• Logo

Allied Publications

Europe
ജർമനിയിൽ മെർക്കൽ യുഗത്തിനു വീണ്ടും പച്ചക്കൊടി
Share
ബെർലിൻ: ജർമൻ പൊതുതെരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ ആംഗല മെർക്കൽ നാലാം വട്ടവും ചാൻസലറാവും. ഇതോടെ ഏറ്റവും കൂടുതൽ കാലം ആധുനിക ജർമനിയുടെ ചാൻസലറായിരുന്നതിന്‍റെ റിക്കാർഡ് ഇതിഹാസതുല്യനായ ഹെൽമുട്ട് കോളുമായി പങ്കുവയ്ക്കും, ഒപ്പം സ്വയം മറ്റൊരു ഇതിഹാസമായും മാറും. ഈ വർഷം നവംബർ 16 വയൊണ് മെർക്കൽ ഭരണത്തിന്‍റെ ഇപ്പോഴത്തെ കാലാവധി.

മെർക്കലിന്‍റെ പാർട്ടിയായ സിഡിയുവും ബവേറിയൻ സഹോദര പാർട്ടിയായ സി എസ് യുവും ചേർന്നുള്ള സഖ്യത്തിനു കിട്ടിയത് എഴുപതു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വോട്ട് ശതമാനമാണ്. എന്നാൽ, നിലവിൽ വിശാല മുന്നണി സർക്കാരിൽ പങ്കാളികളായ മുഖ്യ എതിരാളികൾ എസ്പിഡി ചരിത്രപരമായ തകർച്ചയിലേക്കു വീണതോടെ മെർക്കലിന്‍റെ സ്ഥാനാരോഹണം തടയാൻ ആർക്കുമാവില്ലെന്ന സ്ഥിതിയുമായി.

അതേസമയം, മുസ്ലിം വിരുദ്ധ, യൂറോ വിരുദ്ധ, കുടിയേറ്റ വിരുദ്ധ പ്രസ്ഥാനമായ എഎഫ്ഡി പാർലമെന്‍റിലെ ഏറ്റവും വലിയ മൂന്നാമത്തെ പാർട്ടിയായി വളർന്നത് ആശങ്കയായി. ഫാസിസ്റ്റ് വിരുദ്ധ പ്രക്ഷോഭങ്ങൾക്കും പ്രകടനങ്ങൾക്കും ഇതോടെ രാജ്യത്ത് തുടക്കം കുറിച്ചു. 2013 ൽ തുടങ്ങിയ ആൾട്ടർനേറ്റീവ് ഫോർ ഡോയ്റ്റ്ഷ്ലാന്‍റ് (എഎഫ്ഡി) എന്ന തീവ്രവലതുപക്ഷ പാർട്ടി അഞ്ചുവർഷം തികഞ്ഞപ്പോൾ 94 അംഗങ്ങളുമായി ആദ്യമായി ജർമൻ പാർലമെന്‍റിൽ എത്തിയത് ജർമനിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.12.6 ശതമാനം വോട്ടു നേടിയാണ് ഇവർ പാർലമെന്‍റിൽ സ്ഥാനം പിടിച്ചത്.പാർലമെന്‍റ് പ്രാതിനിധ്യത്തിന് ആവശ്യമായ അഞ്ച് ശതമാനം വോട്ട് പോലും നേടാനാകുമെന്ന് ഉറപ്പില്ലാതിരുന്നു സാഹചര്യത്തിൽ നിന്നാണ് വലതുപക്ഷക്കാർ ഇത്ര വലിയ മുന്നേറ്റം നടത്തിയിരിക്കുന്നത്. ആറു ദശകങ്ങൾക്കു ശേഷമാണ് വലതുതീവ്രപക്ഷം അതായത് നവനാസികൾ പാർലമെന്‍റിൽ സീറ്റുറപ്പിച്ചത്.

ലോകയുദ്ധാനന്തരം ജർമനിയിൽ ആദ്യമായി പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന 1949 ലാണ് ഇതിനു മുൻപ് സിഡിയു സിഎസ്യു സഖ്യം ഇതിലും മോശം പ്രകടനം കാഴ്ചവച്ചിട്ടുള്ളത്. എന്നാൽ ഇക്കുറി 33 ശതമാനം വോട്ടാണ് ലഭിച്ചത്. എസ്പിഡിക്ക് 20.5, എഎഫ്ഡിക്ക് 12.6 ഇതിൽ സിഡിയു സഖ്യവും എസ്പിഡിയും അഭിപ്രായ സർവേകളിലെ പ്രവചനത്തിന്‍റെയത്ര പോലും വോട്ട് നേടാതിരുന്നപ്പോൾ എഎഫ്ഡി പ്രവചനങ്ങളെയെല്ലാം മറികടന്ന പ്രകടനമാണ് കാഴ്ചവച്ചതും ജർമനിയെ ഞെട്ടിച്ചതും.

ബിസിനസ് അനുകൂല എഫ്ഡിപിക്ക് 10.7 ശതമാനം വോട്ടുമായി പാർലമെന്‍റ് പ്രാതിനിധ്യം തിരിച്ചു പിടിക്കാനായതും ശ്രദ്ധേയമായി. 8.9 ശതമാനം വീതം വോട്ട് നേടിയ ഗ്രീൻ പാർട്ടിയും 9.2 ശതമാനവുമായി ഇടതുപക്ഷവുമാണ്(ദി ലിങ്കെ) പാർലമെന്‍റിലെത്തിയ മറ്റു കക്ഷികൾ.

ആകെയുള്ള 709 സീറ്റുകളിൽ(നിലവിൽ 630) സിഡിയുവിന് 246 സീറ്റും എസ്പിഡിയ്ക്ക് 153 സീറ്റും എഎഫ്ഡി 94 സീറ്റും എഫ്ഡിപി 80 സീറ്റും ദി ലിങ്കെ 69 സീറ്റുമാണ് നേടിയിട്ടുള്ളത്.പാർലമെന്‍റിൽ മൂന്നാം കക്ഷിയാകാൻ ശ്രമിച്ച എഫ്ഡിപിയെ പിൻതള്ളി എഎഫ്ഡി മൂന്നാം സ്ഥാനവും നേടി.

വൻ തകർച്ചയുടെ ആഘാതത്തിൽ എസ്പിഡി

ജർമൻ പൊതുതെരഞ്ഞെടുപ്പിൽ എസ്പിഡി അധികാരം നേടണമെങ്കിൽ അദ്ഭുതങ്ങൾ സംഭവിക്കണമായിരുന്നു. എന്നാൽ, സംഭവിച്ചത് മറ്റൊരദ്ഭുതമാണ്, ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയുടെ പടുകുഴിയിലേക്ക് പാർട്ടി കൂപ്പുകുത്തി.സീഗ്മാർ ഗബ്രിയേൽ പാർട്ടി അധ്യക്ഷപദം രാജിവച്ച് രാജ്യത്തിന്‍റെ ഉപചാൻസലർ സ്ഥാനം നേടിയത് മറ്റൊരു കണക്കുകൂട്ടലോടെയായിരുന്നു.

യൂറോപ്യൻ പാർലമെന്‍റ് സ്ഥാനം രാജിവയ്പിച്ച് പ്രസിഡന്‍റ് മാർട്ടിൻ ഷൂൾസിനെ ചാൻസലർ സ്ഥാനാർഥിയാക്കുക മാത്രമല്ല പാർട്ടിയധ്യക്ഷ സ്ഥാനവും നൽകി തെരഞ്ഞെടുപ്പ് ഗോദയിൽ ഇറക്കിയപ്പോൾ വൻ പ്രതീക്ഷയാണ് പാർട്ടി നേതാക്കളും പ്രവർത്തകരും വച്ചു പുലർത്തിയിരുന്നത്. മെർക്കലിനെ അട്ടിമറിക്കാൻ ഷൂൾസിനാകുമെന്നുവരെ ഒരു ഘട്ടത്തിൽ വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ, പ്രചരണം ചൂടു പിടിച്ചതോടെ ഷൂൾസ് പിന്നിലായി. തെരഞ്ഞെടുപ്പ് ഫലം വരുന്പോൾ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ട് വിഹിതവുമായി എസ്പിഡി നാണംകെട്ട് നിൽക്കുന്നു.

150 വർഷത്തിലേറെ ചരിത്രമുള്ള ജർമനിയിലെ പരന്പരാഗത തൊഴിലാളിവർഗ പാർട്ടിയായ എസ്പിഡിക്ക് 21 ശതമാനം വോട്ട് പോലും ഇക്കുറി തികയ്ക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലും മെർക്കലിന്‍റെ പാർട്ടിക്കെതിരെ മത്സരിച്ച് തോറ്റു പോയ പാർട്ടി പിന്നീട് മെർക്കൽ രൂപീകരിച്ച വിശാല മുന്നണി സർക്കാരിൽ പങ്കാളികളാകാനായിരുന്നു പാർട്ടിയുടെ നിയോഗം. ഇക്കുറി പരാജയം അംഗീകരിച്ച് സർക്കാരിൽനിന്നു മാറി നിൽക്കുമെന്ന് പാർട്ടി നേതൃത്വം പ്രഖ്യാപിച്ചു കഴിഞ്ഞു.

നഷ്ടം സിഡിയുവിനും

2013 നെ അപേക്ഷിച്ച് മെർക്കലിന്‍റെ യാഥാസ്ഥിതിക പാർട്ടി സിഡിയു തകർച്ചയിലാണ്. നിലവിലെ ഗ്രാഫിൽ നിന്നും എട്ടു ശതമാനത്തിലേറെ വോട്ടുകൾ പാർട്ടിക്ക് നഷ്ടമായത് ഏറെ ക്ഷീണമായി. അതുപോലെ തന്നെ സഹോദര പാർട്ടിയായ ബയേണിലെ സിഎസ്യുവിനും 1.3 ശതമാനം വോട്ടു നഷ്ടമായി. അഭയാർഥി നയത്തിന്‍റെയും മുസ്ലിം ജനതയുടെ ജർമനിയിലേയ്ക്കുള്ള പ്രവാഹത്തിലെ നിയന്ത്രണമില്ലായ്മയും മെർക്കലിന് തിരിച്ചടിയായി. അതാവട്ടെ നിഷേധ വോട്ടുകളായി മാറി എഫ്ഡിയിൽ ചെന്നു പതിക്കുകയും ചെയ്തു. ഇവരെ നേരിടാൻ മെർക്കൽ ഇനിയും പുതിയ തന്ത്രങ്ങൾ മെനയുകയും വേണം.

ഭരണത്തുടർച്ചക്കായി മെർക്കൽ പുതിയ സമവാക്യങ്ങൾ തേടുന്നു

ഞായറാഴ്ചത്തെ പൊതുതെരഞ്ഞെടുപ്പിൽ ചാൻസലർ ആംഗല മെർക്കലിന്‍റെ പാർട്ടിയായ ക്രിസ്റ്റ്യൻ ഡമോക്രാറ്റുകൾക്കും (സിഡിയു) സഹോദര പാർട്ടിയായ ക്രിസ്റ്റ്യൻ സോഷ്യലിസ്റ്റ് യൂണിയനും (സിഎസ്യു) ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് മെർക്കൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ തേടി ഒരു കൂട്ടുകക്ഷി സർക്കാർ സൃഷ്ക്കുന്നതിന്‍റെ തിരക്കിലാണ്. വോട്ടെടുപ്പ് നടന്ന് മണിക്കൂറുകൾക്കകം മെർക്കലിന്‍റെ കക്ഷിക്ക് ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ലെന്നുള്ള വിധിവന്നുവെങ്കിലും അർദ്ധരാത്രിയോടുകൂടി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഒൗദ്യോഗിക പ്രഖ്യാപനത്തിലൂടെ മുഴുവൻ കണക്കുകളും പുറത്തുവരികയും ചെയ്തു.എന്തായാലും അറുപത്തിമൂന്നുകാരിയായ മെർക്കൽ നാലാമൂഴത്തിൽ ജർമൻ ചാൻസലറാവുമെന്നുറപ്പായി.

മെർക്കലിന്‍റെ കണ്‍സർവേറ്റീവ് പാർട്ടി 33 ശതമാനം വോട്ടാണ് നേടിയത്. നോമിനേഷൻ ഉൾപ്പടെ ആകെയുള്ള 709 പാർലമെന്‍റ് സീറ്റുകളിൽ മെർക്കൽ ഇപ്പോൾ 246 അംഗങ്ങളുടെ ബലവുമായി പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

2013 ലെ തെരഞ്ഞെടുപ്പിനേക്കാൾ സിഡിയു 8.1 ശതമാനം വോട്ടു കുറവാണ് നേടിയിരിക്കുന്നത്. അതാവട്ടെ കഴിഞ്ഞ ഏഴുപതിറ്റാണ്ടിനുള്ളിലെ ഏറ്റവും വലിയ താഴ്ന്ന ശതമാനവുമാണ്. മിക്ക സംസ്ഥാനങ്ങളിൽ സിഡിയുവിന് വോട്ടു ശതമാനത്തിൽ പിന്നോക്കം പോകേണ്ടിവന്നു എന്നതും മെർക്കലിനേറ്റ കനത്ത പ്രഹരവും പാർട്ടിയുടെ തകർച്ചയുമാണ്. പുതിയതായി രൂപം കൊണ്ട ഓൾട്ടർനേറ്റീവ് പാർട്ടിക്കാർ 4.7 ശതമാനത്തിൽ നിന്ന് 12.6 ൽ കുതിച്ചെത്തിയത് ഏവരേയും അന്പരപ്പിച്ചിരിയ്ക്കയാണ്. പാർലമെന്‍റ് തട്ടകത്തിൽ മൂന്നാം സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

ഭരിക്കാനുള്ള കേവല ഭൂരിപക്ഷം 355 എന്ന മാന്ത്രിക സംഖ്യ വേണമെന്നിരിക്കെ എഫ് ഡിപിയെയും പരിസ്ഥിതിക്കാരായ ഗ്രീൻ പാർട്ടിയെയും സഖ്യകക്ഷികളാക്കി ജെമൈക്ക മോഡൽ(പാർട്ടി കൊടികളുടെ നിറമായ കുറുപ്പ്, പച്ച, മഞ്ഞ) എന്ന ഓമനപ്പേരിൽ പുതിയ സഖ്യത്തിനുള്ള പുറപ്പാടിലാണ് മെർക്കലും പാർട്ടിയും. അതിന്‍റെ പിന്തുണ തേടിയുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. എഫ്ഡിപിക്ക് 80 അംഗങ്ങളും ഗ്രീൻ പാർട്ടിക്ക് 67 അംഗങ്ങളുമാണ് ഇത്തവണ പാർലമെന്‍റിൽ എത്തിക്കാനായത്. സഖ്യത്തിന്‍റെ ആകെ അംഗസംഖ്യ 393 ൽ എത്തുകയും ചെയ്യുന്പോൾ മെർക്കലിന് ജെമൈക്ക മോഡൽ കൂട്ടുകക്ഷി സർക്കാർ രൂപീകരിച്ച് അധികാരം വീണ്ടും ഉറപ്പിക്കാം.നിലവിൽ പാർലമെന്‍റിൽ 630 അംഗങ്ങളുടെ സംഖ്യ വർധിപ്പിച്ച് 709 ആക്കി ഉയർത്തി.

ഞായറാഴ്ച നടന്ന പത്തൊൻപതാമത് പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ 76 ശതമാനം പോളിംഗാണ് നടന്നത്. 2013 നെക്കാൾ പോളിംഗ് ശതമാനം കൂടിയെങ്കിലും മെർക്കലിന്‍റെ സിഡിയുവിനും സഹോദരപാർട്ടിയായ സിഎസ്യു പാർട്ടികൾക്ക് കൂടുതൽ സീറ്റുകൾ നേടാനായല്ല. ജർമൻ പൗരത്വമെടുത്ത ഒട്ടനവധി മലയാളികളും ഉൾപ്പടെ ഇത്തവണ 50,000 ത്തോളം ഇന്ത്യക്കാരും തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു. കഴിഞ്ഞ രാജ്യത്താകമാനം ആറരക്കോടി വോട്ടർമാർക്കായി രാവിലെ എട്ടു മുതൽ 88,000 പോളിംഗ് സ്റ്റേഷനുകളാണു പ്രവർത്തിച്ചത്.

ഭരണം ഉറപ്പിക്കാൻ പാർട്ടി നേതൃത്വങ്ങൾ തമ്മിലുള്ള ആശയ വിനിമയങ്ങൾ ഒൗദ്യോഗികമായി തുടങ്ങിയില്ലെങ്കിലും അടുത്ത മൂന്നാലു ആഴ്ചകൾകൾക്കുള്ളിൽ ജർമനിയുടെ രാഷ്ട്രീയ ചിത്രം തെളിഞ്ഞുവരും. മെർക്കൽ ഇതിനോടകംതന്നെ മറ്റു പാർട്ടി വക്താക്കളുമായി ടെലിഫോണ്‍ സംഭാഷണം നടത്തിക്കഴിഞ്ഞതായാണ് മാധ്യമറിപ്പോർട്ട്. ഭരണത്തിലായിരുന്നിട്ടും സിഡിയുവും ഗ്രീൻ പാർട്ടിയുമായി നല്ല ചങ്ങാത്തത്തിലാണ് മെർക്കൽ. അതുകൊണ്ടുതന്നെ ഗ്രീൻ പാർട്ടി പുതിയ സഖ്യത്തിൽ എത്തുമെന്നുതന്നെയാണ് രാഷ്ട്രീയ നീരീക്ഷകരുടെ പക്ഷം.

യൂറോപ്പിലെ ഏറ്റവും വലിയ സന്പദ് വ്യവസ്ഥ എന്ന നിലയിൽ മറ്റ് യൂറോപ്യൻ രാജ്യങ്ങളും ജർമൻ തെരഞ്ഞെടുപ്പ് ശ്രദ്ധാപൂർവം വീക്ഷിച്ചിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.