ലോസ്റ്ററിലെ ക്രിപ്റ്റ് സ്കൂളിൽ രാവിലെ 10 മുതലാണ് ആഘോഷ പരിപാടികൾ.

പരന്പരാഗത രീതിയിൽ പൊതു സമ്മേളനത്തോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. വാശിയേറിയ വടംവലിയും വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന്‍റെ ഭാഗമായിരിക്കും. ഗ്ലോസ്റ്ററിലെയും ചെൽറ്റൻഹാമിലെയും മേയർ, ഡെപ്യൂട്ടി മേയർ, ഗ്ലോസ്റ്റർ എം.പി തുടങ്ങിയവരോടൊപ്പം ഗ്ലോസ്റ്റർഷെയർ മലയാളികളുടെ ആത്മീയ ഗുരു ഫാ. ജോസ് പൂവണിക്കുന്നേലും അതിഥികളായിരിക്കും.

ജിസിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷൻ സംഘടിപ്പിച്ച ബ്യൂട്ടി പേജന്‍റിൽ മിസ് ചാരിറ്റി ഹാർട്ട് (യുകെ) പട്ടം നേടി, മിസ് ഇന്‍റർനാഷണൽ മത്സരത്തിനായി തയാറെടുക്കുന്ന സിയെൻ ജേക്കബിനെ ആദരിക്കും.

വിവരങ്ങൾക്ക്: ടോം ശങ്കൂരിക്കലും 07865 075048, മനോജ് വേണുഗോപാൽ 07575 370404, അനിൽ തോമസും 07723 339381.

റിപ്പോർട്ട്: ലോറൻസ് പെല്ലിശേരി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.