• Logo

Allied Publications

Europe
ഫ്രാങ്ക്ഫർട്ട് അന്താരാഷ്ട്ര ഓട്ടോമൊബൈൽ ഷോ മെർക്കൽ ഉദ്ഘാടനം ചെയ്തു
Share
ഫ്രാങ്ക്ഫർട്ട്: അറുപത്തിയേഴാമത് അന്താരാഷ്ട്ര ഓട്ടോമൊബൈൽ എക്സിബിഷൻ (IAA) ജർമൻ ചാൻസലർ ആംഗല മെർക്കൽ ഉദ്ഘാടനം ചെയ്തു. പുകമറയിൽ അകപ്പെട്ട ജർമനിയുടെ മുഖ്യനിർമാണ മേഖലയും വ്യവസായവുമായ ഓട്ടോമോട്ടീവ് വ്യവസായത്തിന്‍റെ മുഖം വികൃതമായ സ്ഥിതിക്ക് ലോകത്തിന്‍റെ മുഴുവൻ വിശ്വാസവും വീണ്ടെടുക്കാൻ ഉദ്ഘാടന പ്രസംഗത്തിൽ മെർക്കൽ കാർ നിർമാതാക്കളെ ഉദ്ബോദിപ്പിച്ചു.

ഫ്രാങ്ക്ഫർട്ടിലെ അന്താരാഷ്ട്ര എക്സിബിഷൻ സെന്‍ററിൽ നടക്കുന്ന പ്രദർശനത്തിൽ 14, 15 തീയതികളിൽ ഓട്ടോമൊബൈൽ രംഗത്തെ വിദഗ്ധർക്കും 16 മുതൽ 24 വരെ പൊതുജനങ്ങൾക്കുമാണ് പ്രവേശനം. രാവിലെ 9 മുതൽ വൈകുന്നേരം 7 വരെയാണ് പ്രവേശനം.

അന്താരാഷ്ട്ര കോണ്‍ഗ്രസ് സെന്‍ററിലെ വിവിധ ഹാളുകളിൽ മൊത്തം 2,35,000 ചതുരശ്രമീറ്റർ വിസ്ത്രിതിയിൽ ഒരുക്കിയിരിക്കുന്ന ഷോയിൽ അന്താരാഷ്ട്രതലത്തിൽ 39 രാജ്യങ്ങളിൽ നിന്നായി ആയിരത്തോളം പ്രദർശകർ മേളയിൽ പങ്കെടുക്കുന്നുണ്ട്. നൂറോളം രാജ്യങ്ങളിൽ നിന്നും 12000 ഓളം മാധ്യമപ്രവർത്തകർ മേളയിലെ പുതുവിശേഷങ്ങൾ റിപ്പോർട്ടു ചെയ്യാൻ എത്തിയിട്ടുണ്ട്. 2015 ലെ കണക്കനുസരിച്ച് ഒൻപതു ലക്ഷത്തിലധികം സന്ദർശകർ മേളയിലെ നേർക്കാഴ്ച കാണാൻ എത്തിയിരുന്നു.

വിവിധ കന്പനികളുടെ കാറുകൾ, പ്രത്യേക സജ്ജീകരണങ്ങളുള്ള വാഹനങ്ങൾ, മുചക്ര വാഹനങ്ങൾ, ഇലക്ട്രോ കാറുകൾ ആൻഡ് ഐടി മെക്കാനിസം, വാഹനങ്ങളുടെ പാർട്സ് ആൻഡ് ആക്സസറീസ്, ട്രെയിലർ വാഹനങ്ങൾ, മോഡൽ വാഹനങ്ങൾ, ഓൾഡ് ടൈമർ തുടങ്ങി കാറുകളെയും ചെറുവാഹനങ്ങളെയും സംബന്ധിച്ചുള്ള വിവരങ്ങൾ ആധുനിക ലോകത്തെ പരിചയപ്പെടുത്തുകയാണ് ഓട്ടോഷോയുടെ ലക്ഷ്യം.

ഇലക്ട്രിക് കാറുകളുടെ വൻ സാധ്യതകൾ നിഞ്ഞുനിൽക്കുന്ന ഇത്തവണത്തെ ഓട്ടോമൊബൈൽ ഷോ 24 ന് സമാപിക്കും.

ജർമൻ ഗതാഗത മന്ത്രി അലക്സാണ്ടർ ഡോബ്രിന്‍റ,് ഹെസൻ സംസ്ഥാന മുഖ്യമന്ത്രി ബുഫെയ്ർ, ജർമൻ ഓട്ടോമൊബൈൽ ഇൻഡസ്ട്രി പ്രസിഡന്‍റ് മത്തിയാസ് വിസ്മാൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.