• Logo

Allied Publications

Europe
വിൽഷെയർ മലയാളി അസോസിയേഷൻ ക്രിസ്റ്റൽ ജൂബിലി ആഘോഷിച്ചു
Share
സ്വിൻഡൻ : വിൽഷെയർ മലയാളി അസോസിയേഷന്‍റെ (WMA) പതിനഞ്ചാമത് വാർഷിക ആഘോഷങ്ങൾ (ക്രിസ്റ്റൽ ജൂബിലി) സ്വിൻഡൻ അക്കാദമി ഓഡിറ്റോറിയത്തിൽ അരങ്ങേറി. രാവിലെ 9.30ന് നടന്ന ഓണാഘോഷപരിപാടികൾ മുഖ്യാതിഥിയായി പങ്കെടുത്ത ബ്രിസ്റ്റോൾ ബ്രാഡ്ലി സ്റ്റോക്ക് ഡെപ്യൂട്ടി മേയർ ടോം ആദിത്യ സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്‍റ് ജെയ്മോൻ ചാക്കോ അധ്യക്ഷത വഹിച്ചു.

വേദനിക്കുന്ന സഹോദരങ്ങളുടെ കണ്ണീർ തുടക്കുവാൻ നാം പരിശ്രമിച്ചാൽ മാത്രമേ ഓണാഘോഷങ്ങളുടെ യഥാർഥ മൂല്യം പ്രാവർത്തികമാകുകയുള്ളു എന്ന് ഏവണ്‍ ആൻഡ് സോമർ സെറ്റ് പോലീസ് ബോർഡ് വൈസ് ചെയർമാൻ കൂടിയായ ടോം ആദിത്യ ഓണസന്ദേശമായി പറഞ്ഞു. മത ജാതി കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാ കേരളീയരും ആഘോഷിക്കുന്ന ദേശീയ ഉത്സവമായി ഓണം മാറാൻ കാരണം സ്നേഹത്തിന്‍റെയും ന·യുടെയും വിട്ടുകൊടുക്കലിന്‍റെ മഹത്തായ സന്ദേശമുഉള്ളതുകൊണ്ട ാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു. വിൽഷെയർ മലയാളി അസോസിയേഷന്‍റെ പതിനഞ്ചു വർഷത്തെ സേവനങ്ങളെ ടോം ആദിത്യ ശ്ശാഘിക്കുകയും അതിനുവേണ്ടി നിസ്വാർത്ഥമായി പ്രവർത്തിച്ച എല്ലാ അംഗങ്ങളെയും അഭിനന്ദിക്കുകയും തുടർന്നും ശക്തമായി അടുത്ത തലമുറയ്ക്കായി മുന്നേറി പ്രവൃത്തിക്കുവാൻ ആഹ്വാനവും ചെയ്തു. ഫാ. സജി നീണ്ടൂർ അനുഗ്രഹപ്രഭാഷണം നടത്തി.

അസോസിയേഷൻ സെക്രട്ടറി സജി മാത്യു, യുക്മ റീജണൽ ട്രഷറർ ജിജി വിക്ടർ, ജോർജ് തോമസ് തുടങ്ങിയവരും പ്രസംഗിച്ചു. വിൽഷെയറിൽ നിന്ന് ബ്രിട്ടീഷ് എംപയർ മെഡലിന് അർഹനായ റോയ് സ്റ്റീഫനെ സമ്മേളനത്തിൽ ആദരിച്ചു. വിദ്യാഭ്യാസ പരീക്ഷകളിൽ ഉന്നത വിജയം നേടിയ റോഷിനി പാലാട്ടിനെയും, ആൽവിൻ സജിയെയും, യുഗ്മ വള്ളംകളിയിൽ വിജയിച്ച പുരുഷ, വനിതാ ടീം അംഗങ്ങളെയും പ്രത്യേക പുരസ്കാരങ്ങൾ നൽകി സമ്മേളനം അനുമോദിച്ചു.

നാനൂറ് പേരോളം ആഘോഷത്തിൽ പങ്കെടുത്തു. മനോഹരമായ ഓണപ്പൂക്കളം ഒരുക്കിയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. കുട്ടികൾക്കും മുതിർന്നവർക്കും രസം പകർന്ന ഓണക്കളികൾ, കായിക മത്സരങ്ങൾ, വടംവലി, ഹസ്തഗുസ്തി എന്നിവയും നടന്നു. രണ്ട ു തരം പായസവും 24 കൂട്ടം വിഭവങ്ങളുമായി ഒരുക്കിയ ഓണസദ്യ ഏവർക്കും ആസ്വാദ്യകരമായിരുന്നു.

ഓണസദ്യക്ക് ശേഷം ചെണ്ട മേളങ്ങളുടെയും, വാദ്യഘോഷങ്ങളുടെയും അകന്പടിയോടെ മാവേലിയെ വേദിയിലേക്ക് ആനയിച്ചു. മഹാബലി ഓണാശംസകൾ നേർന്നു. തുടർന്ന് കലാപരിപരിപാടികൾ ആരംഭിച്ചു. റെയ്മോൾ നിധീരി, റ്റിങ്കീ ടോമി, ടെസ്സി അജി, അനു ചന്ദ്ര, സിജി ജോസി, ജൂലി മാത്യു, ഷിജി ജോർജ്, ജിനി വര്ഗീസ് തുടങ്ങിയ വനിതകൾ അണിയിച്ചൊരുക്കിയ തിരുവാതിര അതീവ മനോഹരമായിരുന്നു.

കേരളീയ നൃത്തസംഗീത കലകളുടെ ആവേശമുണർത്തിയ വേദിയിൽ ഡാൻസ് സ്കൂളിലെ കൊച്ചു കലാകാരികളും കലാകാര·ാരും അംഗങ്ങളും അവതരിപ്പിച്ച നയനമനോഹരമായ ക്ലാസിക്കൽ, സെമിക്ലാസിക്കൽ നൃത്തങ്ങളും, ഫ്യൂഷൻ ഡാൻസും, സിനിമാറ്റിക് ഡാൻസും, മറ്റു കലാപരിപാടികളും അരങ്ങേറി. തോമസ് മദൻ പൗലോസും, രാജേഷ് പൂപ്പാറയിലും കൃപ ജോർജും ഡോണ ജോണും സ്വിൻഡൻ സ്റ്റാർസ് ടീം അംഗങ്ങളും പാട്ടുകൾ പാടി സദസ്സിൽ കയ്യടി നേടി. കലാപരിപാടികൾ എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.

മത്സരങ്ങളിൽ വിജയികളായവർക്കു മുഖ്യാഥിതി സമ്മാനങ്ങൾ നൽകി. ഓണാഘോഷകൾക്ക് ഒപ്പം നടന്ന സാംസ്കാരിക സമ്മേളനവും ക്രിസ്റ്റൽ ജൂബിലിയാഘോഷവും പൈതൃകമായ കലാപരിപാടികൾകൊണ്ട് കെങ്കേമമായി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.